World Cup 2026

കന്നി ലോകകപ്പ് അങ്കം; ജർമനി തരിപ്പണമാക്കിയ കുറസോവയുടെ ​ഗതിയാകുമോ സ്പെയിനെതിരെ കേപ് വെർഡെക്ക്?

2010 ലോകകപ്പ് നേടി ലോകത്തിന് തങ്ങളുടെ ടിക്ക്-ടാക്ക തന്ത്രം പരിചയപ്പെടുത്തിയ യൂറോപ്യൻ കരുത്തരാണ് സ്പെയിൻ

Sports Desk

ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള സ്പെയിനിന്റെ ഇന്നത്തെ എതിരാളികൾ ലോകകപ്പിൽ ആദ്യമായി പന്തുതട്ടുന്ന കേപ് വെർഡെയാണ്. ജർമനിയുമായി ഇന്നലെ പോരാടിയ കുറസാവോയും ലോകകപ്പിലെ കന്നി ടീമായിരുന്നു. ആദ്യ ​ഗോളിനുശേഷം ജർമനിക്കെതിരെ ​തിരിച്ചടിച്ച് ​ഗംഭീര കംബാക്ക് നടത്തിയ കുറസാവോ പക്ഷെ യൂറോപ്യൻ തന്ത്രങ്ങളുടെ മുന്നിൽ കടപുഴകി വീണ കാഴ്ച്ചയായിരുന്നു കാണേണ്ടിവന്നത്. ഒന്നിനെതിരെ ഏഴ് ​ഗോളുകളാണ് കുറസാവോ വലയിലേക്ക് ജർമനി തൊടുത്തുവിട്ടത്.

അറ്റ്ലാന്റിക് സമുദ്രത്തിനിടയിൽ സ്ഥിതിചെയ്യുന്ന ചെറിയ ദ്വീപുകളുടെ ഒരു രാജ്യമായ കേപ് വെർഡെയേയും കാത്തിരിക്കുന്നത് കുറസാവോയുടെ നിസ്സഹായതയാണോ എന്ന് കണ്ടറിയേണ്ടിവരും. ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള സ്പെയിനാണ് എതിരാളികൾ. ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30നാണ് മത്സരം നടക്കുന്നത്. 2010 ലോകകപ്പ് നേടി ലോകത്തിന് തങ്ങളുടെ ടിക്ക്-ടാക്ക തന്ത്രം പരിചയപ്പെടുത്തിയ യൂറോപ്യൻ കരുത്തരാണ് സ്പെയിൻ. മാത്രമല്ല, ഇക്കുറി കിരീടം സ്വന്തമാക്കാൻ സാധ്യതയുള്ള അഞ്ച് ടീമുകളിൽ ഒന്നാണ് ലാമിൻ യമാലിന്റെ ടീം. വമ്പൻമാരായ സ്പെയിനിനോട് കേപ് വെർ‍ഡെ ഏത് ടാക്റ്റിക്സ് എടുക്കുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

കാമറൂൺ, ലിബിയ, അം​ഗോള, എസ്വാതിനി, മൗറീഷ്വസ് എന്നീ ആഫ്രിക്കൻ ടീമുകളെ നേരിട്ടാണ് കേപ് വെർഡെ യോ​ഗത നേടിയത്. പരിചയസമ്പന്നനായ അറ്റാക്കിംഗ് താരം റയാൻ മെൻഡസ്, ഷോട്ടുകളും ഫ്രീകിക്കുകളുമായി ബെബേ, ടീമിന്റെ കളി നിയന്ത്രിക്കുന്ന ജമിറോ, പ്രതിരോധനിരയിലെ സ്റ്റോപിറ, ​ഗോൾകീപ്പർ വോസീന്യ, യുവതാരമായല ലോഗൻ കോസ്റ്റ എന്നിവരാണ് കേപ് വെർഡെ തുറുപ്പുചീട്ടുകൾ.

കേവലം ആറ് ലക്ഷം ജനങ്ങൾമാത്രം ജീവിക്കുന്ന കേപ് വെർ‍ഡെയിൽ മതിയായ സ്റ്റേഡിയങ്ങൾപോലും ഇല്ലെന്നതാണ് യാഥാർത്യം. ലോക ഫുട്ബോളിലെ ശക്തരായ രാജ്യങ്ങളെ പോലെ വലിയ ചരിത്രവുമില്ലെന്നതും ലോകകപ്പ് യോ​ഗ്യതയെന്ന വലിയ കടമ്പ കടക്കാൻ ഈ കുഞ്ഞൻ രാജ്യത്തിന് ഒരു തടസ്സമായിരുന്നില്ല. ആഫ്രിക്കൻ യോഗ്യതാ മത്സരങ്ങളിൽ വർഷങ്ങളോളം പോരാടിയെങ്കിലും അവസാന ഘട്ടത്തിൽ വീഴുകയായിരുന്നു. എങ്കിലും ലോകകപ്പെന്ന സ്വപ്നം കൈവിടാൻ രാജ്യം തയ്യാറല്ലായിരുന്നു.

ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങളിൽ ശക്തരായ ആഫ്രിക്കൻ ടീമുകൾക്കെതിരെ ഭയമില്ലാതെ പോരാടി. പ്രതിരോധത്തിൽ തെല്ലും കോംപർമെെസും ചെയ്തില്ല. അവസരം കിട്ടിയപ്പോഴൊക്കെ അറ്റാക്കുകളിലൂടെ ഗോളുകൾ നേടി. അവസാനം ആ സ്വപ്നം പൂവണിഞ്ഞു. ടേബിളിലെ അവസാന മത്സരത്തിലെ ഫിനിഷിങ് മുഴങ്ങിയപ്പോൾ താരങ്ങൾ നിലത്തേക്ക് വീണു കരഞ്ഞു. കേപ് വെർഡെ ആദ്യമായി ഫിഫ ലോകകപ്പിലേക്ക് യോഗ്യത നേടി. ലോകം ആദ്യമായി കേപ് വെർഡെയെ ശ്രദ്ധിച്ചു.

Cape Verde, making their historic FIFA World Cup debut, face one of the tournament favourites, Spain, in their opening match. Ranked second in the world and renowned for their tiki-taka style, Spain are expected to pose a massive challenge. However, Cape Verde have earned global attention through a remarkable qualification campaign, overcoming strong African opponents with disciplined defending and effective counterattacks. Despite having a population of only around 600,000 and limited football infrastructure, the island nation achieved its long-held World Cup dream. Key players include Ryan Mendes, Bebé, Jamiro Monteiro, Logan Costa, Stopira and goalkeeper Vozinha.