കൃത്രിമബുദ്ധി (എഐ) മേഖലയിലെ അനിയന്ത്രിതമായ കുതിച്ചുചാട്ടത്തിന് താല്‍ക്കാലിക തടയിടണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ്. സാങ്കേതികവിദ്യയുടെ വികസന വേഗത കുറയ്ക്കുന്നതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി മുന്നോട്ടുവെച്ച അദ്ദേഹം, ഇതിലെ ആദ്യപടി തങ്ങളുടെ കമ്പനി നേരിട്ട് നടപ്പാക്കുമെന്നും വ്യക്തമാക്കി. ആന്ത്രോപിക് വികസിപ്പിക്കുന്ന എഐ മോഡലുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി പുറത്തുനിന്നുള്ള സ്വതന്ത്ര മൂല്യനിര്‍ണ്ണയക്കാര്‍ക്ക് കമ്പനി ജീവനക്കാരുടെ അതേതലത്തിലുള്ള സ്ഥിരം ആക്‌സസ് നല്‍കുമെന്നാണ് പ്രധാന പ്രഖ്യാപനം. ഇതിലൂടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മോഡലുകളുടെ പരിശീലനം വിലയിരുത്താനും അവര്‍ക്ക് കഴിയും.
2030-ഓടെ എഐ സാങ്കേതികവിദ്യ മനുഷ്യരാശിയുടെ വംശനാശത്തിന് തന്നെ കാരണമായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി ആന്ത്രോപിക്കിലെ മുന്‍ ഗവേഷകനായ ജേക്കബ് കോക്‌സണ്‍ രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് സിഇഒയുടെ ഈ തുറന്നുപറച്ചില്‍. എഐ ഉയര്‍ത്തുന്ന ഭീഷണികളോട് അന്ത്രോപിക്കും താന്‍ മുമ്പ് ജോലി ചെയ്തിരുന്ന ഓപ്പണ്‍ എഐയും കാണിക്കുന്ന അനാസ്ഥയാണ് രാജിവെക്കാനുള്ള കാരണമെന്ന് ജേക്കബ് കോക്‌സണ്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വ്യക്തമാക്കിയിരുന്നു. ആന്ത്രോപിക്കും ഓപ്പണ്‍ എഐയും അപകടസാധ്യതകളെ അവഗണിച്ച് സൂപ്പര്‍ ഇന്റലിജന്‍സിലേക്ക് മത്സരിച്ചോടുകയും നമ്മുടെ ജീവിതം വെച്ച് ചൂതാട്ടം നടത്തുകയുമാണ്', കോക്‌സണ്‍ ആരോപിച്ചിരുന്നു.
അതേസമയം, എഐ വന്‍ സാധ്യതകളും ഒപ്പം കേട്ടുകേള്‍വിയില്ലാത്ത അപകടസാധ്യതകളും കൊണ്ടുവരുമെന്ന് കമ്പനി എപ്പോഴും പായുന്നതാണെന്നും ഈ മേഖലയില്‍ ഏറ്റവും ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളുള്ള മോഡലുകളാണ് തങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും ആന്ത്രോപിക് വക്താവ് പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഭയങ്ങളെക്കുറിച്ച് സംസാരിക്കുന്ന 'ദി അഡോളസെന്‍സ് ഓഫ് ടെക്‌നോളജി' എന്ന ലേഖനം നേരത്തെ അമോഡേയ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പുതിയ ലേഖനത്തില്‍ അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്, 'ശ്രദ്ധയോടെ ഉപയോഗിച്ചാല്‍, മനുഷ്യരാശിയെ ഉന്നതിയിലേക്ക് നയിച്ച സാങ്കേതിക അത്ഭുതങ്ങളുടെ നീണ്ട നിരയിലെ പുതിയൊരു അധ്യായമാകാന്‍ എഐക്ക് കഴിയും'.
'എന്നാല്‍ മുന്‍കാല സാങ്കേതികവിദ്യകളെപ്പോലെ എഐയും അപകടസാധ്യതകള്‍ വരുത്തുന്നതാണ്. ഇത് വളരെ ശക്തമായ ഒരു സാങ്കേതികവിദ്യയായതിനാല്‍, ഈ അപകടങ്ങള്‍ ഗൗരവമുള്ളതാണ്. വാണിജ്യപരമായ ലാഭലക്ഷ്യങ്ങള്‍ മൂലമുണ്ടാകുന്ന മത്സരങ്ങള്‍ ഈ അപകടസാധ്യതകളെ കൂടുതല്‍ തീവ്രമാക്കും', അദ്ദേഹം എഴുതി. 'ഈ അപകടസാധ്യതകള്‍ പൂര്‍ണ്ണമായി നേരിടാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ ആവശ്യമാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അപകടങ്ങള്‍ തടയുന്നതില്‍ മാത്രം നിക്ഷേപം പോരാ, മറിച്ച് സുരക്ഷാ നടപടികള്‍ക്ക് ഒപ്പമെത്താന്‍ സമയം ലഭിക്കുന്നതിനായി സാങ്കേതിക വികസനത്തിന്റെ വേഗത കുറയ്ക്കുകയും വേണം', അമോഡേയ് കൂട്ടിച്ചേര്‍ത്തു.
ഡാരിയോ അമോഡേയിയുടെ ആഹ്വാനത്തിന് വ്യവസായ മേഖലയില്‍ നിന്ന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. അമോഡേയിയുടെ നിലപാടിനോട് പൂര്‍ണ്ണമായി യോജിക്കുന്നുവെന്നു ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പറഞ്ഞു. ഓപ്പണ്‍ എഐയും സ്വതന്ത്ര പരിശോധകര്‍ക്ക് സമാനമായ ആക്‌സസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഡാരിയോ പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്' എന്ന് ഇലോണ്‍ മാസ്‌ക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Anthropic CEO Dario Amodei has called for a temporary slowdown in the rapid development of artificial intelligence, warning that uncontrolled competition in the AI industry could pose serious risks to humanity. He proposed a three-step plan to reduce the pace of AI development, with Anthropic committing to the first measure: giving independent external evaluators permanent access comparable to company employees to assess the safety standards and training of its AI models. His comments came shortly after former Anthropic researcher Jacob Coxson resigned, warning that AI could potentially threaten human survival by 2030. Amodei argued that stronger safeguards are needed alongside AI development and that slowing technological progress may be necessary to give safety measures enough time to keep pace. His call has received support from OpenAI CEO Sam Altman and Elon Musk.