Art and Literature

വീടിനുള്ളിൽ

വിനോദ് വിയാർ

വീടിനുള്ളിൽ

ഓർമ്മകൾ

ഉരുകിയൊലിക്കുന്നു

മനുഷ്യർ

അതിനുള്ളിൽ

മറവികളുടെ

പൊതികളാണ്

ഞാനും നിങ്ങളും

വീട് വരയ്ക്കുമ്പോൾ

ഒപ്പമൊരു

തണലും വരയ്ക്കുന്നു

ഓർമ്മകളും മറവികളും

പക്ഷികളായി

രാത്രിയിൽ

അതിൽ ചേക്കേറുന്നു.