2002 ലോകകപ്പിൽ ലോകം സാക്ഷിയായ എക്കാലത്തെയും മനോഹര ട്രിയോയായിരുന്നു റൊണാൾഡോ, റൊണാൾഡിഞ്ഞോ, റിവാൾഡോ. ലോകകപ്പ് അതുവരെ കണ്ടിട്ടില്ലാത്ത, പിന്നീട് കാണാനും സാധിക്കാത്ത എതിരാളികളുടെ ശ്വാസം നിലപ്പിച്ച മൂവർ സംഘം. മുന്നേറ്റനിരയിൽ റൊണാൾഡോയും റിവാൾഡോയും അരങ്ങ് തകർക്കുമ്പോൾ ഗ്രൗണ്ട് നിറഞ്ഞാടി കളി നിയന്ത്രിച്ച് റൊണാൾഡിഞ്ഞൊയും. ഒറ്റ മത്സരത്തിലും പരാജയത്തിന്റെ കൈപുനീരറിയാതെ ടൂർണ്ണമെന്റിലുടനീളം 15 ഗോളുകൾ വാരിക്കൂട്ടി ലോകകപ്പിൽ കൂടുതൽ ഗോൾ നേടിയ ട്രിയോ എന്ന ബഹുതിയും കൊണ്ടാണ് മൂന്നുപേരും ജപ്പാൻ വിട്ടത്.