Cricket

വൈഭവ് 'ഇന്‍' ആകണമെങ്കില്‍ നഷ്ടം സഞ്ജുവിന്! തിലകിനെ വച്ചൊരു ചൂതാട്ടത്തിന് ഗംഭീര്‍ തയാറാകുമോ?

ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ എന്തായാലും വൈഭവ് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ച് സഞ്ജുവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെക്കും

Sports Desk

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് അവസാന ഘട്ട ഒരുക്കത്തിലാണ് ടീം ഇന്ത്യ. അയര്‍ലന്‍ഡിനെതിരായ പരമ്പര 2-0 ത്തിനു തോറ്റത് ഇന്ത്യന്‍ ക്യാമ്പിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. ഇംഗ്ലണ്ടില്‍ കൂടി അടിതെറ്റിയാല്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ മുതല്‍ നായകസ്ഥാനത്തേക്ക് എത്തിയിരിക്കുന്ന ശ്രേയസ് അയ്യര്‍ വരെ ത്രിശങ്കുവിലാകും.

യുവതാരം വൈഭവ് സൂര്യവന്‍ശി ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിക്കുമോയെന്ന ചോദ്യമാണ് ക്രിക്കറ്റ് ആരാധകരുടെ മനസില്‍. നിലവില്‍ ഇന്ത്യക്കായി മികച്ച രീതിയില്‍ കളിക്കുന്ന താരങ്ങളെ ഒഴിവാക്കി പുതിയ കളിക്കാരനു അവസരം നല്‍കുന്നതു ശരിയല്ലെന്ന നിലപാടാണ് ടീം മാനേജ്മെന്റിന്. വൈഭവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ഒരാളെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കണം. അതിനു പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉടന്‍ തയ്യാറാകില്ലെന്നാണ് റിപ്പോര്‍ട്ട്.

വൈഭവിനുവേണ്ടി പുറത്തുപോകാന്‍ സാധ്യതയുള്ള ആദ്യ പേര് സഞ്ജുവിന്റേതാണ്. അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ അഞ്ച് റണ്‍സും രണ്ടാം മത്സരത്തില്‍ പൂജ്യവുമാണ് സഞ്ജുവിന്റെ സമ്പാദ്യം. അതിനാല്‍ തന്നെ ടോപ് ഓര്‍ഡറില്‍ നിന്ന് ഒരാളെ ഒഴിവാക്കി വൈഭവ് 'ഇന്‍' ആകുകയാണെങ്കില്‍ അത് സഞ്ജുവായിരിക്കും.

മറുവശത്ത് അഭിഷേക് ശര്‍മ അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അല്ലെങ്കില്‍ ഇഷാന്‍ കിഷനെ ഒഴിവാക്കി സഞ്ജുവിനു മൂന്നാം നമ്പര്‍ നല്‍കുകയും വൈഭവിനെ അഭിഷേകിനൊപ്പം ഓപ്പണറാക്കുകയുമാണ് സാധ്യത. ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ എന്തായാലും വൈഭവ് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ച് സഞ്ജുവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെക്കും.

ഉപനായകന്‍ ആണെങ്കിലും സമീപകാലത്ത് മോശം ഫോമില്‍ ഏറെ വിമര്‍ശിക്കപ്പെടുന്ന താരമാണ് തിലക് വര്‍മ. ടി20 ഫോര്‍മാറ്റിനു അനുസരിച്ച് ബാറ്റ് ചെയ്യാന്‍ പറ്റാത്തതാണ് നിലവില്‍ തിലക് നേരിടുന്ന പോരായ്മ. വൈഭവിനു വേണ്ടി തിലകിനെ ബെഞ്ചില്‍ ഇരുത്തുന്ന കാര്യവും ടീം മാനേജ്മെന്റ് പരിഗണിച്ചേക്കും. അങ്ങനെ വന്നാല്‍ വൈഭവ് ഓപ്പണര്‍ റോളില്‍ എത്തുകയും തിലക് വര്‍മയ്ക്കു പകരം സഞ്ജു സാംസണ്‍ നാലാമതോ അഞ്ചാമതോ ഇറങ്ങേണ്ടിവരികയും ചെയ്യും. സഞ്ജു നേരത്തെ മധ്യനിരയിലും ഫിനിഷര്‍ എന്ന നിലയിലും ടി20 യില്‍ കളിച്ചിട്ടുള്ള താരമാണ്.

Team India is in the final phase of preparations for the upcoming T20I series against England after suffering a shocking 2-0 series defeat to Ireland. Another disappointing performance could put both head coach Gautam Gambhir and newly appointed captain Shreyas Iyer under immense pressure. The biggest talking point ahead of the series is whether teenage sensation Vaibhav Suryavanshi will make his India debut.