ഈ ലോകകപ്പിൽ അർജന്റീനയുടെ മുൻ കളികളെങ്കിലും പഠനവിധേയമാക്കിയിരുന്നെങ്കിൽ ഇങ്ങനെയൊരു ദുരന്ത തീരുമാനത്തിലേക്ക് ഇംഗ്ലീഷ് പരിശീലകൻ തോമസ് ടുച്ചൽ പോകുമായിരുന്നോ? ഈ ചോദ്യം ഇപ്പോൾ ശക്തമാണ്. ഒരു ഗോൾ സ്‌കോർ ചെയ്ത ശേഷം പൂർണമായും പ്രതിരോധത്തിലൂന്നിയായിരുന്നു ഇംഗ്ലണ്ടിന്റെ കളി. ഇതാണ് സെമി ഫൈനലിലെ തോൽവിക്കു കാരണം. ചാംപ്യൻ ടീമിനു മുന്നിൽ ഇംഗ്ലണ്ട് പരിശീലകൻ ടുച്ചലിന്റെ തന്ത്രങ്ങളെല്ലാം പാളി.
ആദ്യ പകുതി ഗോൾരഹിതവും വിരസവുമായിരുന്നു. ഇരു ടീമുകളും ഫിസിക്കൽ ഗെയ്മിലൂടെ ഫൗളുകളിൽ മത്സരിച്ചു. അർജന്റീന 12 ഫൗളുകളും ഇംഗ്ലണ്ട് ഏഴ് ഫൗളുകളും ആദ്യ പകുതിയിൽ വഴങ്ങി. രണ്ടാം പകുതിയിൽ 55-ാം മിനിറ്റിലാണു ഇംഗ്ലണ്ട് ലീഡ് പിടിക്കുന്നത്. ഗോർഡൻ വല കുലുക്കിയപ്പോൾ മത്സരം ഇംഗ്ലണ്ടിന്റെ കൈയിലാകുകയും അർജന്റീന അൽപ്പം പ്രതിരോധത്തിലാകുകയും ചെയ്തതാണ്.
ഗോൾ നേടിയ ശേഷം പ്രതിരോധത്തിനാണ് ടുച്ചൽ കൂടുതൽ പ്രാധാന്യം നൽകിയത്. ഹാരി കെയ്ൻ അടക്കമുള്ള മുന്നേറ്റ താരങ്ങളെയെല്ലാം സ്വന്തം ബോക്‌സിനുള്ളിലേക്കു കൊണ്ടുവരുന്നു. 11 പേരും ബോക്‌സിനു മുന്നിൽ നിലയുറച്ചപ്പോൾ അർജന്റീനയ്ക്കു കാര്യങ്ങൾ ദുർഘടമായി തോന്നിയതാണ്. ഈ സമയത്താണ് നായകൻ ലയണൽ മെസി റൈറ്റ് വിങ്ങിലേക്ക് മാറി പ്ലേ മേക്കറുടെ റോൾ ഏറ്റെടുത്തത്. പിന്നീട് ഇംഗ്ലണ്ട് കളിയിലേ ഉണ്ടായിരുന്നില്ല.
റൈറ്റ് വിങ്ങിലൂടെ മെസി പെനാൽറ്റി ബോക്‌സിലേക്ക് ഇരച്ചുകയറിയത് 13 തവണയാണ്. കളിയിലുടനീളം 20 ഡ്രിബിളുകൾ മെസി നടത്തി. ഇംഗ്ലണ്ട് താരങ്ങളുടെ ഉയരക്കൂടുതൽ അർജന്റീനയ്ക്കു ഹൈ ബോൾ കളിക്കാൻ ബുദ്ധിമുട്ടാകുമെന്നു കരുതിയതാണ്. എന്നാൽ അത്തരം വിലയിരുത്തലുകളെ മുഴുവൻ അർജന്റീന കാറ്റിൽ പറത്തി. കൃത്യമായി പഴുതുകൾ കണ്ടെത്തി കാച്ചികുറുക്കിയ ഹൈ ബോൾ ക്രോസുകൾ മെസി തുടർച്ചയായി നൽകികൊണ്ടിരുന്നു.
ഈ ലോകകപ്പിൽ ഒന്നിലേറെ തവണയാണ് ഒരു ഗോളിനോ അതിൽ കൂടുതൽ ഗോളിനോ പിന്നിൽനിന്ന ശേഷം അർജന്റീന ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുള്ളത്. ഈജിപ്തിനെതിരെ രണ്ടു ഗോളിനു പിന്നിൽനിന്ന ശേഷമാണു മൂന്ന് ഗോളുമായി ഞെട്ടിക്കുന്ന തിരിച്ചുവരവ്. കാബോ വെർദെയ്‌ക്കെതിരെയും സമാന രീതിയിൽ മെസിപ്പട ജയിച്ചുകയറി. അവസാന മിനിറ്റുകളിൽ തുടർച്ചയായി ആക്രമിച്ചു കളിക്കുന്ന അർജന്റീനയുടെ ശൈലിയെ ഇംഗ്ലണ്ട് കാര്യമായെടുത്തില്ല.
85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിലൂടെയും 92-ാം മിനിറ്റിൽ ലൗത്താറോ മാർട്ടിനെസിലൂടെയുമാണ് അർജന്റീനയുടെ ഗോളുകൾ. രണ്ടു ഗോളിന്റെയും അസിസ്റ്റ് മെസി വക. ഒരു ഗോളിൽ കടിച്ചുതൂങ്ങി ജയിക്കാമെന്ന ഇംഗ്ലണ്ടിന്റെ പദ്ധതികൾ നിഷ്‌കരുണം അർജന്റീന തച്ചുടച്ച കാഴ്ചയാണ് അറ്റ്‌ലാന്റയിൽ കണ്ടത്.
Had England manager Thomas Tuchel studied Argentina's performances earlier in this World Cup, would he have made such a disastrous tactical decision? That question is now being widely asked.
After taking the lead, England shifted almost entirely to a defensive approach—a strategy that ultimately cost them their place in the semi-finals. Against the defending champions, Tuchel's tactics completely unraveled.
The first half was goalless and largely uneventful, with both sides relying on a physical style of play that resulted in several fouls. Argentina conceded 12 fouls, while England committed seven in the opening 45 minutes.
England finally broke the deadlock in the 55th minute through Gordon. The goal briefly put England in control of the match, while Argentina found themselves on the back foot for a short period.