World Cup 2026

എട്ട് ​ഗോളുകൾ വീതം നേടിയ മെസ്സിക്കോ എംബാപ്പെക്കോ ഗോൾഡൻ ബൂട്ട്? സമനിലയായാൽ നിയമം എന്താണ്?

2010 ലോകകപ്പിൽ അഞ്ച് ഗോളുകൾ വീതം നേടിയ മൂന്ന് താരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് ജർമ്മൻ താരം തോമസ് മുള്ളറാണ്

Sports Desk

2026 ലോകകപ്പ് കൊട്ടിക്കലാശത്തിന് ഒരു ദിവസംമാത്രം ശേഷിക്കെ ​ഗോൾഡൻ ബൂട്ട് ആര് നേടുമെന്ന കൗതുകമാണ് ആരാധകർക്കുള്ളത്. നിലവിൽ മെസ്സിയും എംബാപ്പെയുമാണ് സാധ്യതാ പട്ടികയിലുള്ളവർ. മൂന്നാം സ്ഥാനത്തിനായി ഫ്രാൻസും ഇം​ഗ്ലണ്ടും ഇന്ന് മത്സരിക്കുന്നില്ലായിരുന്നെങ്കിൽ മെസ്സിയായിരുന്നു ‌ഈ സീസണിലെ ​ഗോൾഡൻ ബൂട്ട് വിന്നർ.

​ഗോൾഡൻ ബൂട്ട് റേസിൽ താരങ്ങൾ ഒരേ നിലയിൽ ​ഗോൾ നേടിയാൽ ആരെ തിരഞ്ഞെടുക്കും എന്ന് പരിശോധിക്കാം. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ അഞ്ച് ഗോളുകൾ വീതം നേടിയ തോമസ് മുള്ളർ, ഡേവിഡ് വിയ, വെസ്ലി സ്നൈഡർ, ഡിയേഗോ ഫോർലാൻ എന്നിവർ ഒരേ നിലയിലായിരുന്നെങ്കിലും ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് ജർമ്മൻ താരം തോമസ് മുള്ളറാണ്. കാരണം ഫിഫയുടെ ടൈബ്രേക്കർ നിയമമായിരുന്നു.

1982 ലോകകപ്പിലാണ് ഗോൾഡൻ ബൂട്ട് ആദ്യമായി നൽകിത്തുടങ്ങിയത്. ഇറ്റലിയുടെ പൗളോ റോസിയായിരുന്നു ആദ്യ ജേതാവ്. 2022 ഖത്തർ ലോകകപ്പിൽ എട്ട് ഗോളുകളുമായി ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയാണ് പുരസ്കാരം നേടിയത്. 2026 ലോകകപ്പിൽ നിലവിൽ ലയണൽ മെസിയും കിലിയൻ എംബാപ്പെയും എട്ട് ഗോളുകൾ വീതം നേടി മുന്നിലാണ്. എന്നാൽ നാല് അസിസ്റ്റുകളുള്ള മെസി, മൂന്ന് അസിസ്റ്റുള്ള എംബാപ്പെയെ മറികടന്നാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനപ്പോരാട്ടത്തിലും ഫൈനലിലും ഈ കണക്കുകൾ മാറാൻ സാധ്യതയുണ്ട്.

ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനാണ് ഗോൾഡൻ ബൂട്ട് നൽകുന്നത്. ഗോളുകൾ തുല്യമായാൽ, ഫിഫ ടെക്നിക്കൽ സ്റ്റഡി ഗ്രൂപ്പ് അംഗീകരിച്ച കൂടുതൽ അസിസ്റ്റുകൾ നേടിയ താരം വിജയിയാകും. ഗോളും അസിസ്റ്റും തുല്യമായാൽ, ടൂർണമെന്റിൽ കുറഞ്ഞ മിനിറ്റുകൾ മാത്രം കളിച്ച താരത്തിന് മുൻഗണന ലഭിക്കും.

അതുകൊണ്ടാണ് 2010ൽ അഞ്ച് ഗോളുകൾ വീതം നേടിയ നാല് താരങ്ങളിൽ, മൂന്ന് അസിസ്റ്റുകൾ നേടിയ തോമസ് മുള്ളർ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. നിലവിലെ സാഹചര്യത്തിലും മെസിയും എംബാപ്പെയും ഒരേ എണ്ണം ഗോളുകളോടെ ഫിനിഷ് ചെയ്താൽ ആദ്യം അസിസ്റ്റുകളാണ് പരിഗണിക്കുക. അതിലും സമനിലയായാൽ ടൂർണമെന്റിൽ ആരാണ് കുറവ് മിനിറ്റ് കളിച്ചതെന്ന് നോക്കിയാണ് ജേതാവിനെ തീരുമാനിക്കുക.

2002 മുതൽ ഗോൾഡൻ ബൂട്ട് ജേതാക്കൾ:

2022 – കിലിയൻ എംബാപ്പെ (8 ഗോൾ, 2 അസിസ്റ്റ്)

2018 – ഹാരി കെയ്ൻ (6 ഗോൾ)

2014 – ഹാമസ് റോഡ്രിഗസ് (6 ഗോൾ, 2 അസിസ്റ്റ്)

2010 – തോമസ് മുള്ളർ (5 ഗോൾ, 3 അസിസ്റ്റ്)

2006 – മിറോസ്ലാവ് ക്ലോസെ (5 ഗോൾ, 3 അസിസ്റ്റ്)

2002 – റൊണാൾഡോ (8 ഗോൾ)

With one day left before the 2026 FIFA World Cup final, the Golden Boot race is down to Lionel Messi and Kylian Mbappe. Both have scored eight goals, but Messi currently leads with four assists to Mbappe's three. If players finish level on goals, FIFA first uses assists as the tiebreaker. If they are still tied, the award goes to the player who played fewer minutes. This rule famously handed Thomas Muller the 2010 Golden Boot over three other players tied on five goals.