Mahesh Nair 
Think Piece Cinema

'മരിച്ചാൽ മണിക്കൂറിനുള്ളിൽ എന്നെ ചാരമാക്കണം'; കുറിപ്പുമായി നടൻ മഹേഷ് കുമാർ

നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലാണ് നടന്റെ പ്രതികരണം

Madism Desk

നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് സിനിമാ സീരിയൽ നടൻ മഹേഷ്കുമാർ. താൻ വലിയ നടനൊന്നും അല്ലെങ്കിലും മരിച്ചാൽ മണിക്കൂർ തികയുന്നതിന് മുന്നേ തന്റെ മൃതദേ​ഹം വൈദ്യുത സ്മശാനത്തിൽ ചാരമാക്കണമെന്നും. തനിക്ക് ഒരു റീത്തും വേണ്ടെന്നും മഹേഷ് കുമാർ വ്യക്തമാക്കി. ഫേസ്ബുക്ക് അക്കൗണ്ടിൽ എഴുതിയ കുറിപ്പിലായിരുന്നു മഹേഷ് കുമാറിന്റെ പ്രതികരണം.

'ഒരു റീത്തും വേണ്ട. നിശ്ച്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട'

ഒരു റീത്തും വേണ്ട. നിശ്ച്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി. എല്ലാപേരും ജീവനുള്ള എന്നെ ഓർത്താൽ മതി. ഇങ്ങനെ പോകുന്നു മഹേഷ് കുമാറിന്റെ കുറിപ്പ്.

'പ്രിയരെ, പ്രിയ സലിം കുമാർ യാത്ര ആയപ്പോൾ ഓൺലൈൻ മീഡിയ കാരണം സലിം കുമാറിന്റെ മകന്റെ വിഷമം നമ്മൾ കണ്ടു. ഞാൻ അത്രയും വലിയ അറിയപ്പെടുന്ന നടനല്ല. പക്ഷേ എന്നെ മരണം എന്നെ പുൽകി മണിക്കൂർ തികയ്ക്കും മുൻപേ വൈദ്യുതി സ്മശാനത്തിൽ എന്നെ ചാരമാക്കി മാറ്റണം.. ഒരു റീത്തും വേണ്ട. നിശ്ച്ചലമായി കിടക്കുന്ന ശരീരം കണ്ട് എന്നെ പറ്റിയുള്ള ഓർമ്മകൾ ആർക്കും ഒരു രീതിയിലും അലോസരമോ സങ്കടമോ ഉണ്ടാക്കുകയും വേണ്ട. ബന്ധുക്കൾ പോലും ദിനങ്ങൾ കഴിഞ്ഞ് അറിഞ്ഞാൽ മതി. എല്ലാപേരും ജീവനുള്ള എന്നെ ഓർത്താൽ മതി. മക്കൾ പോലും...' ഇങ്ങനെ പോകുന്നു മഹേഷ് കുമാറിന്റെ കുറിപ്പ്.

നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകളിൽ ചില ഓൺലൈൻ മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്താൻ തിരക്ക് കൂട്ടിയതും അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളും വലിയ വിവാദമായിരുന്നു. ഇതിനെതിരെ പൊതുസമൂഹത്തിലുൾപ്പെടെ വലിയ തോതിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തന്റെ മരണാനന്തരച്ചടങ്ങുകൾ എങ്ങനെ നടത്തണമെന്ന കുറിപ്പുമായി നടൻ മഹേഷ് കുമാർ രം​ഗത്തെത്തിയത്.

“ഉദ്ദേശിച്ചത് വളരെ ലളിതമാണ്. ക്യാമറയും തൂക്കി യൂട്യൂബർമാർ എത്തേണ്ടതില്ല; കാര്യങ്ങൾ സമാധാനപരമായി നടക്കണമെന്നാണ് പറഞ്ഞത്. മഹേഷേട്ടനെ അറിയില്ലെന്നോ? 90s കിഡ്സായ ഞങ്ങൾ ഒരിക്കലും നിങ്ങളെ മറക്കില്ല

പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. “ഉദ്ദേശിച്ചത് വളരെ ലളിതമാണ്. ക്യാമറയും തൂക്കി യൂട്യൂബർമാർ എത്തേണ്ടതില്ല; കാര്യങ്ങൾ സമാധാനപരമായി നടക്കണമെന്നാണ് പറഞ്ഞത്. മഹേഷേട്ടനെ അറിയില്ലെന്നോ? 90s കിഡ്സായ ഞങ്ങൾ ഒരിക്കലും നിങ്ങളെ മറക്കില്ല. ജീവിച്ചിരിക്കുമ്പോൾ നല്ല വാക്കുകൾ പറയാത്തവരാണ് മരിച്ചുകിടക്കുമ്പോൾ കീർത്തനങ്ങളുമായി എത്തുന്നത്. ഇങ്ങനെ പറയരുതേ ചേട്ടാ, ഏറെ സങ്കടമുണ്ട്,” എന്നിങ്ങനെയായിരുന്നു പലരുടെയും പ്രതികരണങ്ങൾ.

Reacting to the controversies surrounding the funeral ceremonies of actor Salim Kumar, film and television actor Mahesh Kumar said that although he is not a big star, if he dies, his body should be cremated at an electric crematorium before even an hour passes. He also stated that he does not want any wreaths to be placed in his memory. Mahesh Kumar expressed these views in a note shared on his Facebook account.