Cricket

രോഹിത് യുഗം അവസാനിച്ചു? വിരമിക്കാൻ ബോർഡ് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്

2027 ഏകദിന ലോകകപ്പ് കളിക്കാൻ രോഹിത് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടക്കില്ലെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായി.

Sports Desk

മുൻ നായകൻ രോഹിത് ശർമ ദേശീയ ക്രിക്കറ്റ് ടീമിൽ നിന്ന് പുറത്തേക്ക്. ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന പരമ്പരയ്ക്കു ശേഷം താരം വിരമിച്ചേക്കും. ലോർഡ്‌സിൽ വെച്ച് നടക്കുന്ന പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരം രോഹിത്തിന്റെ അവസാന രാജ്യാന്തര മത്സരം ആയേക്കും.

മുപ്പത്തിയൊമ്പതുകാരനായ രോഹിത്തിനെ കൈവിടാൻ സെലക്ടർമാർ തീരുമാനിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഇംഗ്ലണ്ട് ഏകദിനത്തിലെ മോശം പ്രകടനമാണ് രോഹിത്തിനു പുറത്തേക്കുള്ള വഴി തുറക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏകദിന ലോകകപ്പിനായി ഫിറ്റ്‌നെസിൽ അടക്കം രോഹിത് വളരെ ശ്രദ്ധിക്കുന്നുണ്ട്. രണ്ടോ മൂന്നോ ഇന്നിങ്‌സുകളുടെ മാനദണ്ഡത്തിൽ മാത്രം തന്നെ ഒഴിവാക്കരുതെന്നാണ് രോഹിത്തിന്റെ നിലപാട്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ 26 പന്തിൽ 11, രണ്ടാം ഏകദിനത്തിൽ 47 പന്തിൽ 26 എന്നിങ്ങനെയാണ് താരത്തിന്റെ വ്യക്തിഗത സ്‌കോറുകൾ. ഏറ്റവും നന്നായി കളിക്കുന്ന പുൾ ഷോട്ടുകളിൽ അടക്കം രോഹിത് പതറുന്ന കാഴ്ചയാണ് കാണുന്നത്. ലോർഡ്‌സിലെ ഏകദിനത്തിനു ശേഷം ഇന്ത്യയുടെ ഭാവി പദ്ധതികളിൽ രോഹിത് ഉണ്ടാകില്ലെന്നാണ് മാനേജ്‌മെന്റ് താരത്തെ അറിയിച്ചിരിക്കുന്നത്. ജൂലൈ 19 നാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനം നടക്കുക.

ഏകദിനത്തിൽ കഴിഞ്ഞ എട്ട് ഇന്നിങ്‌സുകളിൽ നിന്ന് 30.1 ശരാശരിയിൽ 241 റൺസ് മാത്രമാണ് രോഹിത്തിനു നേടാനായത്. സ്‌ട്രൈക് റേറ്റ് 88.6 ആണ്, ഇതിൽ ആകെ ഒരു അർധ സെഞ്ചുറി മാത്രം !

സെപ്റ്റംബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. ഇതിൽ രോഹിത്തിനെ ഉൾപ്പെടുത്തില്ലെന്ന് ഉറപ്പായി. പകരം യശസ്വി ജയ്‌സ്വാളിന് ഓപ്പണറായി അവസരം നൽകാനാണ് ഇന്ത്യൻ സെലക്ടർമാരുടെ തീരുമാനം. 2027 ഏകദിന ലോകകപ്പ് കളിക്കാൻ രോഹിത് ആഗ്രഹിച്ചിരുന്നെങ്കിലും അത് നടക്കില്ലെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായി.

അതേസമയം, ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിൽ രോഹിത്തിനു അതൃപ്തിയുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഏകദിന ലോകകപ്പിനായി ഫിറ്റ്‌നെസിൽ അടക്കം രോഹിത് വളരെ ശ്രദ്ധിക്കുന്നുണ്ട്. രണ്ടോ മൂന്നോ ഇന്നിങ്‌സുകളുടെ മാനദണ്ഡത്തിൽ മാത്രം തന്നെ ഒഴിവാക്കരുതെന്നാണ് രോഹിത്തിന്റെ നിലപാട്. പരിശീലകൻ ഗൗതം ഗംഭീറുമായി രോഹിത് ഇക്കാര്യം സംസാരിച്ചെന്നാണ് വിവരം. നാട്ടിൽ വെച്ച് നടക്കുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ കൂടി അവസരം വേണമെന്നാകും രോഹിത് ആവശ്യപ്പെടുക.

Former Indian cricket captain Rohit Sharma is reportedly on his way out of the national team and may announce his retirement following the ongoing ODI series against England. According to The Indian Express, the selection committee has decided to move past the 39-year-old, and team management has informed him that he will not be a part of India's future plans after the Lord's match. This decision comes amid a noticeable slump in his recent form.