2026-27 സീസണിലേക്ക് പ്രീമിയർ ലീഗ് തിരിച്ചെത്തുമ്പോൾ, ലീഗിനോടുള്ള ഇന്ത്യൻ ആരാധകരുടെ കടുത്ത പ്രണയം വീണ്ടും തുടരുകയാണ്. പുതിയ പരിശീലക യുഗത്തിന്റെ തുടക്കം, കിരീടം നിലനിർത്താൻ പോരാടുന്ന ആഴ്സണൽ, ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നിലുള്ള ഇന്ത്യൻ സാന്നിധ്യം, ആദ്യഘട്ടത്തിൽ തന്നെയുള്ള വൻപോരാട്ടങ്ങൾ എന്നിവയെല്ലാം ചേർന്ന് പുതിയ സീസണിൽ വൻ ആവേശമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രീമിയർ ലീഗിലെ ഈ പുതിയ സീസൺ എന്തുകൊണ്ട് കാണാതെ പോകരുത് എന്നതിന്റെ അഞ്ച് പ്രധാന കാരണങ്ങൾ ഇതാ:
1. കോച്ചുമാരുടെ പുതിയ നിര
റെക്കോർഡ് തലത്തിലേക്ക് ഉയർന്ന് ഒൻപത് പുതിയ മാനേജർമാരാണ് ഇത്തവണ പരിശീലകരുടെ കുപ്പായമണിയുന്നത്. ഇതിൽ ഏറ്റവും ഞെട്ടിച്ചത് പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിട്ടതാണ്. പകരം എൻസോ മാരെസ്ക സിറ്റിയുടെ ചുമതലയേറ്റെടുത്തു. ഇതിനുപുറമെ, ക്സാബി അലോൺസോ ചെൽസിയിലേക്കും അൽവാരോ അർബെലോവ ഫുൾഹാമിലേക്കും തിരിച്ചെത്തുന്നതോടെ കളിക്കളത്തിലെ പോലെത്തന്നെ ടച്ച്‌ലൈനിലും കടുത്ത പോരാട്ടം കാണാം.
2. ആഴ്സണലിന് കിരീടം നിലനിർത്താനാകുമോ?
22 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ 2025-26 സീസണിൽ കിരീടമുയർത്തിയ ആഴ്സണലിന് ഇത്തവണ വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 26 ജയവും 7 സമനിലയും നേടി 85 പോയിന്റോടെ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സീസണിൽ ആകെ 27 ഗോളുകൾ മാത്രം വഴങ്ങുകയും 19 മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കുകയും ചെയ്ത ആഴ്സണലിന് മികച്ച പ്രതിരോധ നിരയുണ്ട്.
3. ലിവർപൂളിലെ ഇന്ത്യൻ സാന്നിധ്യം
ലിവർപൂൾ എഫ്.സി.യുടെ മൈനോറിറ്റി ഓഹരികൾ വാങ്ങുന്നതിനായി ബ്രിട്ടീഷ്-ഇന്ത്യൻ വ്യവസായി അമിത് ഭാട്ടിയയുടെ നേതൃത്വത്തിലുള്ള 1892 ഹോൾഡിംഗ്സ് ധാരണയിലെത്തിയതോടെ ഇന്ത്യൻ ആരാധകർക്ക് സീസൺ കാണാന ഒരു പുതിയ കാരണം കൂടി ലഭിച്ചിരിക്കുകയാണ്. അഡാർ പൂനവാലയും നിലവിലുള്ള നിക്ഷേപകരും കൂടാതെ രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫ്രാഞ്ചൈസിയുടെ 75% ഓഹരികൾ കൈവശം വയ്ക്കുന്ന മിത്തൽ ഫാമിലി ട്രസ്റ്റും ഈ കൺസോർഷ്യത്തിൽ ഉൾപ്പെടുന്നുണ്ട്.
4. കിരീട പോരാട്ടത്തിന്റെ താളം
സീസണിന്റെ തുടക്കത്തിൽ തന്നെ വൻ പോരാട്ടങ്ങളാണ് കാത്തിരിക്കുന്നത്. ആഴ്സണലും ചെൽസിയും തമ്മിലുള്ള ലണ്ടൻ ഡെർബി (സെപ്റ്റംബർ 6), ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മാഞ്ചസ്റ്റർ ഡെർബി (സെപ്റ്റംബർ 13), ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള ക്ലാസിക് പോരാട്ടം (ഒക്ടോബർ 11) എന്നിവയെല്ലാം ആദ്യഘട്ടത്തിൽ തന്നെ ആരാധകരിലേക്ക് എത്തുന്നു. ഈ 'ബിഗ് സിക്സ്' പോരാട്ടങ്ങൾ തുടക്കത്തിൽത്തന്നെ ചാമ്പ്യൻഷിപ്പ് റേസിന് വലിയ ചൂടുപിടിപ്പിക്കും.
5. വമ്പൻ സൈനിംഗുകളും റോഡ്രിക്ക് ശേഷമുള്ള കാലഘട്ടവും
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ മാറ്റങ്ങളാണ് ബിഗ് സിക്സ് ക്ലബ്ബുകളിൽ നടന്നിട്ടുള്ളത്. 172 മത്സരങ്ങൾ, 22 ഗോളുകൾ, 21 അസിസ്റ്റുകൾ, തുടർച്ചയായ നാല് ലീഗ് കിരീടങ്ങൾ, താൻ ആദ്യ ഇലവനിൽ ഇറങ്ങിയ 50 മത്സരങ്ങളിലെ തോൽവിയറിയാത്ത കുതിപ്പ് എന്നീ നേട്ടങ്ങൾ ബാക്കിയാക്കി മടങ്ങിയ റോഡ്രിയെന്ന കളിക്കാരന് പകരം മറ്റൊരാളെ കണ്ടെത്തുകയെന്നതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആകെ 2.14 ബില്യൺ പൗണ്ട് ചെലവഴിച്ചതിൽ, സാൻഡ്രോ ടോണാലിക്കായി ടോട്ടനം മുടക്കിയ £100 മില്യൺ ഉൾപ്പെടെയുള്ള വമ്പൻ സൈനിംഗുകൾ, വരാനിരിക്കുന്ന വാശിയേറിയ പോരാട്ടത്തിന് വഴിയൊരുക്കുന്നു.
അതേസമയം നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ആഴ്സണൽ പുതിയ സീസണിന് തകർപ്പൻ വിജയത്തോടെ തുടക്കമിട്ടിട്ടുണ്ട്. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പുതുതായി പ്രീമിയർ ലീഗിലേക്ക് എത്തിയ കോവൻട്രി സിറ്റിയെ 3-0ന് തോൽപ്പിച്ചാണ് മൈക്കൽ അർട്ടേറ്റയുടെ സംഘം കിരീട പ്രതിരോധത്തിന് തുടക്കമിട്ടത്. 2026-27 സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.
As the Premier League returns for the 2026–27 season, Indian fans’ deep love for the league continues. The start of a new managerial era, Arsenal’s title defence, Indian representation at one of England’s top clubs, and blockbuster early-season clashes promise plenty of excitement in the new season.