2026 ലോകകപ്പിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന അർജന്റീന നായകൻ ലയണൽ മെസ്സി 2030 ലോകകപ്പിലും കളിക്കാനുള്ള സാധ്യതയേറുന്നു. ലോകകപ്പിന് 100 വർഷം പൂർത്തിയാകുന്ന 2030ൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ശാരീരികമായി മികച്ച നിലയിൽ തുടരുന്നിടത്തോളം കളി തുടരുമെന്നാണ് മെസ്സി ഇന്ന് വ്യക്തമാക്കിയത്.
അൾജീരിയക്കും ഓസ്ട്രിയക്കും എതിരായ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ അർജന്റീന നേടിയ അഞ്ച് ഗോളുകളും മെസിയുടെ ബൂട്ടിൽ നിന്നായിരുന്നു. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിയതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന നേട്ടവും മെസി സ്വന്തമാക്കി. ജർമ്മൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് മറികടന്ന മെസ്സി, ആറ് ലോകകപ്പുകളിലായി 18 ഗോളുകളാണ് സ്വന്തമാക്കിയത്.
"ഇപ്പോൾ 2030 ലോകകപ്പ് ഇപ്പോഴും വളരെ ദൂരെയാണ്. ശാരീരികമായി സുഖമായിരിക്കുകയും ടീമിനെ സഹായിക്കാൻ കഴിയുകയും ചെയ്യുന്നിടത്തോളം ഞാൻ കളി തുടരും," എന്നാണ് മെസ്സി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ വാക്കുകൾ 43-ാം വയസ്സിലും ലോകകപ്പ് വേദിയിൽ മെസിയെ കാണാനുള്ള പ്രതീക്ഷ ആരാധകർക്ക് സമ്മാനിച്ചു.
പരിശീലന ക്യാമ്പിൽ കഠിനമായ ഫിറ്റ്നസ് പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ അടുത്തിടെ താരം പങ്കുവെച്ചിരുന്നു. അതാണ് ഇപ്പോഴും ലോക ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ നിർണായക സ്വാധീനം ചെലുത്താൻ അദ്ദേഹത്തെ സഹായിക്കുന്നത്. അതേസമയം, നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഇതിനകം റൗണ്ട് ഓഫ് 32 പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ജോർദാനെ നേരിടാനിരിക്കുന്ന അർജന്റീന, നോക്കൗട്ട് റൗണ്ടിനായി പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാനും സാധ്യതയുണ്ട്.
Argentina captain Lionel Messi has hinted he could continue playing until the 2030 World Cup, saying he will keep going as long as he remains physically fit and can help the team. The 39-year-old has scored all five of Argentina’s goals so far, breaking Miroslav Klose’s World Cup scoring record with 18 goals across six tournaments.