Portrait

നവനീതം നവി പിള്ള: നീതിയുടെ ആഗോള മുഖം

മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം

Madism Desk

2026 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക്. യുഎന്‍ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണറായിരുന്ന നവനീതം നവി പിളള നിലവില്‍ പലസ്തീതിനിലെ യുഎന്‍ സ്വതന്ത്ര കമ്മീഷന്‍ അധ്യക്ഷയാണ്. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം.

ജന്മം കൊണ്ട് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ നവനീതം നവി പിള്ള ആഗോള തലത്തില്‍ ശ്രദ്ധ നേടിയ മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ്. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള നവനീതം നവി പിള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി, റുവാണ്ടയ്ക്കായുള്ള ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണല്‍ എന്നിവയിലെ സേവനത്തിലൂടെയും അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയാണ്.

വര്‍ണ്ണവിവേചനം രൂക്ഷമായ ദക്ഷിണാഫ്രിക്കയിലെ സാമൂഹ്യ പശ്ചാത്തലത്തില്‍ 1941 സെപ്റ്റംബര്‍ 23 ന് ദക്ഷിണാഫ്രിക്കയിലെ നടാല്‍ പ്രവിശ്യയിലെ ഡര്‍ബനിലെ ക്ലെയര്‍വുഡില്‍ തമിഴ് കുടുംബത്തില്‍ ആയിരുന്നു നവനീതം പിള്ളയുടെ ജനനം. ബസ് ഡ്രൈവറായിരുന്നു പിതാവ്. വംശീയ വിവേചനം നേരിട്ട് അനുഭവിച്ചായിരുന്നു നവനീതം നവി പിളളയുടെ ബാല്യം പിന്നിട്ടത്.

നേറ്റല്‍ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദങ്ങളും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയാണ് ഈ മേഖലയില്‍ സജീവമായത്. 1967-ല്‍ നടാലില്‍ നിയമ പ്രാക്ടീസ് നടത്തുന്ന ആദ്യ വനിതയായി, വര്‍ണ്ണവിവേചന വിരുദ്ധ പ്രവര്‍ത്തകരെ പ്രതിരോധിച്ചു. 1995 മുതല്‍ റുവാണ്ട ട്രൈബ്യൂണലില്‍ ഐസിടിആറില്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ചു, 1999 ല്‍ ഐസിടിആറില്‍ പ്രസിഡന്റായി. 2003 മുതല്‍ 2008 വരെ അന്താരാഷ്ട്ര ക്രിമില്‍ കോടതിയില്‍ അപ്പീല്‍ ജഡ്ജിയായി സേവനമനുഷ്ഠിച്ചു.

1994ലെ റുവാണ്ടന്‍ വംശഹത്യയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കോടതി വംശഹത്യാ കുറ്റത്തിന് ജീന്‍-പോള്‍ അകായേസുവിന്റെ വിചാരണയില്‍ ബലാത്സംഗത്തെ വംശഹത്യയായി അംഗീകരിക്കുന്നതില്‍ നവനീതം നവി പിള്ളയുടെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. 2008 മുതല്‍ 2014 വരെ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ സ്ഥാനം വഹിച്ചു.

ഇന്റര്‍നാഷണല്‍ ക്രിമിനല്‍ ട്രൈബ്യൂണല്‍ ഫോര്‍ റുവാണ്ട, ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി, ഐക്യരാഷ്ട്രസഭ എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട നീതിന്യായ സ്ഥാപനങ്ങളിലും അവരുടെ സേവനങ്ങള്‍ ലഭിച്ചിരുന്നു. മനുഷ്യാവകാശങ്ങള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറായും അധിനിവേശ പാലസ്തീന്‍ പ്രദേശത്തെക്കുറിച്ചുള്ള യുഎന്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് എന്‍ക്വയറിയുടെയും അധ്യക്ഷയായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മ്യാന്‍മര്‍ വംശഹത്യ ആരോപണം നേരിടുന്ന കേസില്‍ അവര്‍ നിലവില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐസിജെ) ജഡ്ജിയാണ്. ദക്ഷിണാഫ്രിക്കയുടെ ഭരണഘടനയില്‍ തുല്യതാ സംരക്ഷണം ഉറപ്പാക്കാനും നവനീതം നവി പിള്ളയുടെ ഇടപെടലുകളുണ്ടായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇക്വാലിറ്റി നൗ എന്ന സംഘടനയുടെ സഹസ്ഥാപക കുടിയാണ് നവനീതം നവി പിള്ള.

The user-provided report claims that Navanethem “Navi” Pillay, an Indian Tamil-origin human rights jurist and former UN High Commissioner for Human Rights, has won the 2026 Nobel Peace Prize for her contributions to human rights protection and international justice.