Science

ഇന്നത്തെ മനുഷ്യന് സമാനം, 3,15,000 വർഷം മുമ്പുള്ള മനുഷ്യമുഖം നിർമിച്ച് ശാസ്ത്രജ്ഞർ

ഇന്നത്തെ സമൂഹത്തിൽ കണ്ടാൽ അസാധാരണമായി തോന്നാത്ത മുഖമാണിതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

Madism Desk

മനുഷ്യപരിണാമത്തിന്റെ വഴികളിലേക്ക് വെളിച്ചം വീശി പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം. 315000 വർഷം പഴക്കമുള്ള മനുഷ്യന്റെ മുഖം ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനർനിർമിച്ച് ശാസ്ത്രജ്ഞർ. റൊമാനിയൻ, ബ്രസീലിയൻ ഗ്രാഫിക്സ് വിദഗ്ദ്ധനായ സിസെറോ മൊറേസിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. മൊറോക്കോയിലെ ജെബൽ ഇർഹൗദിൽ നിന്ന് കണ്ടെത്തിയ പുരാതന ഫോസിലുകളെ അടിസ്ഥാനമാക്കിയാണ് ആദ്യകാല ഹോമോ സാപിയൻസിന്റെ മുഖം പുനർനിർമിച്ചത്. ഇന്നത്തെ മനുഷ്യരുമായി ഈ മുഖത്തിന് ശ്രദ്ധേയമായ സാമ്യമുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

1961-ൽ മൊറോക്കോയിലെ ഖനിത്തൊഴിലാളികളാണ് ഈ തലയോട്ടി ആദ്യമായി കണ്ടെത്തുന്നത്. മൊറോക്കോയിലെ സാഫി നഗരത്തിന്‍റെ തെക്ക്-കിഴക്കുള്ള പ്രദേശമാണ് ജബൽ ഇർഹൂദ്. 1961-ൽ ഈ സ്ഥലം കണ്ടെത്തിയത് മുതൽ പ്രദേശത്ത് നിന്നും നിരവധി ഫോസിലുകള്‍ കണ്ടെത്തിയിരുന്നു. അന്ന് ശാസ്ത്രജ്ഞർ ഇത് 40,000 വർഷം പഴക്കമുള്ള നിയാണ്ടർത്താൽ മനുഷ്യന്റേതാണെന്നാണ് കരുതിയത്. എന്നാൽ 2017-ൽ നടന്ന വിശദമായ പഠനങ്ങളിൽ ഇത് 3,15,000 ലക്ഷം വർഷം പഴക്കമുള്ള ആധുനിക മനുഷ്യന്റെതാണെന്ന് സ്ഥിരീകരിച്ചു.

അവിടെനിന്ന് ലഭിച്ച തലയോട്ടിയുടെ പ്രധാന അവശിഷ്ടങ്ങൾ മനുഷ്യരുടെ പല്ലുകൾ, താടിയെല്ല് എന്നിവയും കൂട്ടിച്ചേർത്ത് ആദ്യം 3D ഡിജിറ്റൽ തലയോട്ടി രൂപീകരിച്ചു. തുടർന്ന് ഇന്നത്തെ മനുഷ്യരുടെ ശരീരഘടനയും പേശികളുടെ അളവുകളും അടിസ്ഥാനമാക്കി ഡിജിറ്റൽ മാതൃക തയ്യാറാക്കുകയായിരുന്നു. ഇന്നത്തെ സമൂഹത്തിൽ കണ്ടാൽ അസാധാരണമായി തോന്നാത്ത മുഖമാണിതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

പുനർനിർമാണത്തിനായി വിവിധ ഫോസിൽ മാതൃകകളിൽനിന്ന് തയ്യാറാക്കിയ ഡിജിറ്റൽ തലയോട്ടിയും ആധുനിക മനുഷ്യന്റെ സിടി സ്കാനുകളും മുഖത്തെ മൃദുകലകളുടെ അളവുകളും ഉപയോഗിച്ചു. മുടി, താടി, ചർമനിറം എന്നിവ ഉൾപ്പെടുത്തിയ രൂപങ്ങളും ഗവേഷക സംഘം തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഈ വിശദാംശങ്ങൾ അസ്ഥികളിൽനിന്ന് നേരിട്ട് കണ്ടെത്താനാകാത്തതിനാൽ അവ വെറും അനുമാനങ്ങൾ മാത്രമാണെന്ന് ഗവേഷകർ വ്യക്തമാക്കി.

ശാസ്ത്രജ്ഞർ രണ്ട് തരത്തിലുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആദ്യത്തേത് തലയോട്ടിയുടെ ഘടന വ്യക്തമാക്കുന്ന മുടിയോ താടിയോ ഇല്ലാത്ത കൃത്യമായ അനാട്ടമിക്കൽ രൂപമാണ്. രണ്ടാമത്തേത് ആളുകൾക്ക് മുടിയും താടിയും ഇരുണ്ട ചർമ്മ നിറവുമുള്ള ഒരു ജീവനുള്ള മനുഷ്യന്റെ രൂപവുമായി സാദൃശ്യമുള്ളതുമാണ്.

ഈ പുരാതന മനുഷ്യന്റെ മുഖത്തിന് ഇന്നത്തെ ആധുനിക മനുഷ്യരുമായി വലിയ സാദൃശ്യങ്ങളുണ്ട്, എങ്കിലും കണ്ണിന് മുകളിലെ കട്ടിയുള്ള അസ്ഥിഘടനയും നീളമേറിയ തലച്ചോറിന്റെ അറയും ഇതിന്റെ പ്രാകൃത സ്വഭാവത്തെ ചൂണ്ടിക്കാണിക്കുന്നു.

Scientists have digitally reconstructed the face of a 315,000-year-old early Homo sapiens using fossil remains discovered at Jebel Irhoud in Morocco. Led by Brazilian 3D designer Cicero Moraes, the team used digital skull models, modern CT scans and facial tissue measurements to recreate the ancient human’s appearance. The reconstruction reveals striking similarities with modern humans, although certain features, including prominent brow ridges and an elongated braincase, reflect its ancient origins. Researchers also created a lifelike version featuring hair, a beard and dark skin, noting that these details are artistic interpretations. The findings offer valuable insights into human evolution and the development of modern facial features.