World Cup 2026

സ്ലോ മോഷനിൽ കാണണം ആ ഗോൾ; ബ്രില്ല്യന്റ് മെസ്സി, വലംകാലിലും സെറ്റാണ്

രണ്ടാം പകുതിയിൽ വലത് വിങ്ങിൽ നിലയുറപ്പിച്ച മെസി തുടർച്ചയായി ക്രോസുകൾ നൽകി ഇംഗ്ലണ്ട് പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു

Sports Desk

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ ലയണൽ മെസിയുടെ ജോലി ഗോളടിക്കുകയായിരുന്നില്ല, ഗോളടിപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ഒരു ഗോളിന് അർജന്റീന മറുപടിയായി നൽകിയ രണ്ട് ഗോളും മെസിയുടെ അസിസ്റ്റിൽ നിന്നാണ്. അതിൽ ലൗത്താറോ മാർട്ടിനെസ് സ്‌കോർ ചെയ്ത രണ്ടാം ഗോളിനായുള്ള അസിസ്റ്റ് ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ക്രോസുകളിൽ ഒന്നാണ്.

ഫൈനൽ വിസിലിന് ആറ് മിനിറ്റ് മാത്രം ശേഷിക്കെയാണ് മാർട്ടിനെസ് കിടിലൻ ഹെഡറിലൂടെ ഇംഗ്ലണ്ടിന്റെ നെഞ്ച് തുളച്ചത്. രണ്ടാം പകുതിയിൽ വലത് വിങ്ങിൽ നിലയുറപ്പിച്ച മെസി തുടർച്ചയായി ക്രോസുകൾ നൽകി ഇംഗ്ലണ്ട് പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു.

ലയണൽ സ്‌കലോണി നടത്തിയ ഒരു സബ്‌സ്റ്റിറ്റിയൂഷനും ഇവിടെ എടുത്തുപറയണം. റൈറ്റ് വിങ്ങിൽ നിന്ന് പോസ്റ്റിലേക്ക് കൃത്യമായി ക്രോസുകൾ വരുന്നതിനാൽ ഹൈ ബോൾ കളിക്കാനും ഹെഡർ ഗോളുകളിൽ മികവും കാണിക്കുന്ന ലൗത്താറോ മാർട്ടിനെസിനെ കളത്തിലിറക്കി. മാർട്ടിനെസ് എത്തിയതോടെ പോസ്റ്റിലേക്കുള്ള ക്രോസുകൾ മെസി വർധിപ്പിച്ചു.

റൈറ്റ് വിങ്ങിൽ നിന്ന് മെസിയുടെ ക്രോസ് പോകുമ്പോൾ മാർട്ടിനെസ് കൃത്യമായി പോസ്റ്റിനു സമീപം ഉണ്ടായിരുന്നു. അപ്പോഴും മെസിക്ക് മറികടക്കേണ്ടിയിരുന്നത് ഗോൾ കീപ്പർ അടക്കം ഏഴ് ഇംഗ്ലണ്ട് താരങ്ങളെയാണ്. അവിടെയാണ് മെസിയുടെ അസിസ്റ്റ് ലോകോത്തരമാകുന്നത്.

ആദ്യം തന്റെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ നിന്ന രണ്ട് ഇംഗ്ലണ്ട് കളിക്കാരെയും കബളിപ്പിക്കുന്നു. അതിനുശേഷം ഗോളിയടക്കം അഞ്ച് ഇംഗ്ലണ്ട് താരങ്ങളെ മറികടന്നാണ് ക്രോസ് മാർട്ടിനെസിലേക്ക് എത്തുന്നത്. താരതമ്യേന അർജന്റീന താരങ്ങളേക്കാൾ ഉയരമുള്ള ഇംഗ്ലണ്ട് താരങ്ങൾക്കു പോലും ഈ ക്രോസിനെ പ്രതിരോധിക്കാൻ ആയില്ല. ഏഴ് പേരെ മറികടന്ന് മെസി നൽകിയ ഈ പാസ് കൃത്യമായി വലയിലെത്തിക്കുക മാത്രമായിരുന്നു മാർട്ടിനെസിന്റെ ഉത്തരവാദിത്തം.

ഹൈ ബോൾ ഗെയ്മിൽ ഇംഗ്ലണ്ടിന് വ്യക്തമായ ആധിപത്യമുള്ളതാണ്. അർജന്റീന താരങ്ങളുടെ ഉയരക്കുറവ് തിരിച്ചടിയാകുമെന്ന് കരുതിയിരുന്നു. എന്നാൽ പഴുതുകൾ നോക്കിയുള്ള ഹൈ ബോൾ ഗെയിം അർജന്റീനയും പുറത്തെടുത്തതോടെ ഇംഗ്ലണ്ട് വിറച്ചു. പലപ്പോഴും ഉയരക്കൂടുതലുള്ള ഇംഗ്ലണ്ട് താരങ്ങളേക്കാൾ ഹൈ ബോൾ ബാലൻസിങ്ങിൽ അർജന്റീന താരങ്ങൾ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയും അറ്റ്‌ലാന്റയിൽ കണ്ടു.

Against England in the World Cup semifinal, Lionel Messi's job wasn't to score goals—it was to create them. Both of Argentina's goals in reply to England's lone strike came from Messi's assists. Among them, the cross that set up Lautaro Martínez's second goal was arguably one of the finest deliveries of the entire tournament.

With just six minutes remaining before the final whistle, Martínez powered home a brilliant header to break England's resistance. Operating from the right wing in the second half, Messi repeatedly tested England's defense with a series of dangerous crosses, eventually producing the decisive assist that sealed Argentina's victory.