വനിതാ ടെന്നീസ് താരങ്ങള്‍ ജനിതക പരിശോധനയ്ക്ക് വിധേയരാകണമെന്ന വനിതാ ടെന്നീസ് അസോസിയേഷന്‍ (ഡബ്ല്യുടിഎ) നിര്‍ദേശത്തില്‍ വിവാദം. അസോസിയേഷന്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിന് എല്ലാ വനിതാ താരങ്ങളും ഒരു തവണയെങ്കിലും ജനിതക പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിര്‍ദേശം. കളിക്കാരുടെ ഡിഎന്‍എ പരിശോധിച്ച് എസ്ആര്‍വൈ ജീനിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധനയാണ് ഡബ്ല്യുടിഎ നിര്‍ദേശിക്കുന്നത്. നടപടി വിവേചനപരമാണെന്നും താരങ്ങളെ അപമാനിക്കുന്നതാണെന്നുമാണ് ആക്ഷേപം. നിരവധി മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ നീക്കത്തിന് എതിരെ രംഗത്തെത്തി.
ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകള്‍ക്ക് അവരുടെ ഹോര്‍മോണ്‍ തോത് നിശ്ചിത പരിധിയില്‍ താഴെ നിലനിര്‍ത്തിക്കൊണ്ട് മത്സരങ്ങളില്‍ പങ്കെടുക്കാമെന്നാണ് വ്യവസ്ഥ. ഈ പഴയ നിയമത്തിന് പകരമായാണ് പുതിയ നിര്‍ദേശം കൊണ്ടുവന്നത്. നിലവില്‍ പ്രൊഫഷണല്‍ ടെന്നിസ് മേഖലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകളാരും മത്സരിക്കുന്നില്ലെന്നിരിക്കെയാണ് പുതിയ നയം വിവാദം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. താരങ്ങളുടെ രക്തസാമ്പിളോ കവിളിലെ സ്രവമോ ഉപയോഗിച്ചുള്ള പരിശോധനയാണ് അസോസിയേഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരിശോധനയുടെ വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ഡബ്ല്യു.ടി.എ അധികൃതര്‍ പറയുന്നു.
എന്നാല്‍, ജനിതക പരിശോധന താരങ്ങളില്‍ വലിയ തോതിലുള്ള മാനസികാഘാതവും അപമാനവും ഉണ്ടാക്കുമെന്നാണ് വിമര്‍ശകരുടെ നിലപാട്. ഇത്തരം പരിശോധനകള്‍ താരങ്ങളെ പാര്‍ശ്വവത്കരിക്കുമെന്നും സ്‌പോര്‍ട്ട് ആന്‍ഡ് റൈറ്റ്‌സ് അലയന്‍സ് മുന്നറിയിപ്പ് നല്‍കുന്നു.
വിഷയത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍പ്പ് ഉന്നയിക്കുമ്പോള്‍ താരങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ നയത്തെ പിന്തുണച്ച് ലോക ഒന്നാം നമ്പര്‍ താരം ആര്യന സബലെങ്ക രംഗത്തെത്തി. ടെന്നീസില്‍ തുല്യനീതി ഉറപ്പാക്കാന്‍ ജൈവികമായ വ്യത്യാസങ്ങള്‍ കണക്കിലെടുക്കേണ്ടത് അത്യാവശ്യമാണൊണ് സബലെങ്കയുടെ അഭിപ്രായം. 'ജൈവികമായി സ്ത്രീകളേക്കാള്‍ കരുത്തുണ്ട് പുരുഷന്മാര്‍ക്ക്, ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരോട് മത്സരിക്കുന്നത് നീതിയല്ല,' എന്നും സബലെങ്ക വ്യക്തമാക്കുന്നു. എന്നാല്‍, അമേരിക്കന്‍ താരം കൊക്കോ ഗാഫിന് നയത്തോട് എതിരഭിപ്രായമാണുള്ളത്. ഇത്തരം പരിശോധനകള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോട് ശത്രുത വളര്‍ത്താന്‍ ഇടയാക്കുമോ എന്ന ആശങ്കയാണ് ഗ്രാഫ് ഉന്നയിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യും ലിംഗ നിര്‍ണയത്തില്‍ സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. പിന്നാലെയാണ് ഡബ്ല്യുടിഎ ഇതേ പാതിയിലേക്ക് എത്തുന്നത്.
The Women's Tennis Association (WTA) has sparked controversy by proposing that all female players undergo genetic testing at least once to participate in its tournaments. The proposed test would examine players' DNA for the presence of the SRY gene, which is associated with sex determination. Critics have condemned the move as discriminatory, humiliating and intrusive, with several human rights organisations also opposing the proposal.