Sports News

അണ്ടർ-19 ഏഷ്യാ കപ്പിൽ ആര്യവീറിന്റെ വെടിക്കെട്ട്; യുഎഇക്കെതിരെ 160 റൺസുമായി താരം

18-ാം ഓവറിൽ തുടർച്ചയായ ഫോറും സിക്സും പറത്തിയാണ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്.

Sports Desk

സിക്‌സറടിച്ച് അര്‍ദ്ധ സെഞ്ച്വറി, ബോളര്‍മാരെ നിലം തൊടീയ്ക്കാതെ നിരന്തരം ബൗണ്ടറികള്‍. വീരേന്ദ്ര സെവാഗിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിങ്. ക്രീസില്‍ മറ്റാരുമല്ല, ഇന്ത്യയുടെ സ്വന്തം സെവാഗിന്റെ മകന്‍, അര്യവീര്‍ സെവാഗ്. അണ്ടര്‍ 19 എഷ്യകപ്പില്‍ യുഎഇയ്ക്ക് എതിരായ മത്സരത്തിലാണ് ആര്യവീറിന്റെ സുപ്പര്‍ പ്രകടനം.

അവസാന ഗ്രൂപ്പ് മത്സരത്തിൽ യുഎഇക്കെതിരായി 160 റൺസാണ് ആര്യവീർ അടിച്ചെടുത്തത്. 17 ഫോറുകളും ഏഴ് സിക്സുകളും ഉൾപ്പെടുന്നതായിരുന്നു 168 പന്തുകൾ നേരിട്ട ആര്യവീറിന്റെ ഇന്നിങ്സ്. ആര്യവീർ, വിനീത് വി കെ എന്നിവരുടെ മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ 309 റൺസെടുത്തു.

മറുവശത്ത് മികച്ച പിന്തുണയുമായി ബാറ്റ് ചെയ്ത വി.കെ. വിനീത് 69 പന്തിൽ 67 റൺസും നേടി. ഇരുവരുടെയും മികവിൽ ഇന്ത്യയുടെ സ്കോർ 300 കടന്നു. ആദ്യം ടോസ് നേടിയ യുഎഇ ക്യാപ്റ്റൻ അയാൻ മിസ്ബ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാനെതിരെ മൂന്ന് വിക്കറ്റിന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് ഇന്ത്യ ഈ മത്സരത്തിനിറങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ആര്യവീറും ലക്ഷ്യ റെയ്ചന്ദാനിയും ചേർന്നാണ് ഇന്നിങ്സ് ആരംഭിച്ചത്. ഇരുവരും അതീവ ശ്രദ്ധയോടെ ബാറ്റ് ചെയ്തതോടെ ആദ്യ പത്ത് ഓവറിൽ ഇന്ത്യ 42 റൺസ് നേടി. ബൗണ്ടറികളിലൂടെ സ്കോറിന് വേഗം കൂട്ടിയത് ആര്യവീറായിരുന്നു. 17 റൺസെടുത്ത് ലക്ഷ്യ റെയ്ചന്ദാനി പുറത്തായതോടെ മൂന്നാമനായി എത്തിയ വി കെ വിനീതിനൊപ്പം ആര്യവീർ മികച്ച പ്രകടനം കാഴ്ചവെച്ചു.

വിനീതിനെ ഒപ്പം നിർത്തി ബാറ്റിങ് തുടർന്ന ആര്യവീർ ഫോറുകളും സിക്സുകളും അനായാസം നേടി. 18-ാം ഓവറിൽ തുടർച്ചയായ ഫോറും സിക്സും പറത്തിയാണ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്. ടൂർണമെന്റിലെ ആര്യവീറിന്റെ രണ്ടാം അർധസെഞ്ചുറിയായിരുന്നു ഇത്. തുടർന്ന് കൂടുതൽ കരുത്തോടെ ബാറ്റ് ചെയ്ത താരം 34-ാം ഓവറിൽ സെഞ്ചുറിയും തികച്ചു. പിന്നീട് ആര്യവീർ 160 റൺസ്‌ എടുത്താണ് മടങ്ങിയത്.

നേപ്പാളിനെതിരായ മത്സരത്തിലും ആര്യവീർ തിളങ്ങിയിരുന്നു. അന്ന് 52 പന്തിൽ ഏഴ് ഫോറും നാല് സിക്സും സഹിതം 70 റൺസാണ് താരം നേടിയത്. ലക്ഷ്യ റെയ്ചന്ദാനിയുമായി ചേർന്നുള്ള ആദ്യ വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം സമ്മാനിക്കുന്നതിൽ നിർണായകമായി. 129 റൺസ് വിജയലക്ഷ്യം ഇന്ത്യ 19.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു. 63 പന്തിൽ 53 റൺസെടുത്ത ലക്ഷ്യയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

India posted an impressive 309/7 against the UAE in the U19 Asia Cup 2026, thanks to a sensational 160-run knock by Aaryavir Sehwag, son of former Indian cricketer Virender Sehwag. Facing 169 balls, Aaryavir smashed 17 fours and seven sixes. He also shared a record 193-run partnership with VK Vineeth, who contributed 67 runs off 69 balls. Aaryavir reached his century in the 34th over, continuing his impressive form after scoring 70 against Nepal. His outstanding performance put India in a commanding position in the crucial Group A encounter.