മാഡിസം ഡിജിറ്റല്‍ ഇ-ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (എംഡിഎല്‍എഫ്) സീസണ്‍ 2 ഡിസംബര്‍ 12, 13, 14, 15 തിയതികളില്‍. ഏഷ്യയിലെ ആദ്യത്തെ ഇ-ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയിട്ടുള്ള എംഡിഎല്‍എഫിന്റെ രണ്ടാം പതിപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് കോഴിക്കോട്ട് നിര്‍വഹിച്ചു.
എംഡിഎല്‍എഫ് ലോഗോയും മന്ത്രി പി സി വിഷ്ണുനാഥ് പ്രകാശനം ചെയ്തു. കോഴിക്കോട് ഗോകുലം ഗലേറീയ മാളില്‍ ശനിയാഴ്ച വൈകീട്ട് നടന്ന ചടങ്ങില്‍ മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനായി. അഡ്വ. കെ ജയന്ത് എം.എല്‍.എ, എഴുത്തുകാരി ഷീല ടോമി എന്നിവര്‍ വിശിഷ്ടാതിഥികളായി. മാഡിസം ഡിജിറ്റല്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഡോ. എ കെ അബ്ദുല്‍ ഹക്കീം ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ഫെസ്റ്റിവല്‍ ഡയറക്ടറായി വിഖ്യാത എഴുത്തുകാരന്‍ ബെന്യാമിനും ചുമതലയേറ്റെടുത്തു. വിഡിയോ സന്ദേശത്തിലൂടെയാണ് ബെന്യാമിന്‍ ചടങ്ങിന് ആശംസയറിയിച്ചു.
എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള അകലം ഡിജിറ്റല്‍ യുഗത്തില്‍ മാഡിസം ഡിജിറ്റല്‍ അവതരിപ്പിക്കുന്ന എംഡിഎല്‍എഫിന് വലിയ പ്രാധാന്യമുണ്ടെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ഇന്ന് ഡിജിറ്റല്‍ സ്പേസില്‍ പുസ്തകങ്ങള്‍ വായിക്കാനുള്ള സാധ്യതയുണ്ട്. ഇതേ ഡിജിറ്റല്‍ ഇടങ്ങളില്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാനുമുള്ള സ്പേസ് ഉണ്ട്. രചനകള്‍ ആളുകളിലേയ്ക്ക് എത്താന്‍ പ്രസാധകരെ തിരഞ്ഞുനടക്കേണ്ട ആവശ്യമില്ല. എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള അകലം വളരെ കുറഞ്ഞു. കേരളത്തില്‍ എഴുത്തുകാരനോടും സൃഷ്ടിയോടും നേരിട്ട് സംവദിക്കാനുള്ള സാധ്യതയാണ് ഡിജിറ്റല്‍ ഇടങ്ങള്‍ തുറന്നു നല്‍കുന്നത്.
വാര്‍ഡ് തിരിച്ച് ലിറ്ററേച്ചര്‍ ഫെസ്‌ററ്റിവല്‍ നടക്കുന്ന കാലം കൂടിയാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടക്കുന്നത് കേരളത്തിലാകും. ഈ സാഹചര്യത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ഇ-ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ എന്ന നവീന ആശയത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. ആര്‍ രാജശ്രീ എഴുതിയ നോവല്‍ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത ആദ്യം അവര്‍ പങ്കുവച്ചത് ഫെയ്‌സ്ബുക്കില്‍ ആണ്. അത്തരത്തില്‍ വലിയ സാധ്യതയുടെ ഇടമാണ് ഡിജിറ്റല്‍ ലോകം. ഡിജിറ്റല്‍ സ്‌പേസ് വന്നപ്പോള്‍ നല്ല നിരൂപണങ്ങള്‍ കമന്റുകളില്‍ നിന്ന് തന്നെ വായിക്കാം എന്ന നിലയുണ്ടെന്നും മന്ത്രി പറഞ്ഞു. മാഡിസം ഡിജിറ്റല്‍ ഫൗണ്ടര്‍ സിഇഒ സുനീഷും സന്നിഹിതനായി.
The Madism Digital E-Literature Festival (MDLF) Season 2 will be held from December 12 to 15. The official announcement of the second edition was made in Kozhikode by Cultural Affairs Minister P. C. Vishnunath, who also unveiled the official MDLF logo.
The announcement ceremony was held at Gokulam Galleria Mall, Kozhikode, on Saturday evening. Mayor O. Sadashivan presided over the event, while MLA Adv. K. Jayanth and writer Sheela Tomy attended as distinguished guests. Madism Digital Editor-in-Chief Dr. A. K. Abdul Hakeem delivered the welcome address.