Sports News

പ്രതിസന്ധിയില്‍ നഷ്ടം പാകിസ്ഥാന്; ഐസിസി തന്ത്രങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി പിസിബി

ഇതോടെ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പയറ്റിയ പാകിസ്ഥാന് വലിയ തിരിച്ചടിയുണ്ടായെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ നിരീക്ഷണം.

Madism Desk

കറാച്ചി: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പ്രഖ്യാപിച്ച ബഹിഷ്‌കരണം പിന്‍വലിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബംഗ്ലാദേശിന് മേല്‍ ചെലുത്തിയ സമ്മര്‍ദ്ദങ്ങള്‍ക്ക് പിന്നാലെയാണ് പിസിബിക്ക് ബഹിഷ്‌കരണ ആഹ്വാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്. ഇതോടെ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പയറ്റിയ പാകിസ്ഥാന് വലിയ തിരിച്ചടിയുണ്ടായെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ നിരീക്ഷണം.

ബഹുകക്ഷി ചര്‍ച്ചകള്‍ കണക്കിലെടുക്കുന്നു, സൗഹൃദ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയും ഞങ്ങള്‍ പരിഗണിക്കുകയാണ്. ട്വന്റി 20 ലോകകപ്പില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ഫെബ്രുവരി 15ന് പാകിസ്ഥാന്‍ ദേശീയ ടീം കളത്തിലിറങ്ങാന്‍ പാക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

നേരത്തെ ബഹിഷ്‌കരണം തുടരുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പിസിബിക്ക് കത്തയച്ചിരുന്നു. ശ്രീലങ്കന്‍ പ്രസിഡന്റും സമാന ആവശ്യം ഉന്നയിച്ച് പാകിസ്ഥാനെ സമീപിച്ചിരുന്നു. ഈ അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചാണ് പാക് തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം.

കഴി‍ഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ ഐസിസിക്ക് മുന്നിൽ മൂന്ന് ഉപാധികൾ പാകിസ്ഥാൻ മുന്നോട്ടുവെച്ചിരുന്നു. (1) ബംഗ്ലാദേശ് ക്രിക്കറ്റിന് കൂടുതൽ സഹായങ്ങൾ നൽകുക, (2) ബംഗ്ലാദേശ് ക്രിക്കറ്റിന് ലോകകപ്പ് പങ്കാളിത്ത ഫീസ് ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന തുക കൈമാറുക (3) ഭാവിയിൽ ഐസിസി ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നൽകുക തുടങ്ങിയവയായിരുന്നു നിർദേശങ്ങൾ. എന്നാൽ ഇക്കാര്യത്തിൽ യാതൊരുവിധ പ്രതികരണവും നടത്താൻ ഐസിസി തയ്യാറായിരുന്നില്ല

English Summary: Pakistan Cricket Board (PCB) has withdrawn its boycott threat against playing India in the T20 World Cup, bowing to intense pressure from the ICC and friendly nations including Bangladesh and Sri Lanka. After earlier setting conditions and announcing a boycott, PCB reversed its decision following requests from BCB and Sri Lanka Cricket President, as well as multi-party discussions.