Cricket

'നീ എന്താണ് ഇഷാൻ കാണിക്കുന്നത്?'; റൺഔട്ടിനു പിന്നാലെ സഹതാരത്തെ ശകാരിച്ച് അഭിഷേക് ശർമ (വീഡിയോ)

റൺഔട്ട് ആകുന്ന സമയത്ത് അഭിഷേക് ശർമയായിരുന്നു ഇഷാന്റെ ബാറ്റിങ് പങ്കാളി. പൊതുവെ റൺഔട്ട് ആയ ബാറ്റർമാർ ബാറ്റിങ് പങ്കാളിയോടു ദേഷ്യപ്പെടുന്നതാകും നാം കണ്ടിട്ടുള്ളത്

Sports Desk

ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്കായി വൺഡൗണായി ക്രീസിലെത്തിയത് ഇഷാൻ കിഷൻ. അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഇഷാൻ ഇത്തവണ തിളങ്ങുമെന്ന് ആരാധകരെല്ലാം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അശ്രദ്ധ മൂലം താരം റൺഔട്ടായി. നേരിട്ട രണ്ടാം പന്തിൽ റൺസൊന്നും എടുക്കാതെയാണ് ഇഷാൻ കളംവിട്ടത്.

റൺഔട്ട് ആകുന്ന സമയത്ത് അഭിഷേക് ശർമയായിരുന്നു ഇഷാന്റെ ബാറ്റിങ് പങ്കാളി. പൊതുവെ റൺഔട്ട് ആയ ബാറ്റർമാർ ബാറ്റിങ് പങ്കാളിയോടു ദേഷ്യപ്പെടുന്നതാകും നാം കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ ഔട്ടായ ഇഷാൻ കിഷനെ ശകാരിക്കുന്നത് സഹതാരമായ അഭിഷേക് ശർമയാണ്. അനാവശ്യമായി ഓടാൻ ശ്രമിച്ച് വിക്കറ്റ് കളഞ്ഞതാണ് അഭിഷേകിനെ ചൊടിപ്പിച്ചത്.

രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. സാക്കിബ് മഹ്‌മൂദിന്റെ പന്തിൽ മിഡ്-ഓണിലേക്ക് കളിച്ച പന്ത് നേരെ ഫീൽഡർ ഹാരി ബ്രൂക്കിന്റെ കൈകളിലേക്ക്. അപകടമെന്ന് ഉറപ്പിക്കാവുന്ന രീതിയിലായിരുന്നു പന്തിന്റെ ട്രാവൽ. അതിനാൽ സിംഗിളിനുള്ള സാധ്യതയും ഇല്ല. എന്നാൽ ഇഷാൻ കിഷൻ മിഡ്-ഓണിലേക്ക് പന്ത് കളിച്ചതും സിംഗിളിനായി ഓടി. പന്ത് ഫീൽഡറുടെ കൈകളിലാണെന്ന് വ്യക്തമായ അഭിഷേക് നിരാകരിച്ചു. അപ്പോഴേക്കും ഇഷാൻ ഓടി പിച്ചിന്റെ പകുതിയിലേക്ക് എത്തിയിരുന്നു. തിരിച്ചോടി ക്രീസിലേക്ക് ഡൈവ് ചെയ്‌തെങ്കിലും അപ്പോഴേക്കും വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറുടെ കൈകളിൽ പന്ത് എത്തുകയും റൺഔട്ടാക്കുകയും ചെയ്തു.

ടിവി അംപയറുടെ തീരുമാനത്തിനായി കാത്തുനിൽക്കുന്ന സമയത്ത് ഇഷാന്റെ അരികിലേക്ക് അഭിഷേക് ദേഷ്യത്തോടെ നടന്നെത്തി. ' നീ എന്താണ് കാണിക്കുന്നത്? ഫീൽഡറെ നോക്കിയിട്ട് വേണ്ടേ ഓടാൻ? ക്രീസിലെത്തിയിരുന്നോ നീ, ക്ലോസ് ആയിരുന്നോ?' അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതിൽ അഭിഷേകിനു കടുത്ത നീരസമുണ്ടായിരുന്നെന്ന് ഈ വാക്കുകളിൽ നിന്ന് വ്യക്തം.

' എനിക്ക് കൃത്യമായി അറിയില്ല. ക്ലോസ് ആയിരുന്നു ക്രീസിൽ. പക്ഷേ എത്തിയോ എന്ന് ഉറപ്പില്ല. പന്ത് മുന്നോട്ടു പോയപ്പോൾ വേഗം ഓടിയെടുക്കാമെന്ന് ഞാൻ കരുതി. അതുകൊണ്ടാണ് കോൾ ചെയ്തത്,' അഭിഷേകിനു ഇഷാൻ മറുപടി നൽകി. അതേസമയം അഭിഷേക് ശർമ 24 പന്തിൽ ആറ് ഫോറും നാല് സിക്‌സും സഹിതം 59 റൺസ് നേടി. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 189 റൺസെടുത്തെങ്കിലും മഴ മൂലം ഇംഗ്ലണ്ടിന്റെ ബാറ്റിങ് നടന്നില്ല. മത്സരം ഉപേക്ഷിക്കേണ്ടിവന്നു.

India's decision to send Ishan Kishan at No. 3 in the first T20I against England failed to deliver the desired result, as the batter was run out for a duck. After disappointing performances in the two-match T20I series against Ireland, fans had hoped Kishan would bounce back. However, he was dismissed without scoring, getting run out off just the second ball he faced.