മെതാനത്തെ ചെറിയ അശ്രദ്ധയ്ക്ക് പോലും വലിയ വില നല്‍കേണ്ടിവരും. ഞായറാഴ്ച നടന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍ തിലക് വര്‍മ്മയുടെ വിക്കറ്റ് ആണ് അശ്രദ്ധ മൂലം നഷ്ടമായത്. അക്‌സര്‍ പട്ടേല്‍ ബൗണ്ടറി അടിച്ചെന്ന് കരുതി തിലക് പിച്ചിന്റെ മധ്യത്തിലൂടെ അലക്ഷ്യമായി നടന്ന തിലക് വര്‍മയാണ് പുറത്തായത്.
വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍ ഗുഡകേഷ് മോട്ടി എറിഞ്ഞ 17-ാം ഓവറില്‍ ആയിരുന്നു സംഭവം. സ്‌റ്റ്രൈക്കറായി ക്രീസില്‍ ഉണ്ടായിരുന്ന അക്‌സര്‍ പന്ത് ഡീപ് മിഡ്-വിക്കറ്റ് ബൗണ്ടറിയിലേക്ക് ഫ്‌ളിക് ചെയ്തു. പന്ത് ബൗണ്ടറി കുഷ്യനില്‍ തൊടുന്നത് ഡൈവ് ചെയ്ത ഫീല്‍ഡര്‍ ബൗണ്ടറി റോപ്പില്‍ സ്പര്‍ശിച്ചുവെന്ന സംശയമായിരുന്നു അശയക്കുഴപ്പങ്ങളുടെ തുടക്കം.
'ഫോര്‍' ഉറപ്പാണെന്ന് കരുതുന്ന പ്രകടനമായിരുന്നു അക്‌സറും തിലകും പിച്ചില്‍ നടത്തിയത്. അക്‌സര്‍ കൃത്യസമയത്ത് ക്രീസിലെത്തി. എന്നാല്‍ തിലക് തിരിച്ചെത്തുന്നതിന് മുമ്പ് തന്നെ വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍ ഗുഡകേഷ് മോട്ടിയിലേക്ക് പന്ത് എത്തുകയും ബെയില്‍സ് തട്ടിത്തെറിപ്പിക്കുകയും ചെയ്യുതയായിരുന്നു. ഫോര്‍ ഉറപ്പിച്ചെന്ന ധാരണയില്‍ തിലക് ഇത് വകവെച്ചിരുന്നില്ല.
ഇതിനിടെ, ബൗണ്ടറി അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ തേര്‍ഡ് അമ്പയറുടെ സഹായം തേടിയപ്പോള്‍ തീരുമാനം വെസ്റ്റ് ഇന്‍ഡീസിന് അനുകൂലമായി. ഇതോടെ സ്റ്റംപിങ്ങും പ്രാബല്യത്തില്‍ വന്നു. ഫലം, 16 പന്തില്‍ 28 റണ്‍സ് നേടിയ തിലകിന് പവലിയനിലേക്ക് മടങ്ങേണ്ടിവന്നു.
അതേസമയം, മൂന്നാം ടി20 യില്‍ 14 റണ്‍സിന് ഇന്ത്യ വിന്‍ഡീസിനെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും കൂടുതല്‍ മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്(32), സാംപ്സണ്‍(21) എന്നിവരുടെ ഇന്നിങ്സുകളാണ് പിന്നീട് ടീമിനെ മുന്നോട്ടുനയിച്ചത്. അവസാനഓവറുകളില്‍ ഷമാര്‍ സ്പ്രിങ്ങര്‍ തകര്‍ത്തടിച്ചെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല. താരം 11 പന്തില്‍ 35 റണ്‍സെടുത്ത് പുറത്താവാതെനിന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റെടുത്തു. വെസ്റ്റിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ്, ഷാമര്‍ ജോസഫ്, ഷാമര്‍ സ്പ്രിങര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. കീമോ പോള്‍, മോട്ടീ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 223 റണ്‍സാണെടുത്തു. ഒരു ഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എന്ന നിലയില്‍ ശക്കമായിരുന്ന ഇന്ത്യക്ക് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. സഞ്ജു സാംസണ്‍ (3),
ഇഷാന്‍ കിഷന്‍ (18), നമാന്‍ ധിര്‍ (10), നിതീഷ് കുമാര്‍ റെഡ്ഡി (21), അക്സര്‍ പട്ടേല്‍ (20), അര്‍ഷദീപ് സിങ് (11) പ്രിന്‍സ് യാദവ് (13) റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
A moment of carelessness proved costly for India batter Tilak Varma during the third T20 match against West Indies on Sunday. Believing Axar Patel had hit a boundary, Tilak casually walked down the middle of the pitch and was dismissed. The incident occurred in the 17th over bowled by Gudakesh Motie, after Axar flicked the ball towards the deep mid-wicket boundary. Confusion arose over whether the diving fielder had touched the boundary rope while attempting to stop the ball.