Sports

സംസ്ഥാന സ്കൂൾ കായികമേള: മലപ്പുറം അത്‌ലറ്റിക്സ് ചാമ്പ്യന്മാർ, തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കൊല്ലത്ത് വെച്ച് നടത്തുമെന്ന് പുരസ്‌കാര വിതരണ വേളയിൽ പൊതുവിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Madism Desk

അറുപത്തിയെട്ടാമത്‌ സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണക്കപ്പ് നിലനിർത്തി തിരുവനന്തപുരം. 2012 പോയിന്റുമായാണ് തിരുവനന്തപുരം കിരീടം നിലനിർത്തിയത്. 965 പോയിന്റ് നേടിയ തൃശ്ശൂർ ഓവറോൾ പോയിന്റ് നിലയിൽ രണ്ടാമതും 923 പോയിന്റ് നേടിയ മലപ്പുറം മൂന്നാംസ്ഥാനത്തും എത്തി. തൃശൂർ 965.3 പോയിന്റും, മലപ്പുറം 923.3 പോയിന്റും നേടി. ഹാട്രിക് നേട്ടത്തോടെ അത്‌ലറ്റിക്‌ കിരീടം ഇത്തവണയും മലപ്പറും നിലനിർത്തി. 204 പോയിന്റോടെയാണ് മലപ്പുറത്തിന്റെ നേട്ടം. 

തുടർച്ചയായ അഞ്ചാം തവണയും അത്‌ലറ്റിക്സിൽ മികച്ച സ്കൂളെന്ന അം​ഗീകാരം മലപ്പുറം കടകശേരിയിലെ ഐഡിയലിനാണ്. സ്പോർട്സ് ഹോസ്റ്റൽ വിഭാഗത്തിൽ തിരുവനന്തപുരം ജി വി രാജയും ചാമ്പ്യന്മാരായി. 75.3 പോയിന്റുമായാണ് ഐഡിയൽ കടകശേരി അത്‌ലറ്റിക്സിൽ മികച്ച സ്കൂളിനുള്ള കിരീടം ഉറപ്പിച്ചത്.  34 പോയിൻറ് നേടിയ പാലക്കാട് വടവന്നൂർ സ്കൂളാണ് രണ്ടാമത്.

അക്വാട്ടിക്‌സ് (നീന്തൽ) ഇനങ്ങളിലും തിരുവനന്തപുരം തങ്ങളുടെ മേധാവിത്വം നിലനിർത്തി. 606 പോയിന്റാണ് ഈ വിഭാഗത്തിൽ തിരുവനന്തപുരം നേടിയത്.

ജൂനിയർ ആൺകുട്ടികളിൽ കോട്ടയത്തിന്റെ വിഷ്ണു യാദവും, പെൺകുട്ടികളിൽ കോഴിക്കോടിന്റെ അൽക്ക ഷിനോജും മേളയിലെ താരങ്ങളായി. സീനിയർ ആൺകുട്ടികളിൽ കോഴിക്കോടിന്റെ കെ ജെ എബിനും, പെൺകുട്ടികളിൽ പാലക്കാടിന്റെ നിവേദ്യ കലാധറുമാണ് താരങ്ങൾ. സബ് ജൂനിയർ ആൺകുട്ടികളിൽ ജി വി രാജയിലെ എം ശ്രീഹരിയും, പെൺകുട്ടികളിൽ ആലപ്പുഴയുടെ ഹർഷ ജോണുമാണ് താരങ്ങൾ.

14 ജില്ലകളിൽ നിന്നും ഗൾഫ് നാടുകളിൽ നിന്നുമായി ആയിരക്കണക്കിന് കായികതാരങ്ങളാണ് ഇത്തവണ കായികമേളയിൽ പങ്കെടുത്തത്. ഇത്തവണ ആറ് മീറ്റ് റെക്കോര്‍ഡുകള്‍ ആണ് പിറന്നത്. തിരുവനന്തപുരം ജി വി രാജയുടെ ശ്രീഹരി കെയാണ് രണ്ട് മീറ്റ് റെക്കാഡ് കുറിച്ചത്. അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കൊല്ലത്ത് വെച്ച് നടത്തുമെന്ന് പുരസ്‌കാര വിതരണ വേളയിൽ പൊതുവിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Thiruvananthapuram retained the overall championship at the 68th Kerala State School Sports Meet with 2012 points, followed by Thrissur (965.3) and Malappuram (923.3). Malappuram secured a hat-trick title in the athletics category, while Ideal School, Kadakassery emerged as the best school in athletics for the fifth consecutive time. GV Raja topped the sports hostel category, and Thiruvananthapuram also dominated the aquatics events.