World Cup 2026

റൗണ്ട് 32 എങ്ങനെ? രണ്ടാം റൗണ്ടോടുകൂടെ ചില ടീമുകൾ ഉറപ്പിച്ചു, ഭാഗ്യം തുണയ്ക്കാൻ എട്ട് ടീമുകളുടെ കാത്തിരിപ്പ്

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങൾ മാത്രം പൂർത്തിയാക്കിയ അർജന്റീന, ഫ്രാൻസ്, ജർമനി എന്നീ ടീമുകൾ നേരത്തെ നോക്ക് ഔട്ടിലേക്ക് എത്തിയിരുന്നു

Sports Desk

ഫിഫ ലോകകപ്പ് ആവേശകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ ടീമുകളും രണ്ട് വീതം മത്സരം പൂർത്തിയാക്കി. ഇനി ഏതാനും ടീമുകൾക്കു മാത്രമാണ് മൂന്നാമത്തെയും അവസാനത്തെയും മത്സരം ശേഷിക്കുന്നത്. റൗണ്ട് 32 ആണ് അടുത്തതായി നടക്കാനിരിക്കുന്നത്. ഏതൊക്കെ ടീമുകൾ ഇതുവരെ നോക്ക്ഔട്ടിലേക്ക് പ്രവേശിച്ചു?

ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങൾ മാത്രം പൂർത്തിയാക്കിയ അർജന്റീന രണ്ടിലും ജയിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായി റൗണ്ട് 32 ഉറപ്പിച്ചു. മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്രസീൽ രണ്ട് ജയം, ഒരു സമനില എന്നിങ്ങനെ തോൽവി അറിയാതെയാണ് ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായിരിക്കുന്നത്. രണ്ട് കളികൾ പൂർത്തിയായപ്പോൾ രണ്ട് ജയത്തോടെ ഫ്രാൻസും ജർമനിയും നോക്ക്ഔട്ടിലേക്ക് പ്രവേശിച്ചു.

കാനഡ, കൊളംബിയ, മെക്‌സിക്കോ, മൊറോക്കോ, നോർവേ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സർലാൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ ടീമുകളും റൗണ്ട് 32 ഉറപ്പിച്ചിട്ടുണ്ട്. 48 ടീമുകളാണ് ഇത്തവണ ലോകകപ്പ് കളിക്കുന്നത്. അതിനാൽ ആദ്യ നോക്ക്ഔട്ട് റൗണ്ട് 32 ആണ്. മുൻ ലോകകപ്പുകളിൽ 32 ടീമുകൾ ആയിരുന്നതിനാൽ സൂപ്പർ 16 ആയിരുന്നു ആദ്യ നോക്ക്ഔട്ട്.

12 ഗ്രൂപ്പുകളിലായി നാല് ടീമുകൾ വീതമുണ്ട്. ഇതിൽ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ റൗണ്ട് 32 ലേക്ക് ഡയറക്ട് എൻട്രി നേടും. ഇനിയുള്ള എട്ട് ടീമുകളെ തിരഞ്ഞെടുക്കുക മൂന്നാം സ്ഥാനത്തെ മികവ് നോക്കിയാണ്. 12 ഗ്രൂപ്പുകളിലെയും മൂന്നാം സ്ഥാനത്ത് വരുന്നവരിൽ നിന്ന് അതിൽ തന്നെ മികച്ചു നിൽക്കുന്ന എട്ട് ടീമുകൾക്കാണ് റൗണ്ട് 32 വിലേക്ക് എൻട്രിയുള്ളത്. അതായത് സ്‌കോർ ചെയ്ത ഗോളുകൾ, വഴങ്ങിയ ഗോളുകൾ എന്നിവയെല്ലാം ഇതിൽ നിർണായകമാകുമെന്ന് സാരം.

അർജന്റീനയ്ക്കു ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരെയായിരിക്കും റൗണ്ട് 32 വിൽ നേരിടേണ്ടിവരിക. നിലവിലെ അവസ്ഥ വെച്ച് ഉറുഗ്വായ് ആയിരിക്കും അർജന്റീനയ്ക്കു എതിരാളികൾ. ബ്രസീലിനു ഗ്രൂപ്പ് എഫിൽ നിന്ന് രണ്ടാം സ്ഥാനക്കാരെ നേരിടേണ്ടിവരും. ജപ്പാൻ ആയിരിക്കും ബ്രസീലിനെ റൗണ്ട് 32 വിൽ നേരിടുക. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് ആയിരിക്കും റൗണ്ട് 32 വിൽ ഏറ്റവും കരുത്തരായ ടീമിനെ നേരിടേണ്ടിവരിക. ഗ്രൂപ്പ് കെയിൽ രണ്ടാം സ്ഥാനക്കാരായ പോർച്ചുഗൽ ഗ്രൂപ്പ് എല്ലിലെ ഒന്നാം സ്ഥാനക്കാരാകാൻ സാധ്യതയുള്ള ഇംഗ്ലണ്ടിനെ നേരിടേണ്ടി വന്നേക്കും.

The 2026 FIFA World Cup is nearing the end of the group stage, with several teams already securing places in the Round of 32. Argentina, Brazil, France, and Germany have all qualified, while Canada, Colombia, Mexico, Morocco, Norway, South Africa, Switzerland, and the United States have also booked knockout spots. With the expanded 48-team format, the top two teams from each group qualify automatically, alongside the eight best third-placed teams. Potential Round of 32 matchups include Argentina vs Uruguay and Brazil vs Japan, while Portugal could face England.