World Cup 2026

പ്രായം മുതൽ നേടിയ ഗോളുകൾ വരെ; മെസിയെ വെല്ലുന്ന എംബാപ്പെ, ഫ്രഞ്ച് അത്ഭുതം

ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന 2022 ലെ ലോക കിരീടം ചൂടിയപ്പോൾ ഗോൾഡൻ ബോൾ ജേതാവ് മെസിയും ഗോൾഡൻ ബൂട്ട് ജേതാവ് എംബാപ്പെയും ആയിരുന്നു.

Sports Desk

2026 ഫിഫ ലോകകപ്പ് താരങ്ങൾ തമ്മിലുള്ള പോരിനും വേദിയായിരിക്കുകയാണ്. ഒന്നോ രണ്ടോ ദിവസങ്ങളുടെ വ്യത്യാസത്തിൽ പല റെക്കോർഡുകളും തകർക്കപ്പെടുന്നു, പുതിയ റെക്കോർഡുകൾ തീർക്കുന്നു. അർജന്റീന ഇതിഹാസം ലയണൽ മെസിയും ഫ്രാൻസ് സൂപ്പർതാരം കിലിയെൻ എംബാപ്പെയുമാണ് ഈ ലോകകപ്പിലെ ഏറ്റവും 'ചൂടേറിയ' താരങ്ങൾ. 39 കാരൻ മെസിയും 27 കാരൻ എംബാപ്പെയും കളിക്കളത്തിൽ മാത്രമല്ല കളിയുടെ റെക്കോർഡ് പുസ്തകത്തിലും വാശിയോടെ മത്സരിക്കുന്ന കാഴ്ച.

ഇത്തവണ എങ്ങനെ?

ഈ ലോകകപ്പിൽ ഇരുവരും ആറ് ഗോളുകൾ നേടിയിട്ടുണ്ട്. മെസി കളിച്ചത് മൂന്ന് മത്സരങ്ങൾ, എംബാപ്പെ നാല് മത്സരങ്ങൾ പൂർത്തിയാക്കി. ഗോളുകൾക്കു പുറമേ രണ്ട് അസിസ്റ്റുകൾ കൂടിയുള്ള എംബാപ്പെയ്ക്ക് ഗോൾഡൻ ബൂട്ട് റേസിൽ നേരിയ ആധിപത്യമുണ്ട്. മെസിക്ക് ഈ ലോകകപ്പിൽ അസിസ്റ്റില്ല.

ലോകകപ്പ് കണക്കുകൾ

2006 മുതൽ 2026 വരെ മെസി കളിച്ചത് ആറ് ലോകകപ്പുകൾ. മറുവശത്ത് എംബാപ്പെയുടെ ലോകകപ്പ് അരങ്ങേറ്റം 2018 ലാണ്. ആ ലോകകപ്പിൽ ഫ്രാൻസ് കിരീടം ചൂടുകയും ചെയ്തു. മെസി ലോകകപ്പ് നേടുന്നത് 2022 ലാണ്. ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന 2022 ലെ ലോക കിരീടം ചൂടിയപ്പോൾ ഗോൾഡൻ ബോൾ ജേതാവ് മെസിയും ഗോൾഡൻ ബൂട്ട് ജേതാവ് എംബാപ്പെയും ആയിരുന്നു.

ലോകകപ്പിൽ എംബാപ്പെ 18 മത്സരങ്ങളിൽ ഫ്രാൻസിനായി കളിച്ചു. അർജന്റീനയ്ക്കായി മെസി കളിച്ചത് 29 മത്സരങ്ങൾ. മെസിയുടെ ആകെ ലോകകപ്പ് ഗോളുകൾ 19 ആണെങ്കിൽ എംബാപ്പെയുടേത് 18 എണ്ണം. അസിസ്റ്റിൽ മുൻതൂക്കം മെസിക്കാണ്. ലോകകപ്പിൽ എട്ട് അസിസ്റ്റുകളാണ് മെസിക്കുള്ളതെങ്കിൽ എംബാപ്പെയ്ക്കുള്ള അഞ്ച് അസിസ്റ്റുകൾ. പ്രായവും ശാരീരിക ക്ഷമതയും പരിഗണിക്കുമ്പോൾ ഫ്രാൻസിനായി എംബാപ്പെ 2030 ലോകകപ്പ് കളിക്കുമെന്ന് ഉറപ്പാണ്. ഇപ്പോഴത്തെ ഫോമിൽ തുടർന്നാൽ ലോകകപ്പിലെ ആകെ ഗോളുകളിലും അസിസ്റ്റിലും മെസിയെ കടത്തിവെട്ടി എംബാപ്പെ നമ്പർ വൺ സ്ഥാനത്തേക്ക് എത്തും.

ഇരുവരുടെയും കളി ശൈലിയിലുള്ള വ്യത്യാസവും എടുത്തുപറയേണ്ടതാണ്. മെസിയുടെ കരുത്ത് കളി നിയന്ത്രിക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലുമാണ്. മധ്യനിരയിലേക്ക് ഇറങ്ങി കളിയുടെ പൂർണ ആധിപത്യം ഏറ്റെടുക്കുന്നതിൽ മെസി അഗ്രഗണ്യനാണ്. ഡ്രിബ്‌ളിങ് മികവും എടുത്തുപറയേണ്ടതാണ്. എംബാപ്പെയാകട്ടെ അതിവേഗ മുന്നേറ്റങ്ങളും ബോക്‌സിനുള്ളിലെ ക്ലിനിക്കൽ ഫിനിഷിംഗും കൊണ്ട് പ്രതിരോധനിരയെ തകർക്കുന്ന സ്ട്രൈക്കറാണ്. കൗണ്ടർ അറ്റാക്കുകളിൽ അദ്ദേഹത്തിന്റെ വേഗം എതിരാളികൾക്ക് വലിയ വെല്ലുവിളിയാണ്.

The 2026 FIFA World Cup has become a stage for an exciting statistical rivalry between Lionel Messi and Kylian Mbappé. While Messi, aged 39, continues to rewrite history, the 27-year-old Mbappé is rapidly closing in on many of the Argentine legend's World Cup records. In the ongoing tournament, both players have scored six goals. Messi has achieved the feat in three matches, while Mbappé has scored six goals and provided two assists in four appearances, giving the French forward a slight edge in the Golden Boot race.