സഞ്ജു, നമന്‍, ശ്രേയസ് മിന്നും താരങ്ങളുടെ തകർപ്പൻ പ്രകടനത്തില്‍ ഇന്ത്യക്ക് സൂപ്പര്‍ വിജയം. ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20യില്‍ ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സ് പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന് നല്കിയ മികച്ച തുടക്കമാണ് വിഡജയത്തിന് അടിത്തറയിട്ടത്. കളി അവസാനിക്കാന്‍ രണ്ട് പന്ത് ബാക്കി നില്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. 5.3 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 88 റണ്‍സ് എന്ന നിലയില്‍ എത്തിയിരുന്നു.
അഭിഷേക് ശര്‍മയക്കൊപ്പം ചേര്‍ന്ന് തകര്‍ത്തടിച്ച സഞ്ജു സാംസണ് 33 പന്തില്‍ നിന്നും 67 റണ്‍സ് സ്വന്തമാക്കി. അഭിഷേക് 12 പന്തില്‍ 29 റണ്‍സും സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. തിലക് വര്‍മ ആറ്, ശ്രേയസ് അയ്യര്‍ 42, ഇഷാന് കിഷന് ഒന്ന്, അക്സര്‍ പട്ടേല്‍ 24, നമന്‍ ധീര്‍ 42, നിതീഷ് കുമാര്‍ റെഡ്ഡി 2 റണ്‍സും സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. ന്യൂസിലന്‍ഡിന് വേണ്ടി മിച്ചല്‍ ബെയ്സ്വെല്, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തിയ ജേക്കബ്സ് ന്യൂസിലന്‍ഡിന്റെ സ്കോര്‍ ബോര്‍ഡ് തുറന്നു. അവസാന ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കുന്നത് തടയാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും ന്യൂസിലന്‍ഡ് മികച്ച സ്കോര്‍ കണ്ടെത്തി.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചലിനെ പുറത്താക്കിയ താരം ജേക്കബ്സിനെ റണ്ഔട്ടാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. അക്സര്‍ പട്ടേല്‍ ഫിന് അലനെ പുറത്താക്കിയപ്പോള്‍ മായങ്ക് യാദവ് ടിം സെയ്ഫര്‍ട്ടിന്റെ വിക്കറ്റ് നേടി.
മൈക്കല്‍ ബ്രേസ്വെല് അഭിഷേക് ശര്‍മയെ പുറത്താക്കി ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ സഞ്ജു സാംസണെ മിച്ചല്‍ സാന്റ്നറും തിലക് വര്‍മ്മയെ സാന്റ്നറുടെ പന്തില്‍ ക്യാച്ചെടുത്തും പുറത്താക്കി. ഇഷാന് കിഷനും അധികനേരം ക്രീസില്‍ തുടരാനായില്ല. സാന്റ്നറുടെ പന്തില്‍ സിക്സറിന് ശ്രമിച്ച ഇഷാന് അതിര്‍ത്തിയില്‍ ക്യാച്ച് നല്കി മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ അക്സര്‍ പട്ടേല്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ലോക്കി ഫെര്‍ഗൂസന്റെ സ്ലോവര്‍ പന്തില്‍ ഷോട്ട് കളിച്ച അക്സര്‍ ഷോര്‍ട്ട് മിഡ്വിക്കറ്റില് ക്യാച്ച് നല്കി പുറത്തായി. ന്യൂസിലന്‍ഡ് സ്പിന്നര്‍മാരായ ബ്രേസ്വെല്ലും സാന്റ്നറും ഇന്ത്യന്‍ ബാറ്റിങ് നിരയെ സമ്മര്‍ദത്തിലാക്കി.
India started the five-match T20I series against New Zealand with a thrilling four-wicket victory, chasing a target of 226 runs with two balls to spare. Sanju Samson smashed 67 off 33 balls, while Shreyas Iyer scored 42 and Naman Dhir contributed 42 to help India secure the win. Earlier, New Zealand posted 225/4, with Glenn Phillips scoring 82 off 40 balls. India's bowlers, including Arshdeep Singh, Axar Patel and Mayank Yadav, played key roles in restricting New Zealand's scoring opportunities.