എതിർ ടീമിന് ബഹുമാനം നൽകി മാത്രം ഫുട്‌ബോളിനെ കുറിച്ച് സംസാരിക്കുന്ന പരിശീലകനാണ് അർജന്റീനയുടെ ലയണൽ സ്‌കലോണി. ലോകകപ്പ് ഫൈനലിൽ സ്‌പെയിനെ നേരിടാൻ അർജന്റീന ഇറങ്ങുമ്പോൾ ലയണൽ സ്‌കലോണിക്ക് തന്ത്രങ്ങളും മറതന്ത്രങ്ങളും ഏറെയുണ്ട്. അപ്പോഴും എതിർ ടീമിലെ സൂപ്പർതാരത്തെ പുകഴ്ത്താനും അയാളുടെ കഴിവ് അംഗീകരിക്കാനും സ്‌കലോണി മടിക്കുന്നില്ല.
യമാലിനെ സ്റ്റോപ്പ് ചെയ്യാനോ? അവനെ ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. ഈ പയ്യൻ ഫുട്‌ബോളിനൊരു നിധിയാണ്. ഭാവിയിൽ ഒരുപാട് നേടാൻ കെൽപ്പുള്ള വാഗ്ദാനം. സ്‌പെയിൻ ടീമിന് ഭാവിയിൽ ഒരുപാട് സുവർണനേട്ടങ്ങൾ അവൻ നേടിക്കൊടുക്കും. അപ്പോഴും ഫൈനലിൽ ഞങ്ങൾക്കെതിരെ അത് സംഭവിക്കില്ലെന്ന് പ്രത്യാശിക്കുന്നു. ലയണൽ മെസിയെ പോലെ മാർക്ക് ചെയ്യാൻ ഏറെ പ്രായസമുള്ള താരമാണ് യമാൽ.സ്‌കലോണി
സ്‌പെയിൻ യുവതാരം ലാമിൻ യമാലിനെ കുറിച്ച് സ്‌കലോണി നടത്തിയ പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. യമാലിനെ എങ്ങനെയാണ് സ്റ്റോപ്പ് ചെയ്യാൻ പോകുന്നതെന്ന് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു, 'അവനെ ഒരു മുറിയിൽ പൂട്ടിയിടേണ്ടി വരും' എന്നാണ് സ്‌കലോണിയുടെ രസികൻ മറുപടി. സാക്ഷാൽ ലയണൽ മെസിക്കൊപ്പമാണ് യമാലിനെ അർജന്റീന പരിശീലകൻ താരതമ്യം ചെയ്തത്.
'യമാലിനെ സ്റ്റോപ്പ് ചെയ്യാനോ? അവനെ ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. ഈ പയ്യൻ ഫുട്‌ബോളിനൊരു നിധിയാണ്. ഭാവിയിൽ ഒരുപാട് നേടാൻ കെൽപ്പുള്ള വാഗ്ദാനം. സ്‌പെയിൻ ടീമിന് ഭാവിയിൽ ഒരുപാട് സുവർണനേട്ടങ്ങൾ അവൻ നേടിക്കൊടുക്കും. അപ്പോഴും ഫൈനലിൽ ഞങ്ങൾക്കെതിരെ അത് സംഭവിക്കില്ലെന്ന് പ്രത്യാശിക്കുന്നു. ലയണൽ മെസിയെ പോലെ മാർക്ക് ചെയ്യാൻ ഏറെ പ്രായസമുള്ള താരമാണ് യമാൽ,' സ്‌കലോണി പറഞ്ഞു.
സ്‌പെയിനെ നേരിടാൻ തന്ത്രങ്ങൾ മെനഞ്ഞോ എന്ന ചോദ്യത്തിനും സ്‌കലോണി മറുപടി നൽകി. ഫൈനലിസിമയിൽ സ്‌പെയിനെ നേരിടാൻ അർജന്റീന ഒരുക്കങ്ങൾ നടത്തിയതാണ്. അതിനാൽ അതൊരു വലിയ പ്രതിസന്ധിയായി കാണുന്നില്ലെന്ന് സ്‌കലോണി വ്യക്തമാക്കി.
'ഞങ്ങൾ സ്‌പെയിനെ കുറിച്ച് കൃത്യമായി മനസിലാക്കുകയും പഠിക്കുകയും ചെയ്തിരുന്നു മാർച്ചിൽ. കാരണം ഞങ്ങളുടെ എതിരാളികളായി അവർ വരേണ്ടതായിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ഞങ്ങൾക്കു എതിരാളികളായി വരാൻ സാധ്യതയുള്ള എല്ലാ ടീമുകളെ കുറിച്ചും ഞങ്ങൾ പഠിക്കുന്നുണ്ട്. സ്‌പെയിൻ മാത്രമല്ല ഈ ഘട്ടത്തിൽ എതിരാളിയായി എത്താൻ ഏതൊക്കെ ടീമിനു സാധ്യതയുണ്ടോ അവരുടെയെല്ലാം കളികൾ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തു. സ്‌പെയിൻ എങ്ങനെ കളിക്കുമെന്ന് ഞങ്ങൾക്ക് അറിയാം. അവരുടെ കരുത്ത് എല്ലാവർക്കും അറിവുള്ളതാണ്. അവരുടെ കളിമികവിനെ പരമാവധി കുറയ്ക്കാൻ ഞങ്ങൾ ആവുന്നതും പരിശ്രമിക്കും,' സ്‌കലോണി കൂട്ടിച്ചേർത്തു.
Argentina’s head coach Lionel Scaloni has heaped praise on Spanish young sensation Lamine Yamal ahead of their upcoming final clash. Known for his deep respect for opponents, Scaloni jokingly responded to a journalist's question about how to stop Yamal by saying, "You would have to lock him in a room." Comparing the youngster's marking difficulty to that of Lionel Messi, Scaloni called Yamal a "treasure for football" who is destined to bring golden achievements to Spain, though he hopes it won't happen against Argentina.