Soccer

എന്ത് കൊണ്ട് ഹാരി കെയ്ന്‍; യമാലിനെയും എംബാപ്പെയെയും പിന്തളിയ കണക്കുകള്‍

വെറുമൊരു ഗോള്‍ സ്‌കോറര്‍ മാത്രമായി ഹാരി കെയ്നെ വിലയിരുത്തലുന്നത് അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള അനീതിയായി കണക്കാക്കാം

Sports Desk

കാല്‍ നൂറ്റാണ്ട് പിന്നിട്ട ഇംഗ്ലണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ചു. ഹാരി കെയ്ന്‍ ലോക ഫുട്‌ബോളിന്റെ രാജാവായി അവരോധിക്കപ്പെട്ടു. 202526 സീസണില്‍ ഇംഗ്ലണ്ട് ദേശീയ ടീമിനായും ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനായും പുറത്തെടുത്ത മികച്ച പ്രകടനമാണ് ഹാരി കെയ്‌നെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 65 മല്‍സരങ്ങളില്‍നിന്നായി 73 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് താരത്തിന്റെ നേട്ടം. ബയേണിനൊപ്പം ബുണ്ടസ് ലിഗയും ജര്‍മന്‍ കപ്പും നേടി, ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ മൂന്നാം സ്ഥാനത്തെത്തിക്കാനും കഴിഞ്ഞു. 2001ല്‍ മൈക്കല്‍ ഓവന് ശേഷമാണ് ഒരു ഇംഗ്ലീഷ് താരം ബാലണ്‍ ഡി ഓര്‍ നേടുന്നത്.

എന്നാല്‍, ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പതിവ് പോലെ ചര്‍ച്ചകളും സജീവമായിക്കഴിഞ്ഞു. ഇത്തവണ ലാമിന്‍ യമാലിന്റെയും കിലിയന്‍ എംബാപ്പെയുടെയും ആരാധകര്‍ക്കാണ് പരിഭവം. ഹാരി കെയ് നിനേക്കാള്‍ പുരസ്‌കാരത്തിന് അര്‍ഹത യമാലിനും എംബാപ്പെയ്ക്കും ഉണ്ടെന്നാണ് ആരാധകരുടെ വാദം. എന്തുകൊണ്ടാണ് ലോകകപ്പ് കിരീട ജേതാക്കളായ സ്‌പെയിനിന്റെ യുവതാരം യമാലും ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെയും പട്ടികയില്‍ പിന്തള്ളപ്പെട്ടത്.

1. വ്യക്തിഗത പ്രകടനം, നിര്‍ണായക സംഭാവനകള്‍.

2. ടീം പ്രകടനവും നേട്ടങ്ങളും. -

എന്നിവയാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്ന പ്രധാന വസ്തുതകള്‍. ഇതില്‍ വ്യക്തിഗത പ്രകടനം പ്രധാന മാനദണ്ഡമായെടുത്താല്‍ ഹാരി കെയ്ന്‍ മറ്റെല്ലാവരേക്കാളും വളരെ മുന്നിലായിരുന്നു. ഈ സീസണില്‍ 81 ഗോളുകളിലോ ഗോള്‍ വഴിയൊരുക്കുന്നതിലോ പങ്കാളിയാകാന്‍ ഈ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ക്ക് സാധിച്ചു. പങ്കെടുത്ത എല്ലാ ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച കെയ്ന്‍ ബുണ്ടസ്ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും (14 ഗോളുകളുമായി) ടോപ്പ് സ്‌കോററായി. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ശക്തമായ മുന്നേറ്റത്തിലും താരത്തിന്റെ നിര്‍ണായക സ്വാധീനം ഉണ്ടായിരുന്നു.

എന്നാല്‍ വെറുമൊരു ഗോള്‍ സ്‌കോറര്‍ മാത്രമായി ഹാരി കെയ്നെ വിലയിരുത്തലുന്നത് അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള അനീതിയായി കണക്കാക്കാം. കളിക്കളത്തില്‍ link-up play മികവ്, പ്ലേമേക്കര്‍ കാഴ്ചപ്പാട് (vision), തന്ത്രപരമായ നീക്കങ്ങള്‍ എന്നിവ കെയ്ന്‍ എന്ന കളിക്കാരന്റെ പൂര്‍ണതയുട ഉദാഹരണങ്ങളാണ്. കണക്കുകള്‍ ഇങ്ങനെ മുന്നിലുണ്ടാകുമ്പോല്‍ ബാലണ്‍ ഡി ഓറില്‍ അദ്ദേഹത്തെ എങ്ങനെ അവഗണിക്കാനാകും.

യമാലിന് സംഭവിച്ചതെന്ത്?

25 ഗോളുകളും 21 അസിസ്റ്റുകളും, മികച്ചൊരു സീസണ്‍ ആയിരുന്നു ലാമിന്‍ യമാല്‍ പൂര്‍ത്തിയാക്കിയത്. 19 വയസുകാരന്‍ ആയ വിംഗറെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ നേട്ടം. ഹാരി കെയ്‌നുമായി താരതമ്യം ചെയ്യുമ്പോള്‍, യമാല്‍ ഏറെ പിന്നിലാണെന്ന് പറയാതെ വയ്യ. ചാമ്പ്യന്‍സ് ലീഗില്‍ യമാലിനേക്കാള്‍ ഇരട്ടി അസിസ്റ്റുകള്‍ നല്‍കാനും, ലോകകപ്പില്‍ അസിസ്റ്റുകളുടെ റെക്കോര്‍ഡ് സ്ഥാപിക്കാനും കെയ്‌ന് കഴിഞ്ഞിട്ടുണ്ട്.

സ്‌പെയിനിന്റെ ലോകകപ്പ് വിജയമാണ് യമാലിന് അനുകൂലമായി ഉയരുന്ന പ്രധാന വാദം എന്നാല്‍, സ്‌പെയ്ന്‍ ടീമിനെ യമാല്‍ തനിച്ച് നയിക്കുകയായിരുന്നു എന്ന് വിലയിരുത്താന്‍ ആകില്ല. സ്‌പെയിന്‍ ടീമിന്റെ മധ്യനിര നിയന്ത്രിച്ച റോഡ്രി ആയിരുന്നു ടൂര്‍മെന്റില്‍ മികവ് തെളിയിച്ചത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച യുവ പ്രതിരോധതാരം പൗ കുബാര്‍സി ആയിരുന്നു. ട്രോഫികള്‍ മാത്രമാണ് പുരസ്‌കാര നിര്‍ണയത്തിനുള്ള മാനദണ്ഡമെങ്കില്‍, ഫാബിയന്‍ റൂയിസിനെപ്പോലെയുള്ള താരങ്ങളാകും ജേതാവാകേണ്ടത്.

കിലിയന്‍ എംബാപ്പെ?

ബാലണ്‍ ഡി ഓറില്‍ യമാല്‍ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹാരി കെയ്നിന് പിന്നില്‍ രണ്ടാമതായാണ് എംബാപ്പെ ഫിനിഷ് ചെയ്തത്. എംബാപെയെ പിന്തളിയത് നീതിരഹിതമാണെന്ന് അദ്ദേഹത്തിന്റെ പല ആരാധകരും ആരോപിക്കുന്നു. അന്തിമ വോട്ടുകള്‍ തമ്മില്‍ എംബാപ്പെയുടെയും കെയ്നിന്റെയും വ്യത്യാസം വളരെ കുറവായിരുന്നുവെന്നാണ് ബാലണ്‍ ഡി ഓര്‍ വൃത്തങ്ങളും സൂചിപ്പിക്കുന്നു. ഇത്തവണയും മികച്ച ഗോള്‍ നേട്ടങ്ങള്‍ എംബാപ്പെയുടെ പേരിലാണ്. എന്നാല്‍ മാത്തം ഗോള്‍ സംഭാവനകള്‍ (ഗോളുകളും അസിസ്റ്റുകളും ചേര്‍ത്ത്) കെയ്നിന്റെ 81 എന്ന കണക്കിനേക്കാള്‍ കുറവായിരുന്നു. ട്രോഫികളുടെ കാര്യമെടുത്താല്‍, റയല്‍ മാഡ്രിഡിനൊപ്പമോ ഫ്രാന്‍സ് ദേശീയ ടീമിനൊപ്പമോ ഒരു കിരീടം പോലും നേടാന്‍ എംബാപ്പെക്ക് സാധിച്ചില്ല.

65 മത്സരങ്ങള്‍ നീണ്ട കടുപ്പമേറിയ സീസണിലുടനീളം, അസാധാരണമായ സ്ഥിരതയാണ് ഹാരി കെയ്ന്‍ പുലര്‍ത്തിയത്. ആഭ്യന്തര, യൂറോപ്യന്‍ മത്സരങ്ങളില്‍, ടീമിന് വിജയം സമ്മാനിക്കുന്ന നിര്‍ണായക നിമിഷങ്ങള്‍ അദ്ദേഹം തുടര്‍ച്ചയായി സൃഷ്ടിച്ചു. മിക്ക വര്‍ഷങ്ങളിലും 'ഗോള്‍ഡന്‍ ബോള്‍' നേടാന്‍ പാകത്തിലുള്ള പ്രകടനമാണ് എംബാപ്പെ കാഴ്ചവെച്ചത്, എന്നാല്‍ ഇത്തവണ ഹാരി കെയ്ന്‍ നിലവാരം അത്രയേറെ ഉയര്‍ത്തിയിരുന്നു. കെയ്നിന്റെ കണക്കുകളും നേട്ടങ്ങളും പരിശോധിക്കുമ്പോള്‍, ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിനാണ് ബാലണ്‍ ഡി ഓര്‍ ലഭിച്ചതെന്ന് വ്യക്തമാകുന്നു.

Harry Kane has reportedly been crowned the world’s best footballer after an outstanding 2025–26 season for England and Bayern Munich, scoring 73 goals and providing eight assists in 65 matches. The report credits him with winning the Bundesliga and German Cup with Bayern and helping England finish third at the FIFA World Cup. However, the Ballon d’Or announcement has sparked debate among fans of Lamine Yamal and Kylian Mbappé, who argue that the two stars were more deserving of the award.