എഷ്യന്‍ ഗെയിംസ് 2026 അതിന്റെ പരിസമാപ്തിയിലേക്ക് അടുക്കുമ്പോള്‍ മെഡല്‍ നിലയില്‍ വലിയ മുന്നേറ്റം കാഴ്ചവച്ച് ഇന്ത്യ. ക്രിക്കറ്റ്, ഹോക്കി, ഗുസ്തി തുടങ്ങിയ ഇനങ്ങളില്‍ സ്വര്‍ണം സ്വന്തമാക്കിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തി. 21 സ്വര്‍ണ മെഡലുകളാണ് ഇതുവരെ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ആകെ 85 മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. 27 വെള്ളിയും, 37 വെങ്കലവും ഇന്ത്യക്ക് സ്വന്തമായുണ്ട്. പട്ടികയില്‍ സ്വര്‍ണ മെഡലുകളുടെ എണ്ണത്തില്‍ ഉസ്‌ബെക്കിസ്ഥാനൊപ്പമാണെങ്കിലും വെള്ളി മെഡലുകളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലാണ്.
അമ്പെയ്ത്തില്‍ വനിതകളുടെ വ്യക്തിഗത റികര്‍വ് വിഭാഗത്തില്‍ ദക്ഷിണ കൊറിയയുടെ ഓ യെജിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് സ്വര്‍ണം നനേടിയ കുമ്കും മൊഹോഡ് ആണ് ഇന്നത്തെ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത റികര്‍വ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ് കുമ്കും. വനിതകളുടെ വ്യക്തിഗത ഗോള്‍ഫില്‍ പ്രണവി ഉഴ്‌സ് സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത ഗോള്‍ഫ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും സ്വന്തമാക്കി. വനിതാ ഗോള്‍ഫ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളിയും സ്വന്തമാക്കി. പ്രണവി ഉഴ്‌സ്, അദിതി അശോക്, ദീക്ഷ ദാഗര്‍ എന്നിവരാണ് ടീം ഇനത്തില്‍ രണ്ടാം സ്ഥാനം നേടിയത്. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലും ഇന്ത്യ സ്വര്‍ണം നേടി. അമന്‍ സെഹ്‌റാവത്താണ് മെഡല്‍ സ്വന്തമാക്കിയത്.
പുരുഷ ക്രിക്കറ്റില്‍ പാകിസ്ഥാനെ 19 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യന്‍ ടീമും സ്വര്‍ണ വേട്ടയില്‍ ഒപ്പം ചേര്‍ന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്റെ ഇന്നിങ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സുകള്‍ക്ക് അവസാനിക്കുകയായിരുന്നു.
ഇന്ത്യക്കായി അഭിഷേക് ശര്‍മയും തിലക് വര്‍മയും ഫിഫ്റ്റി തികച്ചു. മറുപടി ബാറ്റിങ്ങില്‍ പാക് ബാറ്റര്‍ ഹസന്‍ നവാസ് അര്‍ധസെഞ്ചുറിയോടെ തിളങ്ങിയെങ്കിലും ജയത്തിലെത്തിക്കാനായില്ല.
ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ വനിതാ ടീം സ്വര്‍ണം നേടിയതിന് പിന്നാലെ പുരുഷ ടീമും സ്വര്‍ണം നിലനിര്‍ത്തി. ഫൈനലില്‍ ഇന്ത്യ മലേഷ്യയെ 5-1നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യമായാണ് ഇന്ത്യന്‍ പുരുഷ ടീമും വനിതാ ടീമും ഒരേ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്നത്. ഇന്ത്യക്കായി ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകള്‍ നേടി. ജുഗ്രാജ് സിങ്, ഹാര്‍ദിക് സിങ്, ഷിലാനന്ദ് ലാക്ര എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. മലേഷ്യയുടെ ഗോള്‍ നേടിയത് ഷെല്ലോ സില്‍വേരിയസാണ്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടത്തോടെ രണ്ട് ടീമും ലോസാഞ്ചലീസില്‍ നടക്കുന്ന ഒളിമ്പിക്സിനും യോഗ്യത നേടി. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നിലനിര്‍ത്തുന്നത്.
As the 2026 Asian Games near their conclusion, India has made a significant rise in the medal standings, reaching fourth place. India has won gold medals in events including cricket, hockey and wrestling, taking its tally to 21 gold, 27 silver and 37 bronze medals, for a total of 85 medals. India is level with Uzbekistan in gold-medal count but is ahead in the number of silver medals.