68ാമത് ഗ്രാമി പുരസ്കാര വേദിയിൽ ചരിത്രം കുറിച്ച് അമേരിക്കൻ റാപ്പർ കെൻഡ്രിക് ലമാർ. ഗ്രാമിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ റാപ്പർ എന്ന റെക്കോർഡാണ് ഇത്തവണ കെൻഡ്രിക് നേടിയിരിക്കുന്നത്. 22 പുരസ്ക്കാരങ്ങളുമായി ഗ്രാമിയിൽ പ്രവേശിച്ച കെൻഡ്രിക്ക് മടങ്ങിയത് 27 പുരസ്ക്കാരങ്ങളുമായാണ്. 25 ഗ്രാമി നേടിയിട്ടുള്ള ജെയ്-സിയുടെ റെക്കോർഡാണ് ഇത്തവണ കെൻഡ്രിക്ക് ഭേദിച്ചത്.
ബെസ്റ്റ് റാപ്പ് ആൽബം, ബെസ്റ്റ് മെലോഡിക്ക് റാപ്പ്, ബെസ്റ്റ് റാപ്പ് സോങ്, ബെസ്റ്റ് റാപ്പ് പെർഫോമൻസ്, റെക്കോർഡ് ഓഫ് ദ ഇയർ, എന്നീ ഇനങ്ങളിലാണ് 38-കാരനായ കെൻഡ്രിക്ക് അവാർഡുകൾ വാരി കൂട്ടിയത്. 'ഞാനല്ല, പകരം എന്റെ റാപ്പുകളാണ് സംസാരിക്കുന്നത്,' എന്നായിരുന്നു ബെസ്റ്റ് റാപ്പ് ആൽബത്തിനുള്ള പുരസ്കാരം സ്വീകരിച്ച് അദ്ദേഹം പറഞ്ഞത്. ഹിപ്പ് ഹോപ്പ് എക്കാലവും ഇവിടെ തന്നെയുണ്ടാകുമെന്നും, ആ സംസ്കാരത്തെ ഉൾക്കൊള്ളാൻ കൂടെ താനുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
2025-ൽ കെൻഡ്രിക്കിന്റെ 'നോട്ട് ലൈക്ക് അസ്' എന്ന റാപ്പ് അഞ്ച് ഗ്രാമി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ സൂപ്പർ ബൗളിൽ കെൻഡ്രിക്ക് നടത്തിയ പ്രകടനവും ഏറെ ചർച്ച ചെയ്യപ്പെട്ടു. ഇതുവരെ 66 ഗ്രാമി നോമിനേഷനുകളാണ് കെൻഡ്രിക്കിനെ തേടിയെത്തിയിട്ടുള്ളത്. ലോസ് ആഞ്ചലസിലെ ക്രിപ്റ്റോ ഡോട്ട്കോം അരീനയിൽ വെച്ചായിരുന്നു 64ാമത് ഗ്രാമിയുടെ പുരസ്കാര വേദി നടന്നത്. 2024 സെപ്റ്റംബർ മുതൽ 2025 ആഗസ്റ്റ് വരെയുള്ള മികച്ച ആൽബങ്ങൾ, ഗാനങ്ങൾ, കലാകാരന്മാർ തുടങ്ങി നൂറിലധികം വിഭാഗങ്ങളിലായിരുന്നു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
2026 ഗ്രാമി പുരസ്കാരങ്ങൾ
മികച്ച റാപ് ആൽബം: കെൻഡ്രിക് ലാമർ – GNX
മികച്ച ഡാൻസ്-പോപ്പ് റെക്കോർഡിങ്: ലേഡി ഗാഗ – അബ്രകാടബ്ര
മികച്ച റാപ് പെർഫോമൻസ്: ചെയിൻസ് & വിപ്‌സ് (കെൻഡ്രിക് ലാമർ, ഫാരെൽ വില്യംസ്)
മികച്ച കൺട്രി സോളോ പെർഫോമൻസ്: ക്രിസ് സ്റ്റാപ്‌ൾടൺ – ബാഡ് ആസ് ഐ യൂസ്ഡ് ടു ബി
മികച്ച റാപ് ഗാനം: കെൻഡ്രിക് ലാമർ (ലെഫ്റ്റി ഗൺപ്ലേ – ടിവി ഓഫ്)
മികച്ച പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പ്രകടനം: സിന്ത്യ എരിവോ, അരിയാന ഗ്രാൻഡെ – ഡിഫയിങ് ഗ്രാവിറ്റി
മികച്ച റോക്ക് ആൽബം: ടേൺസ്റ്റൈൽ – നെവർ ഇനഫ്
മികച്ച ഡാൻസ്/ഇലക്ട്രോണിക് ആൽബം: FKA ട്വിഗ്സ് – യൂസെക്സുവാ
മികച്ച റോക്ക് പെർഫോമൻസ്: യങ്ങ് ബ്ലഡ് – ചേഞ്ചസ് (ലൈവ് ഫ്രം വില്ല പാർക്ക്, ബാക്ക് ടു ദി ബിഗിനിംഗ്)
മികച്ച മെറ്റൽ പെർഫോമൻസ്: ടേൺസ്റ്റൈൽ – ബേർഡ്സ്
മികച്ച R&B പെർഫോമൻസ്: കെഹ്ലാനി – ഫോൾഡഡ്
മികച്ച ട്രെഡീഷണൽ R&B പെർഫോമൻസ്: ലിയോൺ തോമസ് – വൈബ്സ് ഡോണ്ട് ലൈ
മികച്ച R&B ഗാനം: കെഹ്ലാനി – ഫോൾഡഡ്
മികച്ച ആൾട്ടർനേറ്റീവ് മ്യൂസിക് ആൽബം: ദ ക്യൂർ – സോങ്സ് ഓഫ് എ ലോസ്റ്റ് വേൾഡ്
മികച്ച ട്രെഡീഷണൽ കൺട്രി ആൽബം: സക്കറി ടോപ്പ് – എയിന്റ് ഇൻ ഇറ്റ് ഫോർ മൈ ഹെൽത്ത്
മികച്ച ഗ്ലോബൽ മ്യൂസിക് പ്രകടനം: ബാഡ് ബണ്ണി – EoO
മികച്ച റോക്ക് ഗാനം: നയൻ ഇഞ്ച് നെയിൽസ് – ആസ് അലൈവ് ആസ് യു നീഡ് മി ടു ബി
മികച്ച കൺട്രി ഗാനം: ടൈലർ ചൈൽഡേഴ്സ് – ബിറ്റിൻ ലിസ്റ്റ്
മികച്ച ആൾട്ടർനേറ്റീവ് മ്യൂസിക് പ്രകടനം: ദ ക്യൂർ – അലോൺ
വിഷ്വൽ മീഡിയക്കുള്ള മികച്ച സൗണ്ട് ട്രാക്ക്: സിന്നേഴ്സ്
മികച്ച മ്യൂസിക് വീഡിയോ: ഹണ്ടർ/ x – ഗോൾഡൻ (കെപോപ്പ്: ഡെമൺ ഹണ്ടേഴ്സ്)
മികച്ച ഫോക്ക് ആൽബം: ഐ ആം വിത്ത് ഹെർ - വൈൽഡ് ആൻഡ് ക്ലിയർ ആൻഡ് ബ്ലൂ
മികച്ച ഡാൻസ്/ഇലക്ട്രോണിക് റെക്കോർഡിംഗ്: ടേം ഇംപാല – എൻഡ് ഓഫ് സമ്മർ
മികച്ച ആഫ്രിക്കൻ മ്യൂസിക് പ്രകടനം: ടൈല – പുഷ് 2 സ്റ്റാർട്ട്
മികച്ച ജാസ് പെർഫോമൻസ്: ചിക്ക് കോറിയ, ക്രിസ്റ്റ്യൻ മക്ബ്രൈഡ് & ബ്രയാൻ ബ്ലേഡ് – വിൻഡോസ് (ലൈവ്)
മികച്ച കോമഡി ആൽബം: നേറ്റ് ബർഗഡ്സി – യുവർ ഫ്രണ്ട്, നേറ്റ് ബർഗഡ്സി
മികച്ച മെലോഡിക് റാപ് പെർഫോമൻസ്: കെൻഡ്രിക് ലാമർ വിത്ത് എസ്.ഐ.എ – ലൂഥർ
പ്രൊഡ്യൂസർ ഓഫ് ദ ഇയർ: സർക്കറ്റ്
സോംഗ് റൈറ്റർ ഓഫ് ദ ഇയർ: എമി അലൻ
English Summary: Kendrick Lamar breaks Jay-Z’s record with 27 Grammy Awards.