എണ്‍പത്തിയൊന്ന് വയസ്, പതിമൂന്നാമതത്തെ നോവല്‍, ബ്രിട്ടീഷ് എഴുത്തുകാരന് എം. ജോണ്‍ ഹാരിസണ്‍ സാഹിത്യ ലോകത്തെ പരമോന്നത പുരസ്കാരം തേടിയെത്തിയിരിക്കുകയാണ്. ബുക്കര്‍ പുരസ്കാരം സ്വന്തമാക്കുന്ന എറ്റവും പ്രായമുള്ള വ്യക്തികൂടിയാവുകയാണ് 'ദി എന്‍ഡ് ഓഫ് എവരിതിങ്' എന്ന നോവല്‍ നേടുന്ന അംഗീകാരത്തില്‍ എം. ജോണ്‍ ഹാരിസണണ്.
1945ൽ ഇംഗ്ലണ്ടിലെ റഗ്ബിയിലാണ് ജോൺ ഹാരിസണിന്റെ ജനനം. 1966 മുതൽ സാഹിത്യലോകത്ത് സജീവമായിരുന്ന അദ്ദേഹം ആദ്യകാലത്ത് ചെറുകഥകളിലൂടെയായിരുന്നു ശ്രദ്ധ നേടിയത്. പിന്നീട് അദ്ദേഹം ബ്രിട്ടീഷ് ന്യൂ വേവ് സയൻസിന്റെ ഭാഗമായ ന്യൂ വേൾഡ്സ് മാസികയുടെ എഡിറ്റായും പ്രവ്രർത്തിച്ചു. സയൻസ് ഫിക്ഷൻ സാഹിത്യത്തിൽ തന്റേതായ ഇടം കണ്ടെത്തിയ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളിലൊന്നാണ് 'വിരികോണിയം' പരമ്പര.
1989ൽ പുറത്തിറങ്ങിയ ജോൺ ഹാരിസണിന്റെ 'ക്ലൈംബേഴ്സ്' എന്ന നോവൽ പർവതാരോഹണ സാഹിത്യത്തിനുള്ള ബോർഡ്മാൻ ടാസ്കർ പുരസ്കാരം നേടിയ ആദ്യ ഫിക്ഷൻ കൃതിയായിരുന്നു. 2006ൽ പ്രസിദ്ധീകരിച്ച 'നോവ സ്വിങ്' ആർതർ സി ക്ലാർക്ക്, ഫിലിപ്പ് കെ. ഡിക് പുരസ്കാരങ്ങളും അദ്ദേഹം സ്വന്തമാക്കി. 2020ൽ 'ദി സങ്കൻ ലാൻഡ് ബിഗിൻസ് ടു റൈസ് എഗെയ്ൻ' എന്ന കൃതിക്ക് ഗോൾഡ്സ്മിത്ത്സ് പുരസ്കാരവും ലഭിച്ചിരുന്നു. 2022ലെ ബുക്കർ പുരസ്കാര ജൂറിയിലും അദ്ദേഹം അംഗമായിരുന്നു.
സയൻസ് ഫിക്ഷനിൽ മാത്രം ഒതുങ്ങാൻ അദ്ദേഹം തയ്യാറായിരുന്നില്ല. തന്റെ പുസ്തകങ്ങളെ ചില പ്രത്യേക വായനക്കാരിലേക്ക് പരിമിതപ്പെടുത്തുന്നതാണ് സയൻസ് ഫിക്ഷനെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സാഹിത്യത്തെ പല വിഭാഗങ്ങളായി വേർതിരിക്കുന്ന കാലം അവസാനിച്ചെന്നും ഒരു കൃതിയിൽ തന്നെ മൂന്നോ നാലോ വിഭാഗങ്ങൾ ഇടകലരാമെന്നും പുരസ്കാര നേട്ടത്തിനുശേഷം അദ്ദേഹം പ്രതികരിച്ചു.
'ദി എൻഡ് ഓഫ് എവരിതിങ്'
കൃത്യമായി വിശദീകരിക്കാനാവാത്ത ഒരു മഹാദുരന്തത്തിന് വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് സമൂഹം പൂർണ്ണമായും തകർന്നടിയുന്നതാണ് നോവലിന്റെ ഇതിവൃത്തം. സമീപഭാവിയിലെ കെന്റ് തീരത്തായി നടക്കുന്ന കഥയിൽ, ഫിലിപ്പ് ടെന്നന്റും പ്രായമായ അമ്മായി മാർണിയും അതിജീവിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ആവിഷ്കരിക്കുന്നത്. ഒപ്പം, 'ഐഗെറ്റി' (iGhetti) എന്ന നിഗൂഢ ജീവിവർഗ്ഗത്തിന്റെ ഭീഷണിയും അവർ നേരിടുന്നു. രൂപം മാറാൻ കഴിവുള്ള, ഭീമാകാരമായ ഈ ജീവികളുടെ ഉത്ഭവത്തെക്കുറിച്ചോ ഉദ്ദേശ്യങ്ങളെക്കുറിച്ചോ യാതൊരു വിവരവുമില്ല. വെറും 198 പേജുകൾ മാത്രമുള്ള ഈ കൃതി, ഇത്തവണ അന്തിമ പട്ടികയിലുണ്ടായിരുന്ന പുസ്തകങ്ങളിൽ ഏറ്റവവും ചെറുതായിരുന്നു.
സമ്മിശ്ര പ്രതികരണങ്ങലായിരുന്നു പുസ്തകത്തിന് ലഭിച്ചത്. അപ്പോക്കലിപ്സിന് ശേഷമുള്ള ലോകത്തെ പശ്ചാത്തലമാക്കിയുള്ള കഥയ്ക്ക് വ്യക്തമായ ദിശാബോധമില്ലെന്നും ചില നിരൂകർ വിമർശിച്ചരിന്നു. കഥാപാത്രങ്ങൾക്ക് തിരിച്ചറിയാവുന്ന ഘടനയില്ലെന്നും ഏതുതരം വായനക്കാരെയാണ് പുസ്തകം ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ലെന്നും വിമർശനം ഉയർന്നു.
ബുക്കർ പ്രൈസിന്റെ വിവരണപ്രകാരം, സമീപഭാവിയിലെ കെന്റ് തീരപ്രദേശമാണ് നോവലിന്റെ പശ്ചാത്തലം. എന്നാൽ, യുകെയുടെ കിഴക്കൻ തീരത്തുള്ള കലാനഗരങ്ങളാണ് കഥയ്ക്ക് പ്രചോദനമായതെന്ന് ഹാരിസൺ വ്യക്തമാക്കിയിട്ടുണ്ട്. ഹേസ്റ്റിങ്സിൽ തുടങ്ങി തേംസ് നദീതടം വഴി സഫോക്കിലേക്ക് നീളുന്ന പ്രദേശങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. 2026 ജൂണിൽ സെർപന്റ്സ് ടെയിൽ ആണ് ദി എൻഡ് ഓഫ് എവരിതിങ് പ്രസിദ്ധീകരിച്ചത്. പ്രസാധകരായ സെർപന്റ്സ് ടെയിലിന് ബുക്കർ പുരസ്കാരം നേടിക്കൊടുക്കുന്ന ആദ്യ നോവലാണിത്.
At 81, British author M. John Harrison has made history by winning the 2026 Booker Prize for his novel The End of Everything. He is the oldest-ever Booker winner, securing the £50,000 prize unanimously in his first-ever nomination. Published in June 2026 by Serpent’s Tail, the novel is the publisher’s first Booker Prize-winning title.