ഫുട്‌ബോള്‍ ലോകകപ്പ് ടൂര്‍ണമെന്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഗോളുകളുടെ എണ്ണത്തില്‍ ഇതിനോടകം ചരിത്രം പിറന്നുകഴിഞ്ഞു. കാനഡ, മെക്‌സികോ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന ഇത്തവണത്തെ ലോകകപ്പില്‍ ഇതുവരെ 177 ഗോളുകള്‍ പിറന്നപ്പോള്‍ അത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നമ്പറായി മാറി. പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍ ഉള്‍പ്പെടുത്താത്ത കണക്കുകളാണ് ഗോളുകളുടെ എണ്ണമായി കണക്കാക്കുന്നത്.
48 ടീമുകള്‍ മത്സരിച്ച ഇത്തവണ 59 മത്സരങ്ങള്‍ പിന്നിടുമ്പോഴാണ് ഈ നേട്ടം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ഖത്തര്‍ ലോക കപ്പില്‍ ആയിരുന്നു ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന ലോകകപ്പ്. 172 ഗോളുകള്‍ ആയിരുന്നു അന്ന് ടീമുകള്‍ അടിച്ചു കൂട്ടിയത്. 64 മാച്ചുകളില്‍ നിന്നാണ് ഗോളുകള്‍ പിറന്നത്.
ടീമുകളുടെ എണ്ണം കൂട്ടിയ ഇത്തവണ 104 മാച്ചുകളാണുള്ളത്. കഴിഞ്ഞ തവണയേക്കാല്‍ 40 മത്സരങ്ങള്‍ ഇത്തവണ കൂടുതലുണ്ട്. ടൂര്‍ണമന്റില്‍ കളിക്കുന്ന ടീമുകളുടെ എണ്ണം 32 ല്‍ നിന്നും 48 ആക്കി ഉയര്‍ത്തിയതാണ് മാച്ചുകളുടെ എണ്ണം വര്‍ധിക്കുന്നതിന് വഴിവച്ചത്.
ലോകകപ്പ് ചരിത്രത്തിലെ ഗോളുകളുടെ എണ്ണം പരിശോധിച്ചാല്‍ പ്രഥമ ലോകകപ്പ് നടന്ന 1930, രണ്ടാം ടൂര്‍ണമെന്റ് നടന്ന 1934 വര്‍ഷങ്ങളിലാണ് ഏറ്റവും കുറച്ച് ഗോളുകള്‍ പിറന്നത്. 70 ഗോളുകള്‍ വീതമാണ് ഈ രണ്ട് ടൂര്‍ണമെന്റുകളില്‍ അടിച്ചത്. 1978 ലെ അര്‍ജന്റീന ലോകകപ്പ് മുതല്‍ ആണ് ടൂര്‍ണമെന്റുകളില്‍ നൂറിലധികം ഗോളുകള്‍ പിറക്കുന്ന സാഹചര്യം പതിവായത്. അതിന് മുന്‍പ് സ്വിറ്റസര്‍ലന്‍ഡ് (1954 -140), സ്വീഡന്‍ (1958 - 126) ലോകകപ്പുകളില്‍ മാത്രമായിരുന്നു ഗോളുകളുടെ എണ്ണം നൂറ് പിന്നിട്ടത്. 1998 ഫ്രാന്‍സ് ലോകപ്പിലും 2018 ലെ റഷ്യന്‍ ടൂര്‍ണമെന്റിലും 171 ഗോളുകളും പിറന്നിരുന്നു.
ഗോള്‍ സ്‌കോറിങ് റേറ്റ് പരിശോധിച്ചാല്‍ 1954 ലെ ലോകപ്പാണ് മുന്നില്‍. 140 ഗോളുകള്‍ പിറന്ന ടൂര്‍ണമെന്റില്‍ ഒരു കളിയില്‍ ശരാശരി 5.38 ഗോളുകള്‍ എന്ന നിലയിലാണ് കണക്കുകള്‍ രേഖപ്പെടുത്തുന്നത്. ഇത്തവണ ഗോള്‍ ശരാശരി പരിശോധിച്ചാല്‍ ഒരു മാച്ചില്‍ മൂന്ന് എന്ന നിലയിലാണ് കണക്കുകള്‍.
ഇത്തവണത്തെ ഗോളുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന ടൂര്‍ണമെന്റിനെ അവിസ്മരണീയമാക്കുന്നതാണെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് പോസ്റ്റിലാണ് പ്രതികരണം.
The 2026 FIFA World Cup has rewritten the record books by becoming the highest-scoring tournament in the competition's history. The landmark was achieved during the United States' Group D clash against Turkey, when defender Auston Trusty netted the tournament's 173rd goal, surpassing the previous record of 172 goals set at the 2022 FIFA World Cup in Qatar. Remarkably, the milestone was reached even before the conclusion of the group stage, reflecting the attacking intent and increased goal-scoring opportunities created by the expanded 48-team format. With more matches still to be played, the goal tally is expected to climb even higher, making the 2026 edition one of the most entertaining World Cups ever.