Sports News

റയലിനെ തഴഞ്ഞ് ഫൈനല്‍ സ്‌ക്വാഡ്; സ്‌പെയിന്‍ വരുന്നത് ബാഴ്‌സലോണ പടയുമായി

ചരിത്രത്തിലാധ്യമായാണ് റയല്‍ മാഡ്രിഡ് താരങ്ങളില്ലാതെ സ്‌പെയിന്‍ ലോകകപ്പ് കളിക്കുന്നത്

Madism Desk

ചരിത്രത്തിലാധ്യമായി റയല്‍ മാഡ്രിഡ് താരങ്ങളില്ലാതെ സ്‌പെയിന്‍ ലോകകപ്പിലേക്കുള്ള ഫൈനല്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. എട്ട് ബാഴ്‌സലോണ പ്ലയേഴ്‌സിനെ ഉള്‍പ്പെടുത്തി 26 അംഗ ടീമിനെ കോച്ച് ലൂയിസ് ഡി ലാ ഇന്നലെ പ്രഖ്യാപിച്ചത് കായികലോകത്ത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡ് താരങ്ങള്‍ ഇല്ലെങ്കിലും യൂറോപിലെ മേജര്‍ ടീമകളിലെ താരസമ്പത്തുമായാണ് എക്കാലത്തെയുംപോലെ ഇക്കുറിയും സ്‌പെയിന്‍ അമേരിക്കയിലേക്ക് വിമാനം കയറുന്നത്.

പരിചയസമ്പത്തും യുവത്വത്തിന്റെ കരുത്തും ഒത്തുചേര്‍ന്ന ശക്തമായ സ്‌ക്വാഡിനേയാണ് ലൂയിസ് ഡി ലാ തിരഞ്ഞെടുത്തിട്ടുള്ളത്. 2026 ലോകകപ്പില്‍ കിരീടമുയര്‍ത്താന്‍ സാധ്യതയുള്ള അഞ്ച് ടീമുകളിലൊന്നാണ് 2010 ലോകകപ്പ് ജേതാക്കളായ സ്‌പെയിന്‍ എന്നാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുന്നേറ്റനിരയില്‍ ബാഴ്‌സലോയുടെ പതിനെട്ടുകാരന്‍ ലാമിന്‍ യമാല്‍, അത്‌ലറ്റിക് ക്ലബിന്റെ നിക്കോ വില്യംസ് തുടങ്ങിയ യുവവിങ്ങര്‍മാരുടെ വേഗതയും ആക്രമണശൈലിയുമാണ് എതിരാളികളുടെ വലകുലുക്കാനായി സ്‌പെയിന്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

ബാലന്‍ഡി ഓര്‍ ജേതാവായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രി നയിക്കുന്ന മധ്യനിരയില്‍ പെഡ്രി, ഗാവി തുടങ്ങിയ ലോകോത്തര താരങ്ങളുടെ സാന്നിധ്യം ടീമിന്റെ നിയന്ത്രണം സുരക്ഷിതമാക്കും. പ്രതിരോധത്തില്‍ കുന്തമുന തീര്‍ക്കുന്ന അറ്റ്‌ലറ്റിക് ക്ലബിന്റെ ലപ്പോര്‍ട്ടെയാണ് ടീമിന്റെ കാവലാളായി കോച്ച് ഏല്‍പിച്ചിരിക്കുന്നത്. ലപ്പോര്‍ട്ടെക്ക് കാവലാളായി ബാഴ്സലോണയുടെ കൗമാര പ്രതിഭ പൗ കുബാര്‍സിയുമുണ്ട്. ആഴ്‌സണലിന് ഇക്കുറി പ്രീമിയര്‍ ലീഗ് നേടിക്കൊടുത്ത് ഗോള്‍കിപ്പര്‍ ഡേവിഡ് റയയാകും വലകാക്കുന്ന ഒന്നാമന്‍.

പ്രതിരോധത്തിലും മത്സര നിയന്ത്രണത്തിലും മുന്നേറ്റത്തില്‍ സര്‍വ്വോപരി ഗോള്‍വല സംരക്ഷിക്കുന്നതിലും ലോകോത്തര താരങ്ങളെ അണിനിരത്തുന്ന സ്‌പെയിന്‍, തങ്ങളുടെ തനത് പാസിംഗ് ശൈലികളിലൂടെയും മികച്ച ടീം സ്പിരിറ്റിലൂടെയും ലോകകിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ലെന്നാണ് അന്തിമ പട്ടികയോടെ വിളിച്ചുപറയുന്നത്. 2026 ലോകകപ്പില്‍ എതിരാളികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നാണ് സ്‌പെയിന്‍.

ഫൈനല്‍ സ്‌ക്വാഡ്:

ഫോര്‍വേഡ്:

ലാമിന്‍ യമാല്‍ (ബാഴ്‌സലോണ)

നിക്കോ വില്യംസ് (അത്‌ലറ്റിക് ക്ലബ്)

ഡാനി ഓല്‍മോ (ബാഴ്‌സലോണ)

ഫെറാന്‍ ടോറസ് (ബാഴ്‌സലോണ)

മിക്കല്‍ ഒയാര്‍സബാല്‍ (റയല്‍ സോസിഡാഡ്)

യെറെമി പിനോ (ക്രിസ്റ്റല്‍ പാലസ്)

ബോര്‍ഹ ഇഗ്ലേഷ്യസ് (സെല്‍റ്റ വിഗോ)

വിക്ടര്‍ മുന്യോസ് (ഒസാസുന)

മിഡ്ഫീല്‍ഡ്:

ഗാവി (ബാഴ്‌സലോണ)

റോഡ്രി (മാഞ്ചസ്റ്റര്‍ സിറ്റി)

പെഡ്രി (ബാഴ്‌സലോണ)

മാര്‍ട്ടിന്‍ സുബിമെന്‍ഡി (ആഴ്‌സണല്‍)

ഫാബിയന്‍ റൂയിസ് (പി.എസ്.ജി)

അലക്‌സ് ബീന (അത്‌ലറ്റിക്കോ മാഡ്രിഡ്)

മിക്കല്‍ മെറിനോ (ആഴ്‌സണല്‍)

പ്രതിരോധം:

അയ്‌മെറിക് ലപ്പോര്‍ട്ട (അറ്റ്‌ലറ്റിക് ക്ലബ്)

മാര്‍ക് കുക്കുറെല്ല (ചെല്‍സി)

പൗ കുബാര്‍സി (ബാഴ്‌സലോണ)

അലക്‌സാണ്ട്രോ ഗ്രിമാല്‍ഡോ (ബായേര്‍ ലെവര്‍കൂസന്‍)

പെഡ്രോ പോറോ (ടോട്ടനം ഹോട്‌സ്പര്‍)

എറിക് ഗാര്‍സിയ (ബാഴ്‌സലോണ)

മാര്‍ക്കോസ് ല്യോറെന്റെ (അത്‌ലറ്റിക്കോ മാഡ്രിഡ്)

മാര്‍ക് പുബില്‍ (അത്‌ലറ്റിക്കോ മാഡ്രിഡ്)

ഗോള്‍കീപ്പര്‍:

ഡേവിഡ് റയ (ആഴ്‌സണല്‍)

ഉനായ് സിമോണ്‍ (അത്‌ലറ്റിക് ക്ലബ്)

ജോവാന്‍ ഗാര്‍സിയ (ബാഴ്‌സലോണ)

ലോകകപ്പിലേക്ക് ആദ്യമായി സാനിധ്യമറിയിക്കുന്ന കേപ് വെര്‍ദെക്കെതിരെ ജൂണ്‍ 15നാണ് സ്‌പെയിനിന്റെ ആദ്യ മത്സരം. സൗദി അറേബ്യയും ഉറ്വേഗയും ഉള്‍പ്പെടുന്ന് ഗ്രൂപ്പ് എച്ചിലാണ് സ്‌പെയിന്‍.

English Summary: Spain have revealed their final squad for the 2026 World Cup without including a single Real Madrid CF player for the first time ever.
Coach Luis de la Fuente has built a strong squad featuring a perfect mix of youth and experience, with eight players coming from FC Barcelona. Young stars Lamine Yamal and Nico Williams are expected to spearhead Spain’s attack with their pace and creativity. With world-class talent in midfield, defence, and goalkeeping, Spain are seen as one of the most dangerous teams heading into the 2026 FIFA World Cup.