Cricket

സഞ്ജു ഇത് അർഹിക്കുന്നില്ല! ഒളിച്ചുകളിച്ച് ബിസിസിഐ

ട്വന്റി 20 ലോകകപ്പിലെ പ്രകടനവും സഞ്ജുവിനെ നിലനിർത്താൻ പ്രേരിപ്പിക്കേണ്ട ഘടകമായിരുന്നു

Sports Desk

സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസൺ ഒഴിവാക്കപ്പെടുമ്പോൾ ഉയരുന്നത് ഒട്ടേറെ ചോദ്യങ്ങളാണ്. ട്വന്റി 20 ലോകകപ്പ് ഹീറോയെ വെറും മൂന്ന് ഇന്നിങ്‌സുകളിലെ മോശം പ്രകടനത്തിന്റെ പേരിൽ മാത്രം ടീമിൽ നിന്ന് തന്നെ ഒഴിവാക്കുന്നത് ന്യായീകരണമില്ലാത്ത അവഗണനയാണ്.

എന്തുകൊണ്ട് സഞ്ജു?

അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, വൈഭവ് സൂര്യവൻശി... ഇന്ത്യയുടെ ട്വന്റി 20 ടീമിന്റെ ഭാഗമായ ടോപ് ഓർഡർ, മധ്യനിര ബാറ്റർമാരിൽ നാല് പേരും ഇടംകൈയൻമാർ. ടോപ് ഓർഡറിൽ പരിചയ സമ്പത്തുള്ള വലംകൈയൻ ബാറ്ററായിരുന്നു സഞ്ജു. ലെഫ്റ്റ് - റൈറ്റ് കോംബിനേഷൻ കീപ്പ് ചെയ്യണമെങ്കിൽ സഞ്ജു ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഉണ്ടാകേണ്ടത് നിർബന്ധം.

ട്വന്റി 20 ലോകകപ്പിലെ പ്രകടനവും സഞ്ജുവിനെ നിലനിർത്താൻ പ്രേരിപ്പിക്കേണ്ട ഘടകമായിരുന്നു. അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് 199.37 സ്‌ട്രൈക് റേറ്റിൽ 321 റൺസ് നേടി ലോകകപ്പിന്റെ താരമായ സഞ്ജു എന്തുകൊണ്ടും ടീമിൽ തുടരാൻ യോഗ്യനാണ്. എന്നിട്ടും 'എന്തുകൊണ്ട് സഞ്ജു?' എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.

മൂന്ന് ഇന്നിങ്‌സുകൾ

അയർലൻഡിനെതിരായ രണ്ട് ഇന്നിങ്‌സുകളും ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തിലെ ഇന്നിങ്‌സുമാണ് സഞ്ജുവിനെ പുറത്താക്കാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. 5, 0, 1 എന്നിങ്ങനെയാണ് മൂന്ന് ഇന്നിങ്‌സുകളിൽ യഥാക്രമം സഞ്ജുവിന്റെ സ്‌കോർ. തുടർ വീഴ്ചകളിൽ നിന്ന് കരകയറി എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനം സഞ്ജു പുറത്തെടുക്കാറുള്ളത് പതിവാണ്. ഇത്തവണ അങ്ങനെയൊരു അവസരം പോലും കൊടുക്കാതെയാണ് സഞ്ജുവിനെ ഒഴിവാക്കിയിരിക്കുന്നത്.

ബിസിസിഐയുടെ ഒളിച്ചുകളി

ട്വന്റി 20 ലോകകപ്പ്, ഐപിഎൽ, അയർലൻഡ് പര്യടനം, ഇംഗ്ലണ്ട് പര്യടനം എന്നിങ്ങനെ തുടർച്ചയായി സഞ്ജു ക്രിക്കറ്റ് കളിക്കുന്നതിനാൽ ഒരു ഇടവേള നൽകിയെന്നാണ് ബിസിസിഐയുടെ അനൗദ്യോഗിക വിശ്രമം. കാര്യമായ വിശ്രമം ഇല്ലാതെ ആറ് മാസത്തോളമായി ക്രിക്കറ്റ് കളിക്കുന്നതിനാൽ സഞ്ജുവിനു ചെറിയൊരു വിശ്രമം അനിവാര്യമാണെന്ന് ബിസിസിഐ വിലയിരുത്തിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മാറ്റിനിർത്തിയതെന്നും ദേശീയ മാദ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ടി20 ഫോർമാറ്റിൽ മാത്രമാണ് സഞ്ജു ഇന്ത്യക്കായി കളിക്കുന്നത്. എന്നിട്ടും ഇങ്ങനെയൊരു വിശ്രമത്തിന്റെ ആവശ്യം എന്താണെന്നാണ് ആരാധകർ അടക്കം ഉന്നയിക്കുന്ന ചോദ്യം.

The decision to drop Sanju Samson from the Indian squad for the upcoming tour of Zimbabwe has raised numerous questions, with many viewing it as an unjustified snub. Fans argue that excluding a player based on a brief lean patch of three innings is unfair, especially when considering his overall pedigree and recent impact. Supporters are highlighting his stellar form leading up to and during the T20 World Cup cycle. Specifically, they point to his exceptional domestic and league performances, where he amassed 321 runs in five innings at an incredible strike rate of 199.37.