World Cup 2026

'അപ്പോ അതായിരുന്നല്ലേ പ്ലാൻ'; മെസിയെ പോലും അതിശയിപ്പിച്ച പെനാൽറ്റി ചീറ്റ് ഷീറ്റ് എന്താണ്?

കുപ്പിയിലെ പെനാൽറ്റി ചീറ്റ് ഷീറ്റ് വായിച്ച അർജന്റീന താരം നിക്കോളാസ് ഗോൺസാലസ് മെസിക്ക് അത് പറഞ്ഞുകൊടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

Sports Desk

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി ഫൈനലിന് ശേഷം അർജന്റീന താരങ്ങൾ മുഴുവൻ ഒരു കുപ്പിക്ക് പിന്നാലെയായിരുന്നു. വിജയാഘോഷത്തിനിടെ ആ കുപ്പിയിൽ ഒട്ടിച്ചിരിക്കുന്ന പേപ്പറിൽ എന്താണ് എഴുതിയതെന്ന് വായിച്ച് അത്ഭുതപ്പെടുകയും ടെൻഷനടിക്കുകയും ചെയ്തു അവർ. ഇംഗ്ലണ്ട് ഗോൾ കീപ്പർ പിക്‌ഫോർഡിന്റെ വെള്ളം കുപ്പിയായിരുന്നു അത്.

മത്സരത്തിൽ 2-1 നു ജയിച്ചതിനു പിന്നാലെയാണ് അർജന്റീന താരങ്ങൾക്കു ഗ്രൗണ്ടിൽ നിന്ന് പിക്‌ഫോർഡിന്റെ വെള്ളം കുപ്പി ലഭിക്കുന്നത്. മത്സരം സമനിലയായി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയാൽ ഏത് രീതിയിലാണ് സേവുകൾക്കു ശ്രമിക്കേണ്ടതെന്ന് പിക്‌ഫോർഡ് ഒരു പേപ്പറിൽ എഴുതി തന്റെ കുപ്പിയിൽ ഒട്ടിച്ചിരിക്കുകയായിരുന്നു.

ഓരോ താരങ്ങളുടെയും പെനാൽറ്റി കിക്കുകൾക്ക് എങ്ങോട്ട് ഡൈവ് ചെയ്യണം, ഏത് രീതിയിൽ പോസ്റ്റിൽ നിലയുറപ്പിക്കണം എന്നെല്ലാം എഴുതിയ പേപ്പർ ആയിരുന്നു ജോർദാൻ പിക്‌ഫോർഡിന്റെ കുപ്പിയിൽ പതിച്ചിരുന്നത്. ലയണൽ മെസിയുടെ പെനാൽറ്റി കിക്കിന് 'ഫേക് ലെഫ്റ്റ് - ഡൈവ് റൈറ്റ്' എന്നാണ് അതിൽ എഴുതിയിട്ടുള്ളത്. കുപ്പിയിലെ പെനാൽറ്റി ചീറ്റ് ഷീറ്റ് വായിച്ച അർജന്റീന താരം നിക്കോളാസ് ഗോൺസാലസ് മെസിക്ക് അത് പറഞ്ഞുകൊടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ലെഫ്റ്റിലേക്ക് ചാടുമെന്ന പ്രതീതി ഉണ്ടാക്കി കബളിപ്പിക്കുകയും ശേഷം വലത് വശത്തേക്ക് ഡൈവ് ചെയ്യുകയുമാണ് മെസി പെനാൽറ്റി കിക്ക് എടുക്കുമ്പോൾ ചെയ്യേണ്ടത് എന്നാണ് ചീറ്റ് ഷീറ്റിൽ എഴുതിയിരിക്കുന്നത്. ഹൂലിയൻ അൽവാരസിനായി ഇടത് വശത്തേക്ക് ഡൈവ് ചെയ്യുക, ലിസാൻഡ്രോ മാർട്ടിനെസ് ആണെങ്കിൽ വലത് വശത്തേക്കുള്ള ഡൈവ്, എൻസോ ഫെർണാണ്ടസിന് ഡൈവ് ചെയ്യാതെ പോസ്റ്റിന്റെ മധ്യത്തിൽ നിൽക്കുക എന്നിങ്ങനെയെല്ലാം പിക്‌ഫോർഡിന്റെ പെനാൽറ്റി ചീറ്റ് ഷീറ്റിൽ എഴുതിയിരിക്കുന്നു.

പൊതുവെ ഫുട്‌ബോൾ മത്സരങ്ങളിൽ ഗോളികൾ ഇത്തരത്തിലുള്ള പെനാൽറ്റി ചീറ്റ് ഷീറ്റ് കൈവശം വയ്ക്കുന്നത് പതിവാണ്. പരിശീലകനും സഹതാരങ്ങളുമായി ചർച്ച നടത്തിയ ശേഷം ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ചീറ്റ് ഷീറ്റ് തയ്യാറാക്കുക. ക്ലബ് ഫുട്‌ബോൾ മത്സരങ്ങളിലും സമാന രീതിയിൽ പെനാൽറ്റി ചീറ്റ് ഷീറ്റ് ഉപയോഗിക്കുന്ന പതിവുണ്ട്.

എതിർ ടീമിലെ താരങ്ങൾ കിക്കെടുക്കാൻ വരുമ്പോൾ ഗോൾ കീപ്പർ മാനസികമായി നടത്തേണ്ട തയ്യാറെടുപ്പുകൾ, കിക്ക് എടുക്കാൻ വരുന്ന താരത്തെ ഏത് രീതിയിൽ നോക്കണം, കിക്കിനു മുൻപ് എതിർ താരത്തിന്റെ ശ്രദ്ധ തെറ്റിക്കാൻ എന്താണ് ചെയ്യേണ്ടത്, കബളിപ്പിക്കുന്ന തരത്തിൽ ഡൈവുകൾ നടത്തണോ തുടങ്ങി എല്ലാ കാര്യങ്ങളും ഈ ചീറ്റ് ഷീറ്റിൽ പ്രതിപാദിച്ചേക്കാം.

അതേസമയം ചില ഗോളിമാരുടെ ചീറ്റ് ഷീറ്റ് വായിക്കുക പ്രയാസമാണ്. എതിർ ടീമിലെ താരങ്ങൾക്കു മനസിലാകാതിരിക്കാൻ കോഡ് ഭാഷകളായിരിക്കും ചിലർ ഉപയോഗിക്കുക.

Following their 2-1 victory over England in the World Cup semi-final, the Argentine players discovered England goalkeeper Jordan Pickford’s water bottle left on the pitch. During their post-match celebrations, the players were surprised to find a paper pasted on the bottle containing a penalty shootout "cheat sheet." Pickford had prepared detailed notes on how to face each Argentine player in case the match went to penalties. The sheet included specific instructions on where to dive and how to position himself. Notably, the instruction for facing Lionel Messi read: "Fake left - dive right." Visuals from the ground showed Argentine forward Nicolás González reading these notes and sharing the details with Messi.