കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്‍ കലാശിച്ച ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭം പിന്നാലെ ജാര്‍ഖണ്ഡില്‍ സമാനമായ ഒരു യുവജന പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. 14-ാമത് ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ജെപിഎസ്സി) പരീക്ഷയിലും, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (ജെഎസ്എസ്സി-സിജിഎല്‍) പരീക്ഷയിലും, മറ്റ് റിക്രൂട്ട്മെന്റ് പരീക്ഷകളിലും ക്രമക്കേട് ആരോപിച്ചാണ് റാഞ്ചിയില്‍ യുവാക്കള്‍ സമരം ആരംഭിച്ചത്. ജാര്‍ഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധം 13-ാം ദിവസം പിന്നിടുമ്പോഴും ശക്തമായി തുടരുകയാണ്.
രണ്ട് യുവതികള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് നിലവില്‍ നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നത്. വിദ്യാര്‍ത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്‌തോയാണ് നിരാഹാര സമരത്തിന് തുടക്കമിട്ടത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണ് സമരം കൂടുതല്‍ ശക്തമായത്.
'ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതുവരെ ഞാന്‍ ഈ പോരാട്ടം തുടരും - ഈ വെള്ള ഷീറ്റ് ഒരു ശവക്കച്ച ആയി മാറിയാലും പിന്നോട്ടില്ല,' തന്റെ നിരാഹാര സമരത്തിന്റെ നാലാം ദിവസം 35 കാരനായ ദേവേന്ദ്ര നാഥ് മഹ്‌തോ നടത്തിയ പ്രതികരണം ഇങ്ങനെയാണ്. റാഞ്ചിയിലെ ജയ്പാല്‍ സിങ് മുണ്ട സ്റ്റേഡിയത്തില്‍ നിരാഹാര സമരം നടത്തുന്ന എട്ട് പ്രതിഷേധക്കാരില്‍ ഒരാളാണ് മഹാതോ.
ജൂലൈ 25 നാണ് ജെപിഎസ്സി-ജെഎസ്എസ്സി റിഫോംസ് മഞ്ചിന്റെ ബാനറില്‍ ജയ്പാല്‍ സിംഗ് മുണ്ട സ്റ്റേഡിയത്തില്‍ പ്രതിഷേധം ആരംഭിച്ചത്. സമീപ വര്‍ഷങ്ങളില്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ വിദ്യാര്‍ഥി സമരമായി പിന്നീടിത് രൂപം മാറുകയായിരുന്നു. സമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്നാണ് സമര സമിതിയുടെ തീരുമാനം. വെള്ളിയാഴ്ച മുതല്‍ നിയമസഭാ മാര്‍ച്ചുള്‍പ്പെടെയുള്ള സമര മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും വിദ്യാര്‍ഥി കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങളും മേഖലയില്‍ ശക്തമാക്കിയിട്ടുണ്ട്.
നിയമസഭാ സമുച്ചയത്തിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ ഉള്‍പ്പെടെ പുറപ്പെടുവിച്ചാണ് അധികൃതര്‍ സമരത്തെ നേരിടാന്‍ തയ്യാറാകുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രശ്നങ്ങള്‍ ഒരു ദേശീയ പ്രശ്നമാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രതികരിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചകളില്‍ ബുധനാഴ്ച അറസ്റ്റിലായ അഞ്ച് പേര്‍ ഉള്‍പ്പെടെ ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വിശദീകരിക്കുന്നു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് പിഎസ് സി മുന്‍ ചെയര്‍മാന്‍ ചെയര്‍മാന്‍ എല്‍ ഖിയാങ്ടെയെ നാല് തവണ ചോദ്യം ചെയ്തതായും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു.
സമരങ്ങളുടെ തുടക്കം
ഏപ്രിലില്‍ ജാര്‍ഖണ്ഡില്‍ നടന്ന 14-ാമത് ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ കമ്പൈന്‍ഡ് സിവില്‍ സര്‍വീസസ് പരീക്ഷ (ജെപിഎസ്സി സിഎസ്ഇ) ക്രമക്കേട് നടന്നെന്നരോപിച്ചായിരുന്നു പ്രതിഷേധം ആരംഭിച്ചത്. ജെപിഎസ്സിയും ജെഎസ്എസ്സിയും നടത്തിയ ഒന്നിലധികം റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ഭാഗമായ ഉദ്യോഗാര്‍ഥികള്‍ സമരത്തിന്റെ ഭാഗമായതോടെ പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ജാര്‍ഖണ്ഡ് ലോക് താന്ത്രിക് ക്രാന്തികാരി മോര്‍ച്ചയുടെ മൂന്ന് നേതാക്കള്‍ ഒരു വേദിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. ഇതോ സമരവേദിക്ക് എതിര്‍വശത്തായി മറ്റൊരും വിദ്യാര്‍ഥി കൂട്ടായ്മയും സമരം ആരംഭിക്കുകയായിരുന്നു. നിയമസഭയ്ക്ക് സമീപത്തുള്ള ജയ്പാല്‍ സിങ് മുണ്ടയുടെ പ്രതിമയ്ക്ക് കീഴിലും വിദ്യാര്‍ഥികള്‍ നിരാഹാര സമരം നടത്തുന്നുണ്ട്. അഖില ഭാരതീയ ആധിവക്ത പരിഷത്ത്, എന്‍എസ് യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളും പ്രതിഷേധ പ്രകടനങ്ങളുമായി സജീവമാവുകയായിരുന്നു. ഇതിനിടെ നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ദിവസം നിയമസഭാ പരിസരത്ത് പ്രതിപക്ഷ എംഎല്‍എമാര്‍ വ്യാഴാഴ്ച പ്രതിഷേധം നടത്തിയതോടെ പ്രക്ഷോഭം ശക്തമാകുകയായിരുന്നു.
വിദ്യാര്‍ഥി പ്രതിഷേധവും ആവശ്യങ്ങളും
രാഷ്ട്രീയത്തിന് അതീതമാണ് തങ്ങളുടെ പ്രതിഷേധമെന്നാണ് വിദ്യാര്‍ഥി കൂട്ടായ്മകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്, ബിജെപി അനുബന്ധ വിദ്യാര്‍ഥി സംഘടനകളിലെ അംഗങ്ങളും അഖില ഭാരതീയ സന്ത് സമിതിയിലെ ഒരു അംഗവും പ്രതിഷേധങ്ങളുടെ ഭാഗമാണ്. 14-ാമത് ജെപിഎസ്സി സിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കുക, ക്രമക്കേടുകളില്‍ സിബിഐ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) അന്വേഷണം നടത്തുക, പരീക്ഷാ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക എന്നിവയാണ് വിദ്യാര്‍ഥികള്‍ ഉന്നിയിക്കുന്ന ആവശ്യം. ഫാസ്റ്റ് ട്രാക്ക് കോടതികള്‍ മുതല്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ മറ്റു നിരവധി ആവശ്യങ്ങള്‍ മറ്റുള്ളവര്‍ ഉന്നയിച്ചു.
A youth-led protest against alleged examination irregularities has gained momentum in Jharkhand, following the student movement in Delhi that culminated in the resignation of the Union Education Minister. Protesters in Ranchi have accused authorities of malpractice in the 14th Jharkhand Public Service Commission (JPSC) examination, the Jharkhand Staff Selection Commission Combined Graduate Level (JSSC-CGL) examination, and other recruitment tests. As the agitation enters its 13th day, five protesters, including two women, are continuing an indefinite hunger strike. Student leader Devendra Nath Mahto initiated the fast, with more participants joining in recent days as the movement gathered strength.