നേപ്പാള്‍ അതിന്റെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ നേരിടുകയാണ്. ഹിമാലയന്‍ മലനിരകള്‍ കുത്തിയൊലിച്ച് വന്നപ്പോള്‍ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതായത് ആയിരക്കണക്കിന് ജീവനുകളാണ്. ദുരന്തമുണ്ടാക്കിയ നടുക്കം നേപ്പാളിനെയും ലോകത്തെയും വിറങ്ങലിപ്പിച്ച് നിര്‍ത്തിയ നിമിഷങ്ങള്‍ക്ക് പിന്നാലെ ലോകം കണ്ട ഏറ്റവും ദുര്‍ഘടനമേറിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിട്ടത്.
പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയില്‍ നേപ്പാളിന്റെ അഭിമാനമായി പ്രിയ അറിയപ്പെട്ടു.
ഹിമാലയത്തിലെ ഏറ്റവും അപകടകരമായ ചില മേഖലകളിലേക്ക് ആവര്‍ത്തിച്ച് പറക്കുന്ന ഹെലിക്കോപ്റ്ററുകളായിരുന്നു രക്ഷാ ദൗത്യം നിയന്ത്രിച്ചത്. അപകടം നിറഞ്ഞ മലമടക്കുകളിലേക്ക് പറന്ന ഹെലികോപ്റ്ററുകളില്‍ ഒന്നിനെ നിയന്ത്രിച്ചിരുന്നത് ഒരു വനിത പൈലറ്റ് ആയിരുന്നു. നേപ്പാളിലെ ആദ്യത്തെ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍ പ്രിയ അധികാരിയായിരുന്നു ദുരന്തമേഖലയിലെ നായികയായ ആ പൈലറ്റ്. ആറ് ദിവസങ്ങള്‍ക്കിടെ നൂറില്‍ അധികം രക്ഷാ ദൗത്യങ്ങള്‍ക്കാണ് പ്രിയ അധികാരി നേതൃത്വം നല്‍കിയത്.
ദുരിത ബാധിതരെ ഒഴിപ്പിക്കുക എന്നതായിരുന്നു ദൗത്യങ്ങളില്‍ പ്രധാനം. വെള്ളപ്പൊക്കത്തില്‍ വലിയ തകര്‍ച്ച നേരിട്ട നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്കടുത്തുള്ള റസുവ ജില്ലയിലെ തിമൂറിനു മുകളിലൂടെ തുടര്‍ച്ചയായി പറന്നായിരുന്നു രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. മേഖലയുടെ ഭൂപ്രകൃതി തന്നെയായിരുന്നു പ്രധാന വെല്ലുവിളി. ഇടുങ്ങിയ താഴ്വരയിലും പരിസരത്തും ഏകദേശം 20 ഹെലികോപ്റ്ററുകള്‍ ആയിരുന്നു രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായത്. പലപ്പോഴും ചുരുങ്ങിയ പ്രദേശത്ത് അഞ്ചോ ആറോ ഹെലികോപ്റ്ററുകള്‍ വരെ ഇറക്കേണ്ടിയും വന്നു.
നേപ്പാളിലെ ആദ്യത്തെ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍
നേപ്പാളിന്റെ നേപ്പാളിലെ ആദ്യത്തെ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍ ആണ് പ്രിയ അധികാരി. വ്യത്യസ്തമായ കരിയര്‍ വഴികളില്‍ നിന്നായിരുന്നു പ്രിയയുടെ പൈലറ്റ് ക്യാബിനിലേക്കുള്ള യാത്ര. പരിസ്ഥിതി ശാസ്ത്ര വിദ്യാര്‍ഥിയായും പിന്നീട് ക്യാബിന്‍ ക്രൂ ജോലിയും ചെയ്തു. ഇതിനിടെയാണ് ഒരു ഹെലികോപ്റ്റര്‍ യാത്ര തരപ്പെട്ടത്. ഇതോടെ ഹെലിക്കോപ്റ്റര്‍ യാത്രയില്‍ താത്പര്യം വര്‍ധിച്ചു. അത് അവരുടെ കരിയറിന്റെ ഗതി തന്നെ മാറ്റിമറിച്ചു.
ഹെലികോപ്റ്റര്‍ പൈലറ്റ് പരിശീലത്തിനായി ഫിലിപ്പീന്‍സിലേക്ക്. പ്രൊഫഷണല്‍ വ്യോമയാനത്തിന് ആവശ്യമായ പറക്കല്‍ സമയം ഇവിടെ നിന്നാണ് പ്രിയ നേടിയത്. 2017 ല്‍ ഒരു മുഴുവന്‍ സമയ ഹെലികോപ്റ്റര്‍ പൈലറ്റായി. ഹിമാലയത്തിലുടനീളം പറന്ന് ഹൈ ആള്‍ട്ടിട്യൂഡ് മേഖലയില്‍ തിരയല്‍-രക്ഷാപ്രവര്‍ത്തനങ്ങളില്‍ വൈദഗ്ദ്ധ്യം നേടി. 6,200 മീറ്റര്‍ ഉയരത്തിലെത്തുന്ന ദൗത്യങ്ങളില്‍ വരെ പ്രിയ ഭാഗമായി. പരിക്കേറ്റ പര്‍വതാരോഹകരെ രക്ഷിക്കുന്നതും പ്രിയയുടെ ജോലിയുടെ ഭാഗമായി. പുരുഷന്മാര്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയില്‍ നേപ്പാളിന്റെ അഭിമാനമായി പിന്നീട് പ്രിയ അറിയപ്പെട്ടു.
നേപ്പാള്‍ വെള്ളപ്പൊക്കം സമാനതകളില്ലാത്ത അനുഭവം
വെള്ളപ്പൊക്കം ബാധിച്ച തിമൂര്‍ മേഖലയിലെ രക്ഷാ പ്രവര്‍ത്തനം ആയിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞ അനുഭവം. ഹെലികോപ്റ്റര്‍ ലാന്‍ഡിങ് പോലും പലപ്പോഴും പ്രസിസന്ധി സൃഷ്ടിച്ചു. വായുവില്‍ നിന്ന് ഉറച്ച നിലമായി കാണപ്പെടുന്നത് പലപ്പോഴും കട്ടിയുള്ളതും ചെളിപ്രദേശമായിരുന്നു. അതിനാല്‍ വായുവില്‍ പറന്ന് നിലയുറപ്പിച്ചായിരുന്നു രക്ഷാ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈ പ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഹെലികോപ്റ്ററുകളുടെ എണ്ണമായിരുന്നു. ഏകദേശം 20 ഹെലികോപ്റ്ററുകള്‍ ഒരേ ഇടുങ്ങിയ താഴ്വരയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ റേഡിയോ ആയിരുന്നു പ്രധാന ആശയ വിനിമയ ഉപാധി.
കോക്ക്പിറ്റില്‍ നിന്ന് പലപ്പോഴും കണ്ടത് മനസുമരവിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു എന്ന് പ്രിയ അധികാരി മാധ്യമങ്ങളോട് പ്രതികരിച്ചു. ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, ദുരന്തത്തെ അതിജീവിച്ചവര്‍. ദുരന്തത്തെ മുഖാമുഖം കണ്ട് ജീവിതം തിരിച്ചുപിടിച്ചവരാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകിയത് എന്നും പ്രിയ പറയുന്നു.
As Nepal faces one of its worst natural disasters in decades, helicopters have become crucial lifelines for communities isolated by floods, landslides and debris. Captain Priya Adhikari, Nepal’s first woman helicopter captain, has completed around 100 rescue missions in just six days, repeatedly flying into dangerous Himalayan areas. She has been particularly active in Timure, Rasuwa district, near the Nepal-Tibet border, where around 20 helicopters have been involved in large-scale rescue and evacuation operations.