ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യരെ പരിഗണിക്കുന്നതിൽ ശക്തമായ വിയോജിപ്പുമായി പരിശീലകൻ ഗൗതം ഗംഭീർ. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ശ്രേയസ് അയ്യരെ നായകനാക്കാൻ സെലക്ടർമാരും ബിസിസിഐയും ആലോചിക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.
ശ്രേയസിന്റെ ക്യാപ്റ്റൻസിയെ പൂർണമായി നിഷേധിക്കുന്ന നിലപാടിലാണ് പരിശീലകൻ ഗൗതം ഗംഭീർ. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ആയിരിക്കെയുള്ള ഇരുവരുടെയും ബന്ധമാണ് അതിനു കാരണം. ശ്രേയസിനെ നായകനാക്കാമെന്ന ചീഫ് സെലക്ടർ അജിത് അഗാർക്കറിന്റെ നിലപാടിനെ ഗംഭീർ ചോദ്യം ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ.
2024 ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാംപ്യൻമാരായപ്പോൾ ഗൗതം ഗംഭീർ ടീമിന്റെ മെന്ററും ശ്രേയസ് അയ്യർ നായകനുമായിരുന്നു. ഗംഭീറിന്റെ മികവിലാണ് കൊൽക്കത്ത കിരീടം നേടിയതെന്ന നിലയിൽ അക്കാലത്ത് വലിയ പ്രചാരണം നടന്നു. കിരീട നേട്ടത്തിന്റെ ക്രെഡിറ്റ് ഗംഭീർ സ്വയം ഏറ്റെടുക്കുകയും ചെയ്തു. ക്യാപ്റ്റനായ തന്നെ ഗംഭീർ അടക്കമുള്ളവർ തഴഞ്ഞെന്ന മനോവിഷമം അന്ന് ശ്രേയസിനുണ്ടായിരുന്നു.
കിരീടം നേടിയിട്ടും തൊട്ടടുത്ത സീസണിൽ ശ്രേയസിനെ കൊൽക്കത്ത നിലനിർത്തിയില്ല. ഗംഭീർ ടീമിനൊപ്പം ഉള്ളതിനാൽ കൊൽക്കത്തയിൽ തുടരാൻ താൽപ്പര്യമില്ലെന്ന നിലപാടായിരുന്നു ശ്രേയസിന്. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പിന്നീട് രൂക്ഷമാകുകയും ചെയ്തു.
അഗാർക്കർ ശ്രേയസ് അയ്യരെ നായകസ്ഥാനത്തേക്ക് നിർദേശിക്കുമ്പോൾ മലയാളി താരം സഞ്ജു സാംസൺ മതിയെന്ന നിലപാടിലാണ് ഗംഭീർ. അതേസമയം ഗംഭീർ പരിശീലകനായിരിക്കുമ്പോൾ ശ്രേയസ് നായകസ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തിലും സംശയമാണ്.
'English summary:
A difference of opinion has been reported in discussions around India’s T20 captaincy involving Gautam Gambhir and Shreyas Iyer, as Shreyas is being considered for the leadership role based on strong IPL performances. There is also speculation that Gambhir may have a different preference, with Sanju Samson mentioned in that context. Overall, these discussions have led to uncertainty around India’s next T20 captain.