2026 ലെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ എം മുകന്ദന്. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഒഎന്‍വിയുടെ 95ാമത് ജന്മവാര്‍ഷിക ദിനമായ മെയ് 27ന് വൈകുന്നേരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ വച്ച് നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും.
ഡോ. എം ലീലാവതി, പ്രഭാവര്‍മ്മ, ആലംകോട് ലീലാകൃഷ്ണന്‍, എന്നിവരുള്‍പ്പെടുന്ന കമ്മിറ്റിയാണ് എം മുകുന്ദനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയാണ് വര്‍ഷം തോറും സാഹിത്യ പുരസ്‌കാരം നല്‍കി വരുന്നത്.
മലയാള കഥാ, നോവല്‍ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ടിച്ച സാഹിത്യകാരനാണ് എം മുകുന്ദന്‍ എന്നാണ് ജൂറിയുടെ വിലയിരുത്തല്‍. മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാള മനസ്സില്‍ അടയാളപ്പെടുത്തപ്പെട്ട എം മുകുന്ദന്‍ മലയാളത്തിന്റെ അതിലുപരി രാജ്യത്തിന്റെ തന്നെ അതിപ്രമുഖ എഴുത്തുകാരുടെ നിരയില്‍ സ്ഥാനം നേടിയെന്നും ജൂറി വിലയിരുത്തി.
English Summary: Writer M. Mukundan has been selected for the 2026 ONV Literary Award instituted by the ONV Cultural Academy. The award carries a cash prize of ₹3 lakh, a sculpture, and a citation. The honour will be presented during a cultural evening at the University Senate Hall on May 27, marking the 95th birth anniversary of poet O. N. V. Kurup.