Sports News

'പ്രായമല്ല, പ്രകടനമാണ് മാനദണ്ഡം'; വിരാടിനെയും ഹിറ്റ്മാനെയും പിന്തുണച്ച് ധോണി

'35 വയസുകാരനും 25 വയസുകാരനും ടീമിലിടം നേടാനുള്ള മാനദണ്ഡം സമാനമാണ്

Madism Desk

ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരങ്ങളായ വിരാട് കൊഹ്‌ലിയെയും രോഹിത് ശര്‍മ്മയെയും പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണി. 'മഹി അണ്‍പ്ലഗ്ഡ്' എന്ന പരിപാടിയില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്റെ മറുപടി.

പ്രായമല്ല, പ്രകടനവും ഫിറ്റ്‌നസുമാണ് ടീമിലിടം നേടാനുള്ള മാനദണ്ഡം. വിരാട് കൊഹ്‌ലിയും രോഹിത്ത് ശര്‍മ്മയും നന്നായി കളിക്കുന്നുണ്ടെങ്കില്‍ 2027 ലോകകപ്പ് ടീമിലിടം നേടാന്‍ അര്‍ഹരാണ്. അല്ല, എന്ന് പറയാന്‍ നമ്മള്‍ അര്‍ഹരല്ല, ധോണി ചൂണ്ടിക്കാണിച്ചു.

'35 വയസുകാരനും 25 വയസുകാരനും ടീമിലിടം നേടാനുള്ള മാനദണ്ഡം സമാനമാണ്. ഫിറ്റ്‌നസ്, പ്രകടനം എന്നിവ മാത്രമാണ് ടീമിലിടം പിടിക്കാനുള്ള മാനദണ്ഡമാകേണ്ടത്, അവിടെ മറ്റു കാര്യങ്ങള്‍ക്ക് സ്ഥാനമില്ല. ഇത് വിരാടിനും രോഹിത്തിനും മാത്രമല്ല എല്ലാ താരങ്ങള്‍ക്കും ബാധകമാണ്.

20, 25 മത്സരങ്ങളല്ല പരിചയ സമ്പത്ത്, ഓരോ മത്സരത്തില്‍ സ്വീകരിക്കേണ്ട മാനസിക നില മുതല്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്നത് വരെയുള്ള കുറേയേറെ കാര്യങ്ങള്‍ അതില്‍ ഉള്‍ചേര്‍ന്നിട്ടുള്ളതാണ്. അതേസമയം ഫിറ്റ്‌നസില്ലാതെ പരിചയസമ്പത്തിനെ കൂട്ടുപിടിക്കരുത്. കാര്യങ്ങള്‍ വളരെ സിപിളാണ്, നന്നായി കളിച്ചാല്‍ ടീമില്‍ ഇടം ലഭിക്കണം', ധോണി അഭിപ്രായപ്പെട്ടു.

English Summary: Former India captain MS Dhoni strongly backed Virat Kohli and Rohit Sharma in the ‘Mahi Unplugged’ show, stating that age is irrelevant — performance and fitness are the only criteria for team selection. He emphasized that if Kohli and Rohit continue playing well, they fully deserve a place in the 2027 World Cup team