2026 ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുമ്പോൾ പ്ലളേർസിന്റെ എണ്ണത്തിൽ ഇക്കുറി ലാലിഗ ലീഗ് പ്ലയേർസ് ആണ് മുന്നിട്ട് നിൽക്കുന്നത്. ലീഗുകളിൽ ഒന്നാം സ്ഥാനത്തുള്ളതും ഏറ്റവും കൂടുതൽ കാണികളുള്ളതും പ്രീമിയർ ലീഗിനാണെങ്കിലും ലോകകപ്പ് ഫൈനലിന് കൂടുതൽ കളിക്കാരെ സമ്മാനിക്കുന്നത് ലാലിഗയാണ്. അർജന്റീനയുടെ പത്ത് കളിക്കാരെയാണ് സിമിയോണിയുടെ അറ്റ്ലറ്റികോ മാഡ്രിഡ് സംഭാവന ചെയ്യുന്നത്. എട്ട് താരങ്ങളുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തുമുണ്ട്.
അർജന്റീന ടീമിൽനിന്ന് ജുവാൻ മുസ്സോ, നാഹുവൽ മൊളിന, ജുലിയാനോ സിമിയോണെ, തിയാഗോ അൽമാഡ, ജൂലിയൻ അൽവാരസ് എന്നിവർ അത്ലറ്റിക്കോയെ പ്രതിനിധീകരിക്കും. ക്ലബ്ബിന്റെ താരമായിരുന്ന നിക്കോളാസ് ഗോൺസാലസിന്റെ ലോൺ കരാർ ടൂർണമെന്റിനിടെ അവസാനിച്ച് യുവന്റസിലേക്ക് മടങ്ങിയത് കൂട്ടിയാൽ ഇത് ഒൻപത് ആകും.
സ്പെയിൻ നിരയിൽനിന്ന് മാർക്കോസ് യോറന്റേ, മാർക്ക് പുബിൽ, അലക്സ് ബയേന, അലേഹാൻഡ്രോ ഗ്രിമാൾഡോ എന്നിവരും അത്ലറ്റിക്കോയുടെ പ്രതിനിധികളാണ്. ലോകകപ്പിനിടെ ക്ലബ്ബിൽ ഔദ്യോഗികമായി ചേർന്ന ഗ്രിമാൾഡോയും ഇതോടെ അത്ലറ്റിക്കോയുടെ ഫൈനൽ പ്രതിനിധിയായി. ഇരുരാജ്യങ്ങളുടെയും ഫൈനൽ പോരാട്ടത്തിൽ നിർണായക പങ്കുവഹിക്കാൻ സാധ്യതയുള്ള ഒമ്പത് താരങ്ങളെ സംഭാവന ചെയ്തതിലൂടെ സിമിയോണെയുടെ ദീർഘകാല പദ്ധതിയുടെ കരുത്താണ് അത്ലറ്റിക്കോ വീണ്ടും തെളിയിക്കുന്നത്.
എട്ട് താരങ്ങളുമായി ബാഴ്സലോണയും ഫൈനലിൽ വലിയ സാന്നിധ്യമാണ്. സ്പെയിൻ ടീമിലെ ജോവാൻ ഗാർസിയ, പൗ കുബാർസി, എറിക് ഗാർസിയ, ഗാവി, ലാമിൻ യമാൽ, ഡാനി ഒൽമോ, പെഡ്രി, ഫെറാൻ ടോറസ് എന്നിവരാണ് ബാഴ്സലോണയുടെ പ്രതിനിധികൾ. സ്പെയിൻ ഫൈനലിലെത്തുന്നതിൽ ഇവരെല്ലാം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അതേസമയം, അത്ലറ്റിക്കോയുടെ ഒമ്പത് താരങ്ങളുടെ സാന്നിധ്യം ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ ഒരു റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. 1934-ലെ ലോകകപ്പ് ഫൈനലിൽ യുവന്റസും 1950-ലെ ലോകകപ്പ് ഫൈനലിൽ പെന്യാരോളും സ്ഥാപിച്ച റെക്കോഡിനൊപ്പമാണ് ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡ് എത്തിയത്.
അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങൾ : ജുവാൻ മുസ്സോ, നാഹുവൽ മൊളിന, ജൂലിയൻ അൽവാരസ്, ജുലിയാനോ സിമിയോണെ, തിയാഗോ അൽമാഡ, നിക്കോ ഗോൺസാലസ്, മാർക്കോസ് യോറന്റേ, അലക്സ് ബയേന, മാർക്ക് പുബിൽ, അലേഹാൻഡ്രോ ഗ്രിമാൾഡോ.
ബാഴ്സലോണ: ജോവാൻ ഗാർസിയ, പൗ കുബാർസി, എറിക് ഗാർസിയ, ഗാവി, ലാമിൻ യമാൽ, ഡാനി ഒൽമോ, പെഡ്രി, ഫെറാൻ ടോറസ്
ആഴ്സണൽ: ഡേവിഡ് റായ, മാർട്ടിൻ സുബിമെൻഡി, മിക്കൽ മെറിനോ
റയൽ മാഡ്രിഡ്: മാർക്ക് കുക്കുറേയ, ഡീൻ ഹുയ്സൻ
ഇന്റർ മയാമി: ലയണൽ മെസ്സി, റോഡ്രിഗോ ഡി പോൾ
ചെൽസി: എൻസോ ഫെർണാണ്ടസ്
ലിവർപൂൾ: അലെക്സിസ് മാക് അലിസ്റ്റർ
ടോട്ടനം ഹോട്സ്പർ: പെഡ്രോ പോറോ
മാഞ്ചസ്റ്റർ യുണൈറ്റഡ്: ലിസാൻഡ്രോ മാർട്ടിനസ്
പിഎസ്ജി: ഫാബിയൻ റൂയിസ്
അത്ലറ്റിക് ക്ലബ്: ഉനായ് സിമോൻ
ഇന്റർ മിലാൻ: ലൗട്ടാരോ മാർട്ടിനസ്
ബെൻഫിക്ക: നിക്കോളാസ് ഒട്ടമെൻഡി
ബോക്ക ജൂനിയേഴ്സ്: ലിയാൻഡ്രോ പരേഡസ്
റിവർ പ്ലേറ്റ്: ഗോൺസാലോ മൊണ്ടിയെൽ
The 2026 FIFA World Cup final between Argentina and Spain highlights La Liga's dominance, with Atlético Madrid and Barcelona supplying the most players. Atlético lead with 10 representatives, while Barcelona contribute eight, underlining the league's influence despite the Premier League's global popularity. Atlético's contingent includes stars from both finalists, reflecting Diego Simeone's squad depth. Barcelona's eight Spanish internationals have been central to Spain's run. Atlético's representation also equals the historic World Cup final record previously set by Juventus (1934) and Peñarol (1950).