Cricket

റൺസ് വിട്ടുകൊടുക്കുന്നതിൽ 'പ്രസിദ്ധൻ'; എന്തിനു പേറുന്നു ഈ ഭാരം?

ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടി20 പരമ്പരയിലും റൺസ് വിട്ടുകൊടുക്കുന്നതിൽ യാതൊരു പിശുക്കും പ്രസിദ്ധ് കാണിച്ചിട്ടില്ല

Madism Desk

അയർലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിലെ ഇന്ത്യയുടെ തോൽവിക്ക് കാരണങ്ങൾ പലതാണ്. അതിൽ ഒന്നാമത്തേത് എന്തായാലും പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണ തന്നെ. പ്രതിഭാധാരാളിത്തമുള്ള ഇന്ത്യയ്ക്ക് പ്രസിദ്ധിനെ പോലൊരു ബൗളറെ ടി20 ഫോർമാറ്റിൽ തുടർച്ചയായി പരീക്ഷിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്?

അയർലൻഡിനെതിരായ മത്സരത്തിൽ നാല് ഓവറിൽ പ്രസിദ്ധ് വഴങ്ങിയത് 57 റൺസാണ്. ഇക്കോണമി 14.20 ! അതിൽ തന്നെ അയർലൻഡ് ഇന്നിങ്‌സിന്റെ 17-ാം ഓവറിൽ വിട്ടുകൊടുത്തത് 27 റൺസ് ! ടി20 ഫോർമാറ്റിൽ അയർലൻഡിനെതിരെ ഒരോവറിൽ ഇന്ത്യൻ ബൗളർ വഴങ്ങുന്ന ഏറ്റവും ഉയർന്ന റൺസ് !

പ്രസിദ്ധിനെ തുടർച്ചയായി ടി20 ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഇതാദ്യമായല്ല വിമർശനം ഉയരുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടി20 പരമ്പരയിലും റൺസ് വിട്ടുകൊടുക്കുന്നതിൽ യാതൊരു പിശുക്കും പ്രസിദ്ധ് കാണിച്ചിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ടി20 മത്സരങ്ങളിൽ താരം വിട്ടുകൊടുത്ത റൺസ് ഇങ്ങനെ: 57/0, 41/1, 50/1

ടി20 യിലെ ഇക്കോണമി 11.54 ആണ്. ടെസ്റ്റ് ക്രിക്കറ്റിൽ പോലും അഞ്ചിന് അടുത്താണ് പ്രസിദ്ധിന്റെ ഇക്കോണമി

പ്രസിദ്ധ് ഇന്ത്യക്കായി ആറ് ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ 144 പന്തുകളിൽ നിന്നായി വിട്ടുകൊടുത്തത് 277 റൺസാണ്. വീഴ്ത്തിയത് എട്ട് വിക്കറ്റുകൾ. വിക്കറ്റുകൾ വീഴ്ത്തുമ്പോഴും പിശുക്കില്ലാതെ റൺസ് വിട്ടുകൊടുക്കുന്നത് ശീലമാക്കിയിരിക്കുന്നു. ടി20 യിലെ ഇക്കോണമി 11.54 ആണ്. ടെസ്റ്റ് ക്രിക്കറ്റിൽ പോലും അഞ്ചിന് അടുത്താണ് പ്രസിദ്ധിന്റെ ഇക്കോണമി. അങ്ങനെയൊരു ബൗളറെ ടി20 യിൽ തുടർച്ചയായി കളിപ്പിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് ക്രിക്കറ്റ് ആരാധകർ ബിസിസിഐയോടു ചോദിക്കുന്നത്.

പ്രസിദ്ധ് കളിച്ച ആകെ ടി20 മത്സരങ്ങൾ എടുത്താലും സ്ഥിതി വ്യത്യസ്തമല്ല. 110 മത്സരങ്ങളിൽ നിന്ന് 8.79 ഇക്കോണമിയിൽ 2,414 പന്തുകളിൽ നിന്നായി 3,537 റൺസ് താരം വിട്ടുകൊടുത്തിട്ടുണ്ട്. മികച്ച വേഗതയുള്ള ബൗളറെന്ന് അവകാശപ്പെടുമ്പോഴും കൃത്യതയില്ലാത്തതാണ് പ്രസിദ്ധിന്റെ പോരായ്മ.

Prasidh Krishna's continued struggles in T20 cricket have once again come under the spotlight after India's defeat to Ireland. The pacer leaked 57 runs in his four overs, including 27 runs in the 17th over—the most runs conceded by an Indian bowler in a single over against Ireland in T20Is.

This isn't an isolated outing either. During the recent T20I series against Australia, Prasidh returned figures of 57/0, 41/1, and 50/1, raising fresh questions over his continued place in India's T20 squad