Art and Literature

ആ രക്തസാക്ഷിത്വമാണ് ഇന്ത്യയെ കാത്തത്!

ഞാൻ രോഗബാധിതനായാണ് മരിക്കുന്നതെങ്കിൽ ഞാനൊരു കപട മഹാത്മാവായിരുന്നുവെന്ന് നിങ്ങൾ ലോകത്തോടു പറയണം.

ഡോ. സുനിൽ പി ഇളയിടം

വധിക്കപ്പെടുന്നതിന്റെ തലേന്ന് ഗാന്ധി സഹായിയായ മനുവിനോട് പറഞ്ഞു: "ഞാൻ രോഗബാധിതനായാണ് മരിക്കുന്നതെങ്കിൽ ഞാനൊരു കപട മഹാത്മാവായിരുന്നുവെന്ന് നിങ്ങൾ ലോകത്തോടു പറയണം. മറിച്ച് കഴിഞ്ഞ ആഴ്ചയിലെന്ന പോലെ ആരെങ്കിലും എനിക്കു നേരെ ബോംബെറിയുകയോ, ആരെങ്കിലും എന്റെ മാറിലേക്ക് നിറയൊഴിക്കുകയോ ചെയ്യുകയും ഒരു ഞരക്കം പോലുമില്ലാതെ ചുണ്ടിൽ ദൈവനാമത്തോടെ ഞാനത് ഏറ്റു വാങ്ങുകയും ചെയ്യുകയാണെങ്കിൽ ഞാനൊരു യഥാർത്ഥ മഹാത്മാവായിരുന്നു എന്നു നിങ്ങൾ ലോകത്തോടു പറയണം".

ഒടുവിൽ ഗാന്ധി ഇതു കൂടി കൂട്ടിച്ചേർത്തു:

"ഇന്ത്യയ്ക്ക് അത് ഗുണകരമായിരിക്കും!"

ആ രക്തസാക്ഷിത്വമാണ്

ഇന്ത്യയെ കാത്തത്!

“That Martyrdom Saved India!” — Sunil P. Elayidom reflects on the significance of Mahatma Gandhi’s martyrdom in a note. highlighting Gandhi’s legacy and its enduring relevance to India.