Ishan Kishan: ചെന്നൈ സൂപ്പർ കിങ്സ് ആരാധകരെ പരിഹസിച്ച് സൺറൈസേഴ്സ് ഹൈദരബാദ് താരം ഇഷാൻ കിഷൻ. ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് സി.എസ്.കെയെ തോൽപ്പിച്ച ശേഷം ചെന്നൈ ആരാധകരോടു വീട്ടിലേക്ക് പോകാൻ ആംഗ്യം കാണിക്കുകയായിരുന്നു താരം.
ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകളെ പൂർണമായി തല്ലികെടുത്തിയാണ് ഹൈദരബാദ് അഞ്ച് വിക്കറ്റിനു ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഒരോവറും അഞ്ച് വിക്കറ്റും ശേഷിക്കെ ഹൈദരബാദ് ലക്ഷ്യംകണ്ടു.
ഹൈദരാബാദ് വിജയത്തിലെത്തിയ ശേഷം ആഹ്ളാദപ്രകടനത്തിനായി താരം ഗ്രൗണ്ടിലിറങ്ങിയപ്പോഴായിരുന്നു സംഭവം. 47 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം 70 റൺസെടുത്ത ഇഷാൻ ഹൈദരബാദിന്റെ ടോപ് സ്‌കോററായി. വിജയം സ്വന്തമാക്കിയ ശേഷം വളരെ അഗ്രസീവ് ആയാണ് ഇഷാൻ കിഷന്റെ ആഹ്ളാദം.
ചെന്നൈയുടെ ഐക്കോണിക് 'വിസിലടി' ആവർത്തിച്ച് കൈകൊണ്ട് 'വീട്ടിൽ പോകൂ' എന്ന ആംഗ്യം കാണിക്കുകയായിരുന്നു ഇഷാൻ. ഒന്നിലേറെ തവണ താരം ഇത് ആവർത്തിക്കുന്നത് വീഡിയോയിൽ കാണാം.
ഹൈദരബാദിനെതിരായ മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ ചെന്നൈയ്ക്കു പ്ലേ ഓഫ് സാധ്യത ഉണ്ടായിരുന്നു. ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായി എന്നാണ് ഇഷാൻ തന്റെ സെലിബ്രേഷൻ കൊണ്ട് അർത്ഥമാക്കിയത്. ചെന്നൈ ആരാധകരെ പ്രകോപിപ്പിക്കുന്ന വിധമായിരുന്നു ഇഷാന്റെ ആഹ്ളാദപ്രകടനം. അതിനാൽ തന്നെ ഐപിഎൽ പെരുമാറ്റചട്ടലംഘനത്തിന്റെ പരിധിയിൽ വരുമോയെന്ന് പരിശോധിച്ചേക്കും.
English Summary: Ishan Kishan grabbed headlines after Sunrisers Hyderabad’s crucial IPL 2026 victory over Chennai Super Kings at Chepauk. Kishan played a match-winning knock of 70 off 47 balls, helping Sunrisers Hyderabad seal a playoff spot with a five-wicket win.
However, it was his post-match celebration that went viral. Kishan appeared to mimic CSK’s famous “Whistle Podu” gesture towards the Chepauk crowd, with many fans interpreting it as a playful taunt after SRH conquered Chennai at their home ground. The moment quickly spread across social media, sparking mixed reactions among cricket fans.