World Cup 2026

പരുക്ക്; പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി അവസാന നിമിഷം ടിനോ ലിവ്രമെന്റോ പുറത്ത്, ട്രെവർ ചലോബ ഇം​​ഗ്ലണ്ടിന്റെ വിടവ് നികത്തുമോ?

കാലിലെ കാൽഫിനേറ്റ പരിക്കിനെ തുടർന്ന് ടിനോ ലിവ്രമെന്റോ ചികിത്സയ്ക്കും വിശ്രമത്തിനുമായി ന്യൂകാസിലിലേക്ക് മടങ്ങുമെന്ന് ടീം സ്ഥിരീകരിച്ചു

Sports Desk

1966ലെ ആദ്യത്തേയും അവസാനത്തേയും ലോകകപ്പ് കിരീടമൊഴിച്ചാൽ പറയത്തക്ക വേൾഡ്കപ്പ് അച്ചീവ്മെന്റ് നേടാൻ കഴിയാത്ത, താരസമ്പത്തുകൊണ്ട് നിറഞ്ഞ ടീമാണ് ഇം​ഗ്ലണ്ട്. 2018 ലോകകപ്പ് സെമിഫൈനലിൽ എത്തിയതൊഴിച്ചാൽ ലോകകപ്പിൽ കാര്യമായ നേട്ടങ്ങളോന്നും അടുത്തകാലത്ത് ഇം​ഗ്ലണ്ടിന് പറയാനില്ല. 2020ലും 2024ലും യൂറോകപ്പിൽ റണ്ണറപ്പായതാണ് ടീമിന് ദേശീയ തലത്തിൽ നേടിയ ഏക ആശ്വാസം.

റയൽ മാഡ്രിഡ് വിശ്വസ്തനായ അറ്റാകിങ് മി‍ഡ്ഫീൽ‍ഡർ അലക്സാണ്ടർ ആർനോൾഡ്, സിറ്റിയുടെ ഫോഡൻ, ചെൽസിയുടെ പാർമർ, അപാര ഫോമിലുള്ള ന്യൂകാസ് മിഡ്ഫീൽഡർ ലൂയിസ് ഹാൾ, വെസ്റ്റ്ഹാം ഫോർവേഡ് ജറോഡ് ബോവൻ, ക്രിസ്റ്റൽ പാലസ് മിഡ്ഫീൽഡർ ആഡം വാർട്ടൺ എന്നിവരെയയൊക്കെ വെട്ടിനിരത്തി പരിശീലകൻ തോമസ് ടുച്ചേൽ ഇം​ഗ്ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചത് ചർച്ചയായിരുന്നു. എന്നാൽ താരങ്ങളുടെ പട്ടികയ്ക്ക് പുറത്തും അകത്തും എണ്ണംപറഞ്ഞ കളിക്കാർ ഉണ്ടെന്നാതാണ് ഇം​ഗ്ലണ്ടിന്റെ എക്കാലത്തേയും പ്രധാന ​ഗുണം. പക്ഷെ ഇതൊന്നും ദേശീയ ടീമിന് ​ഗുണമാകാറില്ല എന്നതാണ് വസ്തുത. യൂറോപിലെ മേജർ ക്ലബുകളിൽ കളിക്കുന്ന ഒരുപാട് താരങ്ങളാണ് ഇം​ഗ്ലണ്ട് ടീമിലുള്ളത്.

എന്നാൽ ഇം​ഗ്ലണ്ട്-ക്രൊയേഷ്യ മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ടീമിന് വലിയ തിരിച്ചടിയായി പ്രതിരോധതാരം ടിനോ ലിവ്രമെന്റോയ്ക്ക് പരിക്കേറ്റു. ന്യൂകാസിൽ യുണൈറ്റഡിന്റെ 23-കാരനായ ഫുൾബാക്കിന് കാലിലെ കാൽഫിന് പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പ് മുഴുവൻ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. ലിവ്രമെന്റോയുടെ 2025-26 സീസൺ മുഴുവൻ പരിക്കുകളാൽ ദുരിതപൂർണമായിരുന്നു. രണ്ട് തവണ മുട്ടിനേറ്റ പരിക്ക്, ജനുവരിയിൽ ഹാംസ്ട്രിംഗ് പരിക്ക് മൂലം 15 മത്സരങ്ങൾ നഷ്ടമായത്, ഏപ്രിലിൽ തുടയിലെ പരിക്ക് എന്നിവ കാരണം പ്രീമിയർ ലീഗിൽ വെറും 17 മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചത്. എന്നാൽ ലോകകപ്പ് സ്ക്വാഡിനുമുമ്പ് പരിക്കിൽനിന്ന് മോചിതനായെങ്കിലും ലോകകപ്പിന് തൊട്ടുമുമ്പ് ഇപ്പോൾ കാൽഫ് പരിക്കും തിരിച്ചടിയായി.

ലിവ്രമെന്റോയ്ക്ക് പകരം ചെൽസിയുടെ പ്രതിരോധതാരമായ ട്രെവർ ചലോബയെ ടീമിൽ ഉൾപ്പെടുത്താനാണ് ഇംഗ്ലണ്ട് നീക്കമെന്നാണ് റിപ്പോർട്ട്. ഫിഫ ചട്ടപ്രകാരം ആദ്യ മത്സരത്തിന് 24 മണിക്കൂർ മുമ്പ് വരെ പരിക്കേറ്റ താരത്തിന് പകരക്കാരനെ രജിസ്റ്റർ ചെയ്യാൻ ദേശീയ ഫെഡറേഷനുകൾക്ക് അവസരമുണ്ട്. പരിക്കേറ്റ ലിവ്രമെന്റോ ചികിത്സയ്ക്കും വിശ്രമത്തിനും ന്യൂകാസിലിലേക്ക് മടങ്ങും.

ഇംഗ്ലണ്ടിന്റെ പ്രതിരോധക്കോട്ടകാക്കാൻ ഇനി റീസ് ജെയിംസ്, ജെഡ് സ്പെൻസ്, നിക്കോ ഒറൈലി എന്നിവരായിരിക്കും ഇനിയുള്ളത്. മുഖത്ത് മാസ്ക് ധരിച്ചാണ് സ്പെൻസ് കളിക്കുന്നത്. പരിക്കുകളുടെ നീണ്ട ചരിത്രമുള്ള റീസ് ജെയിംസിന്റെ ഫിറ്റ്നസും ആശങ്കയാണ്. ഇരുവശത്തും കളിക്കാൻ കഴിവുള്ള ലിവ്രമെന്റോയുടെ അഭാവം പരിശീലകൻ തോമസ് ടുച്ചേലിന്റെ പദ്ധതികൾക്ക് തിരിച്ചടിയാകുമെന്നുറപ്പാണ്.

ജൂൺ 17ന് ഡള്ളാസിൽ വെച്ച് ക്രൊയേഷ്യക്കെതിരെയുള്ള പോരാട്ടത്തോടെയാണ് ഇംഗ്ലണ്ട് തങ്ങളുടെ ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഗ്രൂപ്പ് എൽ ലിൽ ഉൾപ്പെട്ടിരിക്കുന്ന ഇംഗ്ലണ്ട് ജൂൺ 23ന് ആഫ്രിക്കൻ കരുത്തരായ ഘാനയെയും, ജൂൺ 27ന് പനാമയെയും നേരിടും.

England enter the 2026 World Cup with high expectations despite limited major success since their 1966 triumph, apart from a 2018 semifinal run and back-to-back Euro runner-up finishes. However, defender Tino Livramento has been ruled out with a calf injury. Chelsea's Trevor Chalobah is expected to replace him ahead of England's Group L campaign against Croatia, Ghana, and Panama.