World Cup 2026

ഗോൾ വീണില്ല, പോരാട്ടവീര്യം മാത്രം നിറഞ്ഞു; ഗ്രൂപ്പ് ജേതാക്കളായി കൊളംബിയ

പ്രീക്വാർട്ടറിൽ കൊളംബിയ ഘാനയെയും പോർച്ചുഗൽ ക്രൊയേഷ്യയെയും നേരിടും

Sports Desk

ഗോൾരഹിത സമനിലയായിരുന്നെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലാത്ത പോരാട്ടമായിരുന്നു ഫിഫ ലോകകപ്പിൽ കൊളംബിയയും പോർച്ചുഗലും തമ്മിലുള്ള ഗ്രൂപ്പ് കെ മത്സരം. ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾവല കുലുക്കാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങുമ്പോൾ സ്കോർബോർഡിൽ 0-0 എന്ന നില തുടർന്നു.

ആദ്യ പകുതിയിൽ പോർച്ചുഗൽ പ്രതിരോധത്തെ നിരന്തരം പരീക്ഷിക്കുകയായിരുന്നു കൊളംബിയ . എന്നാൽ ഗോൾകീപ്പറുടെയും പ്രതിരോധനിരയുടെയും മികവ് നിർണായകമായി. രണ്ടാം പകുതിയിൽ പോർച്ചുഗൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ബ്രൂണോ ഫെർണാണ്ടസിന്റെ ശക്തമായ ശ്രമം കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസ് അതിമനോഹരമായി രക്ഷപ്പെടുത്തിയതോടെ മത്സരം വീണ്ടും സമനിലയിലേക്ക് വഴിമാറി.

അവസാന നിമിഷങ്ങളിൽ കൊളംബിയ നേടിയെന്ന് കരുതിയ ഗോൾ, പരിശോധനയിൽ ഓഫ്‌സൈഡായി വിധിച്ചതോടെ സ്റ്റേഡിയത്തിലെ ആവേശം നിരാശയായി മാറി.

സമനിലയോടെ ഏഴ് പോയിന്റ് നേടിയ കൊളംബിയ ഗ്രൂപ്പ് കെയിലെ ഒന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക് മുന്നേറി. അഞ്ച് പോയിന്റുമായി പോർച്ചുഗലും രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിച്ചു.

പ്രീക്വാർട്ടറിൽ കൊളംബിയ ഘാനയെയും പോർച്ചുഗൽ ക്രൊയേഷ്യയെയും നേരിടും. ഗോൾരഹിത സമനിലയായിരുന്നെങ്കിലും ലോകകപ്പ് വേദിയിലെ ഏറ്റവും തന്ത്രപരവും ആവേശകരവുമായ മത്സരങ്ങളിലൊന്നായിരുന്നു ഇന്ന് നടന്നത്.

അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കോംഗോ ഉസ്ബെക്കിസ്താനോട് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ജയിച്ചു. പിറകിൽനിന്നശേഷം രണ്ടാംപകുതിയിലാണ് കോംഗോ മൂന്ന് ഗോളുകളും സ്കോർ ചെയ്തത്. ഉസ്ബെക്കിസ്താനായി പത്താംമിനിറ്റിൽ എൽദോർ ഷൊമുറോദോവ് ലീഡ് നേടി.

എന്നാൽ 68-ാം മിനിറ്റിൽ കോംഗോയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി യോനെ വിസ്സ ലക്ഷ്യത്തിലെത്തിച്ച് ഒപ്പമെത്തി. 78-ാം മിനിറ്റിൽ ഫിസ്റ്റൺ മയേലെയാണ് കോംഗോയുടെ വിജയഗോൾ നേടിയത്. 91-ാം മിനിറ്റിൽ യോനെ വിസ്സ മത്സരത്തിലെ തന്റെ ഗോൾനേട്ടം ഇരട്ടിയാക്കുകയും ടീമിന്റെ ജയം ഉറപ്പിക്കുകയും ചെയ്തു.

Although it ended in a goalless draw, the Group K match between Colombia and Portugal in the FIFA World Cup was a high-octane battle with no shortage of excitement. Despite both teams creating numerous opportunities, neither could find the back of the net. When the final whistle blew, the scoreboard remained at 0-0. In the first half, Colombia consistently tested the Portuguese defense, but the brilliance of the goalkeeper and the defensive line proved crucial. Portugal took control of the match in the second half. A powerful attempt by Bruno Fernandes was spectacularly saved by Colombian goalkeeper Camilo Vargas, ensuring the match ultimately ended in a draw