2026 ലോകകപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ കായിക ലോകം ഇതിനോടകം 2030 ലോകകപ്പിനായുള്ള ഒരുക്കങ്ങളിലേക്ക് കണ്ണോടിക്കുകയാണ്. 48 ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിൽനിന്നും വ്യത്യസ്ഥമായി അടുത്ത ലോകകപ്പിന് 64 ടീമുകൾ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ഇൻഫാന്റിയോ ജിയാനി നേരത്തെ അറിയിച്ചിരുന്നു. ഇതിനായുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞെന്നും അടുത്ത വർഷങ്ങളിൽതന്നെ തീരുമാനം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2030 ലോകകപ്പ് ചരിത്രത്തിലാധ്യമായി മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രധാന ആതിഥേയരെങ്കിലും ലോകകപ്പിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നീ ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾക്കും ഉദ്ഘാടന മത്സരങ്ങൾക്ക് ആതിഥേയത്വം നൽകും. 1930 ലാണ് ലോകകപ്പ് ആദ്യമായി സംഘടിപ്പിച്ചത്.
2030 ലോകകപ്പ് ജൂൺ 8 മുതൽ ജൂലൈ 21 വരെയാണ് സംഘടിപ്പിക്കുന്നത്. ജൂൺ 8, 9 തീയതികളിൽ ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിൽ ഓരോ ഉദ്ഘാടന മത്സരങ്ങൾ വീതം നടക്കും. തുടർന്ന് ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം ജൂൺ 13 മുതൽ പ്രധാന ടൂർണമെന്റ് സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിലായി തുടരും. 1930ൽ ലോകത്തിലെ ആദ്യ ഫിഫ ലോകകപ്പിന് വേദിയായത് ഉറുഗ്വേ ആയിരുന്നു. അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഉദ്ഘാടന മത്സരങ്ങൾ ദക്ഷിണ അമേരിക്കയിൽ നടത്താൻ ഫിഫ തീരുമാനിച്ചത്. ഔദ്യോഗിക സെന്റിനറി മത്സരം ഉറുഗ്വേയിലായിരിക്കും.
ടൂർണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും സ്പെയിനിലാണ് നടക്കുക. പോർച്ചുഗലും മൊറോക്കോയും നിരവധി മത്സരങ്ങൾക്ക് വേദിയാകും. ഇതോടെ യൂറോപ്പും ആഫ്രിക്കയും ചേർന്ന് ലോകകപ്പിന്റെ പ്രധാന ആതിഥേയരാകും. ആതിഥേയ രാജ്യങ്ങൾ കളിക്കാൻ ഉദ്ദേശിക്കുന്ന സ്റ്റേഡിയങ്ങളുടെ പട്ടിക ഫിഫയ്ക്ക് സമർപ്പിച്ചിട്ടുണ്ടെങ്കിലും അന്തിമ പട്ടിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നവീകരിച്ച റയൽ മാഡ്രിഡ് ഹോം ഗ്രൗണ്ടായ സ്പെയിനിലെ സാന്റിയാഗോ ബെർണബ്യൂ പ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നാണ്. ഫൈനലിന് ഏറ്റവും സാധ്യതയുള്ള വേദി ഇതാണെന്നും വിലയിരുത്തുന്നുണ്ട്. ബാഴ്സലോണയുടെ കാമ്പ് നൗവും ലിസ്റ്റിലുണ്ട്. മൊറോക്കോയിലെ സ്റ്റാഡ് ഹസൻ തുടങ്ങിയ സ്റ്റേഡിയങ്ങളാണ് പട്ടിക പുറത്തുവരാതെതന്നെ ഉറപ്പിക്കാൻ കഴിയുന്നവ.
സാധ്യതാ ലിസ്റ്റിലുള്ള സ്റ്റേഡിയങ്ങൾ
സ്പെയിൻ (12 സ്റ്റേഡിയങ്ങൾ):
എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂ – മാഡ്രിഡ്
എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ – മാഡ്രിഡ്
കാമ്പ് നൗ – ബാഴ്സലോണ
ആർസിഡിഇ സ്റ്റേഡിയം – ബാഴ്സലോണ
സാൻ മമേസ് – ബിൽബാവോ
റിയാലെ അറീന – സാൻ സെബാസ്റ്റ്യൻ
എസ്റ്റാഡിയോ ഡി ലാ കാർതുഹ – സെവിയ്യ
എസ്റ്റാഡിയോ ബെനിറ്റോ വില്ലാമറിൻ – സെവിയ്യ
നോ മസ്റ്റല്ല – വലൻസിയ
ബലൈദോസ് സ്റ്റേഡിയം – വിഗോ
ന്യൂവോ റൊമറേഡ – സരഗോസ
ഗ്രാൻ കനാരിയ സ്റ്റേഡിയം – ലാസ് പാൽമാസ്
പോർച്ചുഗൽ (3 സ്റ്റേഡിയങ്ങൾ):
എസ്റ്റാഡിയോ ദ ലൂസ് – ലിസ്ബൺ
എസ്റ്റാഡിയോ ജോസെ അൽവലാദെ XXI – ലിസ്ബൺ
എസ്റ്റാഡിയോ ദോ ഡ്രഗാവോ – പോർട്ടോ
മൊറോക്കോ (6 സ്റ്റേഡിയങ്ങൾ):
സ്റ്റാഡ് ഹസൻ II – കാസബ്ലാങ്ക
പ്രിൻസ് മൗലൈ അബ്ദല്ല സ്റ്റേഡിയം – റബാത്ത്
ഗ്രാൻഡ് സ്റ്റേഡ് ഡി ടാൻജർ – ടാൻജിയർ
മറാക്കേഷ് സ്റ്റേഡിയം – മറാക്കേഷ്
ഫെസ് സ്റ്റേഡിയം – ഫെസ്
സ്റ്റാഡ് അദ്രാർ – അഗദിർ
അർജന്റീന (1 സ്റ്റേഡിയം):
എസ്റ്റാഡിയോ മോനുമെന്റൽ – ബ്യൂണസ് ഐറസ്
ഉറുഗ്വേ (1 സ്റ്റേഡിയം):
എസ്റ്റാഡിയോ സെന്റനാരിയോ – മോണ്ടെവീഡിയോ
പരാഗ്വേ (1 സ്റ്റേഡിയം):
എസ്റ്റാഡിയോ മാനുവൽ ഫെറെയ്റ – അസുൻസിയോൻ
With the 2026 World Cup nearing its conclusion, attention is already turning to the 2030 edition. FIFA is considering expanding the tournament to 64 teams, though no final decision has been made. The centenary World Cup will be hosted across six countries on three continents. Spain, Portugal and Morocco will stage most matches, while Uruguay, Argentina and Paraguay will host the opening fixtures to celebrate 100 years since the first World Cup in 1930. Madrid's Santiago Bernabéu is the leading candidate to host the final.