സിനദിൻ സിദാൻ വീണ്ടും ഫ്രാൻസ് ദേശീയ ടീമിന്റെ ഭാഗമായെത്തുമ്പോൾ ഫുട്‌ബോൾ പ്രേമികളുടെ ഓർമ 20 വർഷം മുൻപത്തെ ലോകകപ്പിലേക്ക് പോകും. 2006 ഫിഫ ലോകകപ്പിൽ ഫ്രാൻസിന്റെ വില്ലനായാണ് സിദാൻ കളംവിട്ടത്. ഒരുപക്ഷേ റെഡ് കാർഡ് കണ്ട് മടങ്ങിയില്ലായിരുന്നെങ്കിൽ ആ ലോകകപ്പ് ഫ്രാൻസിന് നേടികൊടുക്കാൻ സിദാന് സാധിക്കുമായിരുന്നു.
മുപ്പത്തിനാലുകാരനായ സിദാൻ അന്ന് ഫ്രാൻസിന്റെ ക്യാപ്റ്റനാണ്. ഫൈനലിൽ ഇറ്റലിയെ നേരിടുന്നു. ഫ്രാൻസാണ് കളിയിൽ ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ഫ്രാൻസിന് ലഭിച്ച പെനാൽറ്റി സിദാൻ ലക്ഷ്യത്തിലെത്തിച്ചു.
19-ാം മിനിറ്റിൽ മാർക്കോ മറ്റെരാസിയിലൂടെ ഇറ്റലിയുടെ മറുപടിയെത്തി. പിന്നീട് ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. മത്സരം അധിക സമയത്തേക്കു നീണ്ടപ്പോഴും ഇരു ടീമുകളുടെയും ഗോൾ പോസ്റ്റ് അനക്കമില്ലാതെ കിടന്നു.
അധിക സമയത്ത് 110-ാം മിനിറ്റിലാണ് ലോക ഫുട്‌ബോൾ ഇന്നും ചർച്ച ചെയ്യുന്ന സിദാന്റെ റെഡ് കാർഡ് സംഭവിക്കുന്നത്. ഇറ്റലിയുടെ മറ്റെരാസിയെ ഗ്രൗണ്ടിൽ വെച്ച് തലകൊണ്ട് ഇടിച്ചുവീഴ്ത്തി. മറ്റെരാസിയുടെ നെഞ്ചത്ത് സിദാൻ തലകൊണ്ട് ഇടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ റഫറി റെഡ് കാർഡ് എടുക്കുകയും സിദാനെ ഗ്രൗണ്ടിൽനിന്ന് പുറത്താക്കുകയും ചെയ്തു.
മറ്റെരാസി സിദാന്റെ സഹോദരിയെ അപമാനിക്കുന്ന തരത്തിൽ എന്തോ പറഞ്ഞതാണ് പ്രകോപനത്തിനു കാരണമെന്നു പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നു. കളിക്കിടെ മറ്റെരാസി സിദാന്റെ ജേഴ്‌സിയിൽ പിടിച്ചുവലിച്ചതിൽനിന്നാണ് സംഭവങ്ങളുടെ തുടക്കം.
മത്സരം അധിക സമയത്തും സമനിലയിൽ ആയതോടെ വിജയികളെ തീരുമാനിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. ഷൂട്ടൗട്ടിൽ 5-3 നായിരുന്നു ഇറ്റലിയുടെ ജയം. ഫ്രാൻസിന്റെ ഡേവിസ് ട്രെസെഗറ്റ് എടുത്ത പെനാൽറ്റി ഷൂട്ടൗട്ടിലെ രണ്ടാം കിക്കാണ് പാഴായത്. റെഡ് കാർഡ് കണ്ട് മടങ്ങിയതിനാൽ സിദാന് പെനാൽറ്റി കിക്കെടുക്കാൻ സാധിക്കുമായിരുന്നില്ല. ഒരുപക്ഷേ സിദാൻ തുടർന്നും കളിച്ചിരുന്നെങ്കിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസ് തോൽക്കില്ലായിരുന്നെന്നു പോലും പിന്നീട് ആരാധകർ കരുതി.
2006 ലെ ഈ ഇരുണ്ട അധ്യായത്തിൽനിന്ന് മോചനം തേടിയാണ് സിദാൻ ഇപ്പോൾ ഫ്രാൻസിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. മൂന്നാം ലോകകിരീടം ലക്ഷ്യംവയ്ക്കുന്ന ഫ്രാൻസിനെ 2030 ലോകകപ്പ് വരെ സിദാൻ നയിക്കും.
Zinedine Zidane's return to the France national team setup has revived memories of the 2006 FIFA World Cup, where his dramatic final appearance remains one of football's most unforgettable moments. Zidane was sent off with a red card in the World Cup final against Italy after headbutting Marco Materazzi, forcing France to finish the match without their captain. Many football fans believe that had Zidane stayed on the pitch, France might have gone on to win the World Cup.