എൽ ക്ലാസികോ പോരാട്ട വേദിയിലെ രണ്ട് ശത്രുക്കൾ ഒന്നിക്കുന്ന വാർത്തകളാണ് ഫുട്ബോൾ ലോകത്തുനിന്ന് വരുന്നത്. മുമ്പ് ബാഴ്സലോണ ഇതിഹാസം ലയണൽ മെസ്സിയും റയൽ മാഡ്രിഡ് മുൻ ഡിഫന്റർ സെർജിയോ റാമോസും പിഎസ്ജിയിൽ ഒരുമിച്ചത് കൗതുകമായിരുന്നു. എന്നാൽ മറ്റൊരു ഒരുമിക്കലിന് വേദിയാകുന്നത് അമേരിക്കൻ ക്ലബായ ഇന്റർമിയാമിയാണ്. സാക്ഷാൽ മെസിയോടുകൂടെ മിഡ്ഫിൽഡ് നിയന്ത്രിക്കാൻ വരുന്നത് മുൻബദ്ധവൈരിയായിരുന്ന കാസെമിറോയാണ്.
സ്പാനിഷ് മണ്ണിലെ പോരാട്ടങ്ങളിൽ പരസ്പരം പോരടിച്ച രണ്ട് ഇതിഹാസങ്ങൾ ഇനി ഒരേ ജേഴ്സിയിൽ ഒരുമിച്ച് കളിക്കുമെന്നത് ഫുട്ബോൾ ലോകത്തെ വലിയ അത്ഭുതമായി മാറിയിരിക്കുകയാണ് ഏതുവിധേനെയും ഗോളടിക്കാൻ മെസിയും മെസിയെ ഹാഫിൽവെച്ചുതന്നെ പൂട്ടാൻ കാസെമിറോയും, അതായിരുന്നു ഒരു കാലത്തെ എൽക്ലാസികോ യുദ്ധം. ഈ എതിരാളികളാണ് വർഷങ്ങൾക്കിപ്പുറം ഒരേ ടീമിനായി ബൂട്ടണിയുന്നത്. കാസെമിറോ ഇന്റർ മയാമിയുമായി ധാരണയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബാഴ്സലോണക്കെതിരെ കാസെമിറോ ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ മാത്രമായിരുന്നില്ല. മെസി പന്തുമായി മുന്നേറുമ്പോൾ ആദ്യമായി നേരിടേണ്ടി വന്ന തടസ്സം പലപ്പോഴും കാസെമിറോയായിരുന്നു. ബാഴ്സലോണയുടെ ടിക്കി-ടാക്ക ഫുട്ബോളും മെസിയുടെ മാന്ത്രികതയും ലോകത്തെ വിസ്മയിപ്പിച്ചിരുന്ന കാലത്ത്, റയലിന്റെ മധ്യനിരയിൽ കാസെമിറോ, ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ് ത്രയം ആ ആധിപത്യം തകർക്കാൻ മുന്നിൽ നിന്നു. കാസെമിറോ റയലിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ കാലഘട്ടത്തിലെ പ്രധാന താരമായിരുന്നു.
ഒട്ടേറെ മത്സരങ്ങളിൽ മെസിയും കാസെമിറോയും തമ്മിൽ വാക്കേറ്റങ്ങളും കടുത്ത പോരാട്ടങ്ങളും നടന്നതിന് ഫുട്ബോൾ ലോകം സാക്ഷിയാണ്. എൽ ക്ലാസിക്കോ മത്സരങ്ങളിൽ മെസ്സിയെ മാർക്ക് ചെയ്യുക എന്നതായിരുന്നു കാസെമിറോയുടെ പ്രധാന ചുമതല. മൈതാനത്ത് മെസ്സിയെ തടയാൻ കാസെമിറോ നടത്തുന്ന കഠിനമായ ടാക്ലിംഗുകളും ഇരുവരും തമ്മിലുള്ള വാക്കേറ്റങ്ങളിലേക്കും തർക്കങ്ങളിലേക്കും എത്തിയിട്ടുണ്ട്. എന്നാൽ കളിക്ക് പുറത്ത് ഇരുവരും പരസ്പരം വലിയ ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു.
Football fans could witness a remarkable reunion as former rivals Lionel Messi and Casemiro are reportedly set to play together at Inter Miami. Once fierce opponents in El Clásico, Messi was Barcelona’s attacking mastermind while Casemiro served as Real Madrid’s midfield enforcer, often tasked with stopping the Argentine. Their battles featured intense tackles, verbal clashes, and unforgettable moments. Casemiro, alongside Luka Modrić and Toni Kroos, helped Real Madrid challenge Barcelona’s dominance. Despite their on-field rivalry, both players maintained mutual respect and may now join forces in MLS.