World Cup 2026

ഇനി കളിമാറും കാണലും, ലോകകപ്പിന് ആവേശം പകരാൻ 'മാഡിസം ഫുട്ബോള്‍ മാഡ്‌നസ്'; സെമി, ഫൈനല്‍ മത്സരങ്ങള്‍ ബിഗ് സ്‌ക്രീനിൽ

കോഴിക്കോട് ഹൈലൈറ്റ് മാളിലെ പലാക്സി സിനിമാസിലാണു മാഡിസം പ്രദര്‍ശനമൊരുക്കുന്നത്

Madism Desk

മലബാറിന്റെ ത്രസിപ്പിക്കുന്ന ഫുട്‌ബോള്‍ ആവേശത്തിനു ഹരംപകരാന്‍ മാഡിസം ഡിജിറ്റല്‍. ലോകകപ്പ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ പൂർണ മിഴിവോടെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ക്കു സുവര്‍ണാവസരം. 'മാഡിസം ഫുട്ബോള്‍ മാഡ്നസ്' എന്ന പേരില്‍ കോഴിക്കോട് ഹൈലൈറ്റ് മാളിലെ പലാക്സി സിനിമാസിലാണു പ്രദര്‍ശനമൊരുക്കുന്നത്.

ജൂലൈ 15, 16 തിയതികളില്‍ പുലര്‍ച്ചെ 12.30 നടക്കുന്ന സെമിഫൈനലുകളുടെയും ജൂലൈ 20നു പുലര്‍ച്ചെ 12.30നു നടക്കുന്ന ഫൈനലിന്റെയും ടിക്കറ്റുകളാണു പ്രേക്ഷകര്‍ക്കു ലഭിക്കുക. മൂന്നൂറിലേറെ ടിക്കറ്റുകളാണ് മൂന്നു ദിവസവും മാഡിസം ഡിജിറ്റല്‍ പ്രേക്ഷകര്‍ക്കു തികച്ചും സമ്മാനമായി നല്‍കുന്നത്. കായികമേഖലയില്‍നിന്ന് ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ പ്രേക്ഷകര്‍ക്കൊപ്പം കളിയാവേശത്തിന്റെ ഭാഗമാകും.

ടിക്കറ്റ് എങ്ങനെ ലഭിക്കും?

സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അപൂര്‍വ അവസരത്തിനായി പ്രേക്ഷകര്‍ ചെയ്യേണ്ടത് ഇത്രമാത്രം:

നിങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ മാഡിസം ഡിജിറ്റലിന്റെ ഫോളോവര്‍ ആണോ? എങ്കില്‍ പേജില്‍ 'ടിക്കറ്റ്' എന്ന് കമന്റ് ചെയ്യൂ. തിരഞ്ഞെടുക്കപ്പെടുന്ന മുന്നൂറിലേറെ പേര്‍ക്കു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ജൂലൈ 14നു വൈകിട്ട് അഞ്ചു വരെ നിങ്ങള്‍ക്കു കമന്റ് ചെയ്യാം.

ഇനി കളിമാറും, കാണലും. മാഡിസത്തിനൊപ്പം ചേരൂ, ബിഗ് സ്ക്രീനിൽ നമുക്കൊരുമിച്ച് ഫുട്‌ബോള്‍ ലഹരി ആസ്വദിക്കാം. കൂടുതൽ വിവരങ്ങൾക്കായി പ്രേക്ഷകർക്ക് 87146 56282 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

Madison Digital is bringing the FIFA World Cup semi-finals and final to the big screen at Palaxi Cinemas, HiLITE Mall, Kozhikode, under the "Madison Football Madness" campaign. More than 300 free tickets will be given away for the two semi-finals (July 15 and 16) and the final (July 20). To win tickets, participants must follow Madison Digital on Instagram and comment with the two teams they predict will reach the final before 5 p.m. on July 14.