Cricket

'നീ എന്നെ കൊല്ലുവോടേയ്'; ആ സെഞ്ചുറിക്ക് ഒരു സിനിമ സ്‌റ്റൈൽ, പ്രതിരോധിക്കാൻ കൂളിങ് ഗ്ലാസ് !

ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറിനെ ഫിലിപ്‌സ് കളിച്ച രീതിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം

Sports Desk

ലണ്ടനിലെ ഓവലിൽ നടക്കുന്ന ഇംഗ്ലണ്ട് vs ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് ആവേശകരമായ രീതിയിൽ പുരോഗമിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റ് ഔട്ട്‌ഡേറ്റഡ് ആയി എന്നു പരിഹസിക്കുന്ന ക്രിക്കറ്റ് പ്രേമികൾ പോലും ഇംഗ്ലണ്ട് - ന്യൂസിലൻഡ് ടെസ്റ്റ് മത്സരത്തിലെ ഹൈലൈറ്റ്‌സ് കണ്ട് അന്തംവിടുകയാണ്. ബൗളർമാർക്കു അനുകൂലമായ പിച്ചിൽ ഓരോ ഓവറിലും നാടകീയ സംഭവങ്ങളാണ് നടക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഒന്നാം ഇന്നിങ്‌സിൽ 391 നാണ് ഓൾഔട്ട് ആയത്. 135 പന്തിൽ 100 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സ് ആണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ. ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറിനെ ഫിലിപ്‌സ് കളിച്ച രീതിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.

ബൗൺസിനു അനുകൂലമായ പിച്ചിൽ ആർച്ചറുടെ വേഗത കൂടിയാകുമ്പോൾ ബാറ്റർമാർക്കു കാര്യങ്ങൾ ദുഷ്‌കരമാണ്. എപ്പോൾ വേണമെങ്കിലും പരുക്ക് പറ്റാനും സാധ്യതയുണ്ടായിരുന്നു. പലവട്ടം ആർച്ചറിന്റെ പന്ത് ഫിലിപ്‌സിന്റെ ഹെൽമറ്റിൽ കൊണ്ടു. ബൗൺസറുകൾ കാരണം കിവീസ് ബാറ്റർ ക്രീസിൽ വീഴുകയും ചെയ്തു.

തുടർച്ചയായി ബൗൺസറുകൾ എറിയുന്നതിനൊപ്പം കനത്ത സൂര്യപ്രകാശവും ഫിലിപ്‌സിനു കാര്യങ്ങൾ പ്രയാസകരമാക്കി. മത്സരത്തിന്റെ 67-ാം ഓവറിൽ ഫിലിപ്‌സ് സൺഗ്ലാസ് ആവശ്യപ്പെടുകയും ചെയ്തു. ആർച്ചറിന്റെ തീ തുപ്പുന്ന ഡെലിവറികൾക്കു പുറമേ സൂര്യപ്രകാശം കൂടിയായപ്പോൾ പ്രതിരോധിക്കാൻ പാടുപെട്ടു. ഇതേ തുടർന്നാണ് കിവീസ് ബാറ്റർ സൺഗ്ലാസ് ആവശ്യപ്പെടുന്നത്.

ഗ്ലെൻ ഫിലിപ്‌സിന്റെ സെഞ്ചുറിക്കു ഇരട്ട സെഞ്ചുറിയുടെ പവർ ഉണ്ടെന്നാണ് ഈ ദൃശ്യങ്ങൾ കണ്ട് ആരാധകർ കമന്റ് ചെയ്യുന്നത്. 'ഒരു സിനിമ പോലെ' എന്നാണ് ഫിലിപ്‌സിന്റെ കിടിലൻ ഇന്നിങ്‌സിനു വിശേഷണം. കിവീസ് നിരയിൽ 84 പന്തിൽ 51 റൺസെടുത്ത ടോം ബ്ലണ്ടൽ ആണ് രണ്ടാം ടോപ് സ്‌കോറർ. അതിൽ നിന്നു തന്നെ ഫിലിപ്‌സിന്റെ സെഞ്ചുറിയുടെ മൂല്യം അറിയാമെന്നും ആരാധകർ പറയുന്നു.

അതേസമയം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് പുരോഗമിക്കുകയാണ്. ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് ആതിഥേയർ നേടിയിരിക്കുന്നത്. ഇപ്പോഴും ന്യൂസിലൻഡിനേക്കാൾ 148 റൺസ് അകലെ.

The second Test between England and New Zealand at The Oval in London is progressing in a thrilling fashion, captivating cricket fans around the world. Even those who often criticize Test cricket as outdated have been left amazed by the highlights from the match. With the pitch offering significant assistance to bowlers, every over has produced dramatic moments, making the contest an intense battle between bat and ball. The match has showcased why Test cricket remains one of the most exciting formats of the game.