അർജന്റീന നായകൻ ലയണൽ മെസിക്ക് ഇന്ന് റഫറിമാർ പ്രത്യേക പരിഗണന നൽകിയോ? അൾജീരിയയ്‌ക്കെതിരായ മത്സരത്തിനുപിന്നാലെ സോഷ്യൽ മീഡിയയിൽ വിവാദം പുകയുകയാണ്. കളിക്കിടെ മെസി ഫൗൾ ചെയ്‌തെന്നും റെഡ് കാർഡ് ലഭിക്കേണ്ടിയിരുന്ന കുറ്റത്തിൽ റഫറിമാർ കണ്ണടച്ചെന്നുമാണ് ആക്ഷേപമുയർന്നിരിക്കുന്നത്.
കളിക്കിടെ അൽജീരിയയുടെ ഡിഫൻഡർ ഐസ്സ മന്തിയെ അർജന്റീന നായകൻ ഫൗൾ ചെയ്ത ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. അൽപ്പം അപകടകരമായ രീതിയിലാണ് മെസിയുടെ ടാക്കിളെന്ന് ചിത്രത്തിൽനിന്ന് വ്യക്തമാണ്. കളിയുടെ ആദ്യ പകുതിക്കിടെയാണ് സംഭവം.
റഫറി സിസ്‌മോൻ മാർഷിനിക് ഈ സമയത്ത് ഫൗൾ വിളിച്ചെങ്കിലും മെസിക്കു കാർഡൊന്നും നൽകിയില്ല. ചുരുങ്ങിയ പക്ഷം യെല്ലോ കാർഡിനെങ്കിലും മെസി അർഹനാണെന്നാണ് ഫുട്‌ബോൾ ആരാധകർ പറയുന്നത്.
ലോകകപ്പിൽ വാർ (VAR) സംവിധാനമുണ്ട്. ഗൗരവതരമെന്ന് തോന്നിയാൽ ഫൗൾ പരിശോധിക്കാൻ സാധിക്കും. എന്നാൽ വാർ സംവിധാനം പരിശോധിക്കാൻ പോലും റഫറി തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണെന്നാണ് ഫുട്‌ബോൾ പ്രേമികളുടെ ചോദ്യം. മറ്റേതെങ്കിലും താരമായിരുന്നെങ്കിൽ യെല്ലോ കാർഡോ റെഡ് കാർഡോ റഫറിമാർ കാണിക്കുമായിരുന്നു. മെസിയായതുകൊണ്ട് വെറും ഫൗൾ കിക്ക് നൽകി കാര്യങ്ങൾ ഒതുക്കി തീർത്തെന്നാണ് വിമർശനം.
അൾജീരിയൻ താരങ്ങൾക്കും ഇതിൽ അതൃപ്തിയുണ്ടായിരുന്നു. ഫൗൾ ഏറ്റുവാങ്ങിയ അൽജീരിയ താരം ഐസ ഈ സമയത്ത് റഫറിയെ തുറിപ്പിച്ചുനോക്കി. മറ്റു ചില താരങ്ങൾ മെസിക്കു യെല്ലോ കാർഡ് നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ റഫറി ഇതൊന്നും വകവയ്ക്കാതെ കളി തുടരാൻ നിർദേശിക്കുകയായിരുന്നു.
എതിരില്ലാത്ത മൂന്ന് ഗോളിനാണ് അൽജീരിയയെ അർജന്റീന തോൽപ്പിച്ചത്. മെസി തന്നെയാണ് മൂന്ന് ഗോളും നേടിയത്. മെസിയുടെ ആദ്യ ലോകകപ്പ് ഹാട്രിക് ആണിത്.
Argentina's captain Lionel Messi sparked massive online controversy during their 2026 FIFA World Cup opener against Algeria. Despite netting a historic hat-trick to secure a 3-0 victory for his team, Messi's performance was overshadowed by a reckless first-half challenge on Algerian defender Aïssa Mandi. In the 32nd minute, Messi's studs directly caught the back of Mandi's calf in what many fans, pundits, and the Algerian bench claimed was a clear red-card offense. However, match referee Szymon Marciniak did not issue any booking, and VAR refrained from intervening, prompting widespread social media backlash regarding "preferential treatment" given to football's elite superstars.